Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താങ്കൾക്ക് ഭക്ഷണത്തിൽ ഉപ്പ് എങ്ങനെയാണോ അങ്ങനെയാണ് ഞങ്ങൾക്ക് മദ്യം; താങ്കൾ ഉപ്പ് ഉപേക്ഷിച്ചാൽ ഞങ്ങളും മദ്യം ഉപേക്ഷിക്കാം; കാടിന്റെ മക്കളുടെ വാക്ക് കേട്ട് ആ മനുഷ്യൻ ഉപ്പ് ഉപേക്ഷിച്ചിട്ട് 48 വർഷം; അട്ടപ്പാടിയിൽ കൈകെട്ടിയിട്ട് മധുവിനെ തച്ചുകൊന്ന സംഭവത്തിൽ നന്ദകുമാർ സായിക്ക് സങ്കടമേറുന്നത് ആ ത്യാഗത്തിന്റെ പേരിലല്ല ഈ മനുഷ്യരുടെ മാറാത്ത ദുരവസ്ഥ ഓർത്ത് മാത്രം

താങ്കൾക്ക് ഭക്ഷണത്തിൽ ഉപ്പ് എങ്ങനെയാണോ അങ്ങനെയാണ് ഞങ്ങൾക്ക് മദ്യം; താങ്കൾ ഉപ്പ് ഉപേക്ഷിച്ചാൽ ഞങ്ങളും മദ്യം ഉപേക്ഷിക്കാം; കാടിന്റെ മക്കളുടെ വാക്ക് കേട്ട് ആ മനുഷ്യൻ ഉപ്പ് ഉപേക്ഷിച്ചിട്ട് 48 വർഷം; അട്ടപ്പാടിയിൽ കൈകെട്ടിയിട്ട് മധുവിനെ തച്ചുകൊന്ന സംഭവത്തിൽ നന്ദകുമാർ സായിക്ക് സങ്കടമേറുന്നത് ആ ത്യാഗത്തിന്റെ പേരിലല്ല ഈ മനുഷ്യരുടെ മാറാത്ത ദുരവസ്ഥ ഓർത്ത് മാത്രം

മറുനാടൻ മലയാളി ഡസ്‌ക്

പാലക്കാട്: എന്നും പരിഷ്‌കൃത സമൂഹത്തിന് അന്യരാണ് ആദിവാസികൾ. അവരെ പുറത്ത് നിന്ന് കാണുകയും അവരെ അപരിഷ്‌കൃതരെന്ന് മുദ്രകുത്തി മാറ്റി നിർത്തുകയും ചെയ്യുന്ന മനോഭാവത്തിന് മാറ്റമില്ലെന്നതിന്റെ ഓർമപ്പെടുത്തലായിരുന്നു മധുവെന്ന ആദിവാസിയെ തല്ലിക്കൊന്ന സംഭവം.മധുവടക്കമുള്ള ആദിവാസി സമൂഹത്തിന് വേണ്ടി അഹോരാത്രം പണിയെടുത്തിട്ടും ആ ജീവിതങ്ങളിൽ കാതലായ മാറ്റം കൊണ്ടുവരാനാകുന്നില്ല്‌ല്ലോയെന്നാണ് സാമൂഹിക പ്രവർത്തകരുടെ വിഷമം.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ആദിവാസികളെ ബോധവൽകരിക്കുക എന്നതായിരിക്കും തന്റെ ദൗത്യമെന്നാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ ചെയർമാനായി ചുതമലയേൽ്ക്കുമ്പോൾ നന്ദകുമാർ സായ് പറഞ്ഞത്.ആദിവാസികൾക്ക് വേണ്ടി ഉപ്പ് ഉപേക്ഷിച്ച നേതാവാണ് അദ്ദേഹം.

1970 മുതൽ ഉപ്പ് ഭക്ഷണത്തിലുൾപ്പെടുത്തിയിട്ടില്ലാത്ത വ്യക്തിയാണ് ഇദ്ദേഹം. ഉത്തരേന്ത്യയിൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ മദ്യനിരോധനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ മദ്യം കഴിക്കരുതെന്ന് ആദിവാസികളോടു പറഞ്ഞ നന്ദകുമാർ സായിയോട് 'താങ്കൾ ഭക്ഷണത്തിൽ ഉപ്പ് ഉപയോഗിക്കുന്നതു പോലെയാണു ഞങ്ങൾക്കു മദ്യം. താങ്കൾ ഉപ്പ് ഉപേക്ഷിക്കുകയാണെങ്കിൽ ഞങ്ങൾ മദ്യം ഉപേക്ഷിക്കാം' എന്നായിരുന്നു പ്രതികരണം. അന്നുമുതൽ ആദിവാസികൾക്കുവേണ്ടി നരേന്ദ്രനാഥ് സായ് ഉപ്പ് ഉപേക്ഷിച്ചു.

മദ്യനിരോധനത്തിന്റെ ശ്ക്തനായ വക്താവായ നന്ദകുമാർ സായ് ആദിവാസികളുടെ വിദ്യാഭാസത്തിനായി പ്രവർത്തിക്കുന്ന നേതാവാണ്.ആദിവാസികൾക്കെതിരെയുള്ള അക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ ശ്കതമായി പ്രതികരിക്കാറുണ്ട്.കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു പട്ടികവർഗ കമ്മീഷൻ ചെയർമാനായുള്ള സ്ഥാനാരോഹണം.ഛത്തീസ്‌ഗഡിൽ നിന്നുള്ള ബിജെപി നേതാവായ നന്ദകുമാർ സായ് രാഷ്ട്രീയത്തിൽ ഇറങ്ങും മുമ്പ് തന്നെ കൃഷ്ി വിദഗ്ധനും സാമൂഹിക പ്രവർത്തകനുമായിരുന്നു.ഛത്തീസ്‌ഗഡിലെ തന്റെ പൈതൃകഗ്രാമമായ ഭഗോറയിൽ നിലമുഴുന്ന നന്ദകുമാർ സായിയുടെ ചിത്രം അടുത്തകാലത്ത് വൈറലായിരുന്നു.

പുതിയ ചുമതലയേറ്റ നാൾ തൊട്ട് തന്നെ കൊണ്ടാവും വിധം ആദിവാസികൾക്ക് ആശ്വാസമെത്തിക്കാാനണ് നന്ദകുമാർ സായിയുടെ ശ്രമം.അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടികളിൽ തൃപ്തിയില്ലെന്നു അദ്ദേഹം പറയുന്നതും അതുകൊണ്ടാമ്. മധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി എത്തിയ കമ്മിഷൻ കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു. നന്ദകുമാർ സായും സംഘവും ഇന്ന് അട്ടപ്പാടി സന്ദർശിച്ചു.

ആക്രമണത്തിനുണ്ടായ സാഹചര്യം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ കമ്മിഷനു വിശദീകരണം നൽകി. കേന്ദ്ര,സംസ്ഥാന സർക്കാരുകൾ ആദിവാസി വിഭാഗങ്ങൾക്കായി ധാരാളം ക്ഷേമപ്രവർത്തനങ്ങൾ നടത്തുമ്പോൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ദുഃഖകരമാണെന്നും കമ്മിഷൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP