Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ്റിങ്ങലിലെ 'തോറ്റ എംപി'ക്ക് ഇനി ഡൽഹിയിൽ കൊടിവെച്ച കാറിൽ വിലസാം; എ. സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത് ഓഫീസും വാഹനവും ജീവനക്കാരേയും അനുവദിച്ച്; രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെയും ഡ്രൈവറിന്റെയും പ്യൂണിന്റെയും തസ്തിക സൃഷ്ടിച്ചതോടെ മാസം തോറും ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചോരും

ആറ്റിങ്ങലിലെ 'തോറ്റ എംപി'ക്ക് ഇനി ഡൽഹിയിൽ കൊടിവെച്ച കാറിൽ വിലസാം; എ. സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചത് ഓഫീസും വാഹനവും ജീവനക്കാരേയും അനുവദിച്ച്; രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാരുടെയും ഡ്രൈവറിന്റെയും പ്യൂണിന്റെയും തസ്തിക സൃഷ്ടിച്ചതോടെ മാസം തോറും ഖജനാവിൽ നിന്നും ലക്ഷങ്ങൾ ചോരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റിങ്ങൽ മുൻ എംപി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം നിയമനത്തിന് അംഗീകാരം നൽകി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കേന്ദ്രസർക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്കായാണ് പ്രത്യേക ലെയ്‌സൺ ഓഫീസറെ നിയമിക്കുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം.

പാർട്ടി ഇതിന് നേരത്തെ അനുമതി നല്കിയിരുന്നു. ഡൽഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്‌സൺ ഓഫീസ് പ്രവർത്തിക്കുക. ലെയ്‌സൺ പ്രവർത്തനങ്ങൾക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോൾ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും. ഒരു വാഹനവും കിട്ടും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ലക്ഷങ്ങൾ ബാധ്യത വരുന്ന ഇത്രയും തസ്തികകൾ സൃഷ്ടിക്കുന്നത്.

പ്രളയ പുനരധിവാത്തിനും മറ്റും പൊതുജനങ്ങളിൽ നിന്ന് സെസ് പിരിക്കുന്നത് പ്രാബല്യത്തിൽ വരുന്ന ദിവസം തന്നെയാണ് ഇത്തരമൊരു നിയമനത്തിന് സർക്കാർ ഒരുങ്ങുന്നതെന്നതും ശ്രദ്ധേയമാണ്. 2009 മുതൽ 2019 വരെ നീണ്ട പത്ത് വർഷക്കാലം ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായി പ്രവർത്തിച്ച സമ്പത്ത് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടു മാസം തികയും മുൻപാണ് സമ്പത്തിന് പുതിയ പദവി നൽകി കേരള സർക്കാർ ഡൽഹിയിലേക്ക് അയക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായിക്കൊണ്ടിരുന്ന സമ്പത്തിനെ അപ്രതീക്ഷിതമായാണ് അസാധാരണ പദവി നൽകി പാർട്ടി ഡൽഹിയിലേക്ക് തിരിച്ച് എത്തിക്കുന്നത്. നേരത്തെ കേന്ദ്രത്തിൽനിന്നുള്ള സഹായധനം നേടിയെടുക്കുന്നതിനും പദ്ധതികളുടെ ഏകോപനത്തിനുമായി ഡൽഹിയിൽ പ്രത്യേക രാഷ്ട്രീയ നിയമനത്തിന് സർക്കാർ തയ്യാറെടുത്തപ്പോൾ സമ്പത്തിനൊപ്പ്ം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ രാജ്യസഭാംഗവുമായ കെ.എൻ. ബാലഗോപാലിന്റെ പേരും പരിഗണിക്കപ്പെട്ടിരുന്നു.

കേന്ദ്രത്തിന്റെ വിവിധ ഫണ്ടുകൾ കൃത്യമായി ലഭിക്കേണ്ടതുണ്ട്. അർഹതപ്പെട്ടതും അനുവദിച്ചതുമായ ഫണ്ടുകൾ നേടിയെടുക്കുന്നതിന് നല്ല തുടർപ്രവർത്തനങ്ങൾ വേണം. അത്തരമൊരു പ്രവർത്തനസംവിധാനം ആവശ്യമാണെന്നാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി കൈക്കൊണ്ട നിലപാട്. അതേസമയം കേരളാ ഹൗസിൽ ഇപ്പോൾതന്നെ റെസിഡന്റ് കമ്മിഷണർ ഉൾപ്പെടെ സംവിധാനങ്ങൾ ഉള്ള സാഹചര്യത്തിലാണ് എ സമ്പത്തിന് പുതിയ പദവി നൽകി ഡൽഹിയിലേക്ക് അയക്കുന്നത്. ഇത് ഖജനാവ് ധൂർത്തിടിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനുണ്ടായ ഞെട്ടിക്കുന്ന തോൽവിക്ക് ശേഷമാണ് ഇത്തരമൊരു തസ്തിക സർക്കാർ ഡൽഹിയിൽ സൃഷ്ടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ കേന്ദ്രഫണ്ട് അടക്കം നേടിയെടുക്കാൻ മുഖ്യമന്ത്രിയും മറ്റുള്ളവരും ഡൽഹിയിൽ എത്തുമ്പോൾ അദ്ദേഹത്തോടൊപ്പം സമ്പത്തും എം ബി രാജേഷും പി കരുണാകരനും അടക്കമുള്ള സിപിഎം എംപമാർ കാര്യങ്ങൾ സുഗമമാക്കാൻ ഒപ്പമുണ്ടായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു തോൽവിയോടെ കഥ മാറി. ഇപ്പോൾ പരിചയസമ്പന്നരായ ആരും തന്നെ ഡൽഹിയിൽ ഇല്ല. ഈ കുറവു നികത്താനാണ് ദ്വീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ച് പരിചയമുള്ള എ സമ്പത്തിനെ കാബിനെറ്റ് പദവിയിൽ നിയമിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP