Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്, ഇറക്കിവയ്‌ക്കേണ്ടി വരും'; പാർട്ടി വേദിയിൽ മുഖ്യമന്ത്രി ഉന്നം വെച്ച് സംസാരിച്ചത് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഉന്നം വെച്ചോ? ആചാര സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയത് ആർഎസ്എസുകാർ മാത്രമല്ലെന്ന പത്മകുമാറിന്റെ പ്രസ്താവനയും സർക്കാറിനെ വീണ്ടും ചൊടിപ്പിച്ചു; സംഘപരിവാർ ആക്രമണങ്ങളുടെ പട്ടിക അക്കമിട്ടു നിരത്തി ഗവർണർക്ക് മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിവാദ പ്രസ്താവന അനവസരത്തിലെന്ന് പാർട്ടി വിലയിരുത്തൽ

'ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്, ഇറക്കിവയ്‌ക്കേണ്ടി വരും';  പാർട്ടി വേദിയിൽ മുഖ്യമന്ത്രി ഉന്നം വെച്ച് സംസാരിച്ചത് ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഉന്നം വെച്ചോ? ആചാര സംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയത് ആർഎസ്എസുകാർ മാത്രമല്ലെന്ന പത്മകുമാറിന്റെ പ്രസ്താവനയും സർക്കാറിനെ വീണ്ടും ചൊടിപ്പിച്ചു; സംഘപരിവാർ ആക്രമണങ്ങളുടെ പട്ടിക അക്കമിട്ടു നിരത്തി ഗവർണർക്ക് മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയതിന് പിന്നാലെ വിവാദ പ്രസ്താവന അനവസരത്തിലെന്ന് പാർട്ടി വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മകരവിളക്കിന് ശേഷം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും എ പത്മകുമാർ രാജിവെക്കുമോ? ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരമായി പത്മകുമാർ പറയുന്നത്. ഇതിനിടെ മുഖ്യമന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാര്യത്തിൽ നിലപാട് കടുപ്പിക്കുന്നു എന്നാണ് അറിയുന്നത്. അടുത്തിടെ സമാനമായ വിധത്തിൽ മുഖ്യമന്ത്രി പാർട്ടി കേന്ദ്രങ്ങളിലും അറിയിച്ചിരുന്നു എന്നാണ് അറിയുന്നത്.

'ചില സ്ഥാനങ്ങളിൽ ചിലരെ ഇരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്. ഇത്തരം ഭാരം ഇറക്കിവയ്‌ക്കേണ്ടി വരുമെന്നുമാണ് തോന്നുന്നത്. വ്യാഴാഴ്ച എ.കെ.ജി സെന്ററിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ശില്പശാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഒരു പരാമർശമാണിത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിനെ ഉദ്ദേശിച്ചാണെന്നാണ് വിലയിരുത്തലുകൾ.

മുഖ്യമന്ത്രിയുടെ പരാമർശത്തിന് തൊട്ടുപിന്നാലെയാണ് പത്മകുമാറിന്റെ രാജിവാർത്ത പരന്നത്. ബോർഡിന്റെ കാലാവധി നവംബർ 14വരെയുണ്ട്. കാലാവധി കഴിയും മുമ്പ് പ്രസിഡന്റിനെയോ അംഗങ്ങളെയോ മാറ്റാൻ സർക്കാരിന് കഴിയില്ല. എന്നാൽ പാർട്ടി രാജി ആവശ്യപ്പെട്ടാൽ അനുസരിക്കേണ്ടി വരും. എന്നാൽ തന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് പത്മകുമാർ വ്യക്തമാക്കി.

അതേസമയം ശബരിമലയിലെ ആചാരസംരക്ഷണത്തിനായി തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെന്ന തെറ്റായ ധാരണയൊന്നും തനിക്കില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞതും പാർട്ടി കേന്ദ്രങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ആർഎസ്എസ് ആക്രമണങ്ങളുടെ പട്ടിക നിരത്തി കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവത്തിന് നൽകിയത് കഴിഞ്ഞ ദിവസമാണ്. ആർഎസ്എസ് ആണ് ആക്രമണം നടത്തുന്നത് എന്നാണ് സർക്കാറിന്റെ പ്രഖ്യാപിത നയം. ഇതിനിടെയാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ അക്രമികൾ ആർഎസ്എസ് അല്ലെന്ന അഭിപ്രായവുമായി രംഗത്തെത്ിതയത്.

ആചാരസംരക്ഷണത്തിന്റെ പേര് പറഞ്ഞ് തെരുവിൽ ഇറങ്ങിയത് സംഘപരിവാറുകാരാണെങ്കിൽ എന്തായിരിക്കും അവരുടെ കേരളത്തിലെ സ്ഥിതിയെന്നായിരുന്നു പത്മകുമാർ പറഞ്ഞത്. ജനുവരി രണ്ടിന് ശബരിമലയിൽ യുവതികൾ ദർശനം നടത്തിയ സംഭവത്തെ കുറിച്ച് പിറ്റേ ദിവസമാണ് അറിഞ്ഞത്. അക്കാര്യങ്ങൾ താൻ മുൻകൂട്ടി അറിഞ്ഞിരുന്നില്ല. യുവതികൾ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പല ആരോപണങ്ങളും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി സമർപ്പിച്ചാലും ഇപ്പോൾ ഉണ്ടായ പ്രശ്‌നങ്ങൾ നിലനിൽക്കുമായിരുന്നു. ക്ഷേത്രവും ആചാരങ്ങളുമായി ബന്ധപ്പെട്ട് കാര്യങ്ങളിൽ രാഷ്ട്രീയമുണ്ടാവരുതെന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ. അതുകൊണ്ടാണ് ദേവസ്വം ബോർഡ് രാഷ്ട്രീയമായ ഒരു നിലപാട് സ്വീകരിക്കാത്തത്. ബോർഡ് സ്വതന്ത്രമായാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതെന്നും പത്മകുമാർ വ്യക്തമാക്കി.

അതേസമയം, ശബരിമലയിലെ ശുദ്ധിക്രിയ വിവാദത്തിൽ തന്ത്രിയോട് വിശദീകരണം തേടി തടിയൂരിയെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ അസ്വസ്ഥത പുകയുന്നു. 22നുള്ളിലാണ് തന്ത്രി വിശദീകരണം നൽകേണ്ടത്. എന്നാൽ ശുദ്ധിക്രിയയുടെ ഉത്തരവാദിത്വം തന്ത്രിയുടെ തലയിൽ കെട്ടിവച്ച് ഒഴിയാൻ കഴിയില്ലെന്നതാണ് ബോർഡിനെ ആശങ്കയിലാഴ്‌ത്തുന്നത്. ശുദ്ധിക്രിയ നടത്തും മുമ്പ് ബോർഡ് പ്രസിഡന്റ് അടക്കം ഉത്തരവാദപ്പെട്ടവരെ അറിയിച്ചതായാണ് തന്ത്രി വെളിപ്പെടുത്തിയത്. പക്ഷേ, ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ബോർഡ് അംഗം കെ.പി.ശങ്കരദാസ് വ്യക്തമാക്കി. മാത്രമല്ല തന്ത്രിക്കെതിരെ നടപടി വേണമെന്ന് ശക്തമായി ആവശ്യപ്പെട്ടതു ശങ്കരദാസും ദേവസ്വം കമ്മിഷണറുമാണ്. ശുദ്ധിക്രിയ നടത്തിയാൽ അത് കോടതി അലക്ഷ്യമാവുമെന്ന് തന്ത്രിക്ക് ദേവസ്വം കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നതായാണ് അറിയുന്നത്.

യുവതീപ്രവേശ വിഷയത്തിൽ യഥാർഥ വിശ്വാസികളുടെ വിചാരവികാരങ്ങൾ മനസ്സിലാക്കണമെന്നാണു തന്റെ നിലപാടെന്നായിരുന്നു മനോരമയ്ക്ക് നൽകി അഭിമുഖത്തിൽ പത്മകുമാർ പറഞ്ഞത്. വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരിൽ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോർഡ് പുനഃപരിശോധനാഹർജി നൽകാതിരുന്നത്. ശബരിമലയിൽ തന്ത്രിക്കു യാതൊരു അധികാരവുമില്ലെന്ന വാദത്തോടു യോജിപ്പില്ല. തന്ത്രിക്കും ദേവസ്വം ബോർഡിനും സർക്കാരിനും അവരവരുടേതായ അധികാരങ്ങളും അവകാശങ്ങളുമുണ്ടെന്നും പത്മകുമാർ പറഞ്ഞു. ദേവസ്വം മന്ത്രി അടക്കമുള്ളവരുടെ നിലപാടിന് വിരുദ്ധമായാണ് എം പത്മകുമാർ പ്രതികരിച്ചത്.

അതേസമയം മകരവിളക്കിന് ശേഷം രാജിവെക്കുമെന്ന വാർത്തകളെയും പത്മകുമാർ തള്ളിക്കളഞ്ഞു.ആരുടെയും സ്വപ്നത്തിൽപോലും വരാത്ത കാര്യങ്ങളാണു കേട്ടുകൊണ്ടിരിക്കുന്നത്. സർക്കാരുമായും സിപിഎമ്മുമായും എൽഡിഎഫുമായും ആലോചിച്ചാണ് ഞാൻ ഇതുവരെ നീങ്ങിയിട്ടുള്ളത്. അതിനാൽത്തന്നെ, എന്നോട് ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അപ്രീതിയോ നീരസമോ ഉണ്ടാകുമെന്നു കരുതുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ലബന്ധമാണെന്നും അദ്ദേഹ പറഞ്ഞു. മുഖ്യമന്ത്രിയാകുന്നതിനു മുൻപ് പാർട്ടി സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമൊക്കെയായിരുന്ന ഒരു പിണറായി വിജയനുണ്ട്. അന്ന് ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും പ്രവർത്തകനായിരുന്ന പത്മകുമാറുമുണ്ട്. ചിലർ ഇപ്പോഴുള്ള മുഖ്യമന്ത്രിയെയും ദേവസ്വം ബോർഡ് പ്രസിഡന്റിനെയും മാത്രമേ കാണുന്നുള്ളുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP