Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുഹൃത്തുക്കൾ എല്ലാം ബൈക്കിൽ പായുമ്പോഴും റിജോയിക്ക് ഹരം സൈക്കിൾ യാത്ര; പാടി മണ്ണിൽ നിന്നും കാശ്മീരിലേക്ക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തപ്പോൾ മല്ലപ്പള്ളിക്കാരന് ഇത് സ്വപ്‌ന സാക്ഷാത്കാരം

സുഹൃത്തുക്കൾ എല്ലാം ബൈക്കിൽ പായുമ്പോഴും റിജോയിക്ക് ഹരം സൈക്കിൾ യാത്ര; പാടി മണ്ണിൽ നിന്നും കാശ്മീരിലേക്ക് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തപ്പോൾ മല്ലപ്പള്ളിക്കാരന് ഇത് സ്വപ്‌ന സാക്ഷാത്കാരം

ശ്രീലാൽ വാസുദേവൻ

മല്ലപ്പള്ളി: പാടിമണ്ണിൽ നിന്നും ഇന്ത്യയുടെ അതിർത്തിയിലെ മഞ്ഞുമൂടിയ സംസ്ഥാനമായ കശ്മീരിലേക്ക് സൈക്കിളിൽ യാത്രക്ക് ഒരുങ്ങി മല്ലപ്പള്ളിക്കാരൻ യുവാവ്. പാടിമൺ പാറേമണിക്കുഴിയിൽ വീട്ടിൽ റിജോ ജോർജ് (26) ആണ് കശ്മീരിലേക്ക് യാത്ര പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യക്കോസ് ഫ്‌ളാഗ് ഓഫ് ചെയ്ത് റിജോ യാത്ര ആരംഭിച്ചു.

ഇലക്ട്രീഷ്യനായ റിജോയിക്ക് സൈക്കിൾ യാത്ര ഹരമാണ്. കുട്ടിക്കാലം മുതലെ സൈക്കിളിനോടാണ് പ്രിയം ഏറെയും. തന്റെ സുഹൃത്തുക്കളെല്ലാം ബൈക്കിനു പിന്നാലെ പായുമ്പോഴും റിജോയുടെ ആഗ്രഹം സൈക്കിളിൽ ഒതുങ്ങി. 23,000 രുപ വിലയുള്ള ഗിയർ സൈക്കിൾ വാങ്ങി കേരളത്തിൽ മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ സൈക്കിളിൽ യാത്ര നടത്തി. പിന്നെ പരീക്ഷണാർഥം കേരളത്തിനു പുറത്തേക്കും യാത്ര തുടർന്നു. സേലം, കോയമ്പത്തൂർ , കന്യാകുമാരി , ബാംഗ്ലൂർ എന്നിവിടങ്ങളിലും സഞ്ചരിച്ചു. അന്നുമുതൽ മനസ്സിൽ തോന്നിയ സ്വപ്നമാണ് കശ് മീർ യാത്ര.

കഴിഞ്ഞ വർഷം യാത്രക്ക് ഒരുങ്ങിയെങ്കിലും കോവിഡ് യാത്ര മുടക്കി. ആരോഗ്യ സംരക്ഷണവും പല മേഖലയിൽപ്പെട്ടവരെ കാണുവാനും അവരുടെ സംസ്‌ക്കാരം കണ്ടു പടിക്കുന്നതിനും യാത്ര ഉപകരിക്കുമെന്ന് റിജോ പറയുന്നു. ഒറ്റക്കുള്ള യാത്രയിൽ സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ വിശ്രമിച്ച് യാത്ര തുടരും. 85 -90 ദിവസം കൊണ്ട് കാശ്മിരിലെത്താനാണ് റിജോയുടെ ശ്രമം. യാത്രയുടെ ചെലവ് സ്വന്തമായി വഹിക്കുന്ന റിജോ ആരെങ്കിലും സ്‌പോൺസർ ചെയ്താൽ സ്വീകരിക്കുമെന്നും പറയുന്നു. തന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എന്ത് ത്യാഗവും സഹിക്കുമെന്നാണ് ഈ 26കാരൻ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP