Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റിസോർട്ടിന്റെ പടിക്കെട്ടിലിട്ടു മാധവിക്കുട്ടിയെ സമദാനി ബലാത്സംഗം ചെയ്തതും പിന്നീട് അതുവെച്ച് മതംമാറ്റി വിവാഹം കഴിച്ചതും സൗദിയിൽനിന്ന് പത്തുലക്ഷം ഡോളർ വാങ്ങിയതുമെല്ലാം മെർളി വിസ്ബോഡിന്റെ ''ദ ലവ് ക്യൂൻ ഓഫ് മലബാറിൽ' നിന്നുള്ള വിവരങ്ങൾ; പുസ്തകത്തിന്റെ പരിഭാഷയായ 'പ്രണയത്തിന്റെ രാജകുമാരി' ഇറങ്ങിയപ്പോൾ ഒരു കോടി രൂപക്ക് വക്കീൽ നോട്ടീസ് അയച്ച സമദാനി പിന്നീട് മിണ്ടാഞ്ഞതെന്തേ? ഈ വിഷയത്തിൽ ബുദ്ധിജീവികളുടെ നിലപാട് നിരാശാജനകം; ആമിയുടെ മതംമാറ്റ വിവാദത്തിൽ എ.പി.അഹമ്മദിന് പറയാനുള്ളത്

റിസോർട്ടിന്റെ പടിക്കെട്ടിലിട്ടു മാധവിക്കുട്ടിയെ സമദാനി ബലാത്സംഗം ചെയ്തതും പിന്നീട് അതുവെച്ച് മതംമാറ്റി വിവാഹം കഴിച്ചതും സൗദിയിൽനിന്ന് പത്തുലക്ഷം ഡോളർ വാങ്ങിയതുമെല്ലാം മെർളി വിസ്ബോഡിന്റെ ''ദ ലവ് ക്യൂൻ ഓഫ് മലബാറിൽ' നിന്നുള്ള വിവരങ്ങൾ; പുസ്തകത്തിന്റെ പരിഭാഷയായ 'പ്രണയത്തിന്റെ രാജകുമാരി' ഇറങ്ങിയപ്പോൾ ഒരു കോടി രൂപക്ക്  വക്കീൽ നോട്ടീസ് അയച്ച സമദാനി പിന്നീട് മിണ്ടാഞ്ഞതെന്തേ? ഈ വിഷയത്തിൽ ബുദ്ധിജീവികളുടെ നിലപാട് നിരാശാജനകം; ആമിയുടെ മതംമാറ്റ വിവാദത്തിൽ എ.പി.അഹമ്മദിന് പറയാനുള്ളത്

എം മനോജ് കുമാർ

കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ മതമാറ്റവും അതിനായി മുസ്ലിം ലീഗ് നേതാവ് അബ്ദു സമദ് സമദാനി 10 ലക്ഷം ഡോളർ സൗദിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണവും വീണ്ടും കേരളത്തിൽ കത്തിപ്പിടിക്കുന്നു. സിപിഐയുടെ സംസ്‌ക്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ എപി അഹമ്മദ് ഒരു വർഷം മുൻപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയാണ് ആമിയെന്ന മാധവിക്കുട്ടിയുടെ പത്താമത് ചരമവാർഷികം ആചരിക്കുന്ന ഈ മെയ് മാസത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്നത്. 2009 മെയ് 31 നാണു പൂണെയിൽ വെച്ച് മാധവിക്കുട്ടിയുടെ മരണം സംഭവിക്കുന്നത്. സത്യത്തിന്റെ മുഖം സ്വർണ പാത്രം കൊണ്ട് മൂടിവച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യും എന്ന ആപ്തവാക്യവുമായി എ.പി.അഹമ്മദ് വീണ്ടും രംഗപ്രവേശം ചെയ്തതോടെ പ്രശ്നം സമദാനിക്കും മുസ്ലിം ലീഗിനും ഒതുക്കാൻ കഴിയാത്ത വിധം വിവാദത്തിന്റെ രൂപം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു വർഷം മുൻപ് താൻ നടത്തിയ പ്രസംഗം കേരളത്തിൽ സോഷ്യൽ മീഡിയ ഏറ്റെടുത്തതിൽ വളരെയധികം സന്തോഷമുണ്ടെന്നു എ.പി.അഹമ്മദ് 'മറുനാടൻ മലയാളി'യോട് പറഞ്ഞു. മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെർളി വിസ്ബോഡിന്റെ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിലുണ്ടായിരുന്ന വിസ്ഫോടനകരമായ വിവരങ്ങളാണ് ഞാൻ അന്ന് പ്രസംഗിച്ചത്. വിശാലമായി സംസാരിക്കാം എന്ന് പറഞ്ഞു കോഴിക്കോടെ പ്രമുഖ റിസോർട്ടിന്റെ പടിക്കെട്ടിലിട്ടു മാധവിക്കുട്ടിയെ സമദാനി ബലാത്സംഗം ചെയ്തത് വരെ ഞാൻ ആ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഈ ബലാത്സംഗമാണ് മാധവിക്കുട്ടിയുടെ മതംമാറ്റത്തിൽ കലാശിച്ചത്. സമദാനിക്ക് നിഷേധിക്കാനാകാത്ത വിവരങ്ങളാണ് ആ പുസ്തകത്തിലുള്ളത്.

ആ പുസ്തകത്തിന്റെ മലയാളം പരിഭാഷയായ 'പ്രണയത്തിന്റെ രാജകുമാരി' ഇറങ്ങിയപ്പോൾ സമദാനി ബിജെപിയുടെ ശ്രീധരൻ പിള്ള വഴി ഒരു കോടിക്ക് ഗ്രീൻ ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ചെങ്കിലും പിന്നെ സമദാനി അനങ്ങിയില്ല. ഈ മൗനം തന്നെ സംഭവം സത്യമാണെന്നതിന്റെ തെളിവാണ്-അഹമ്മദ് പറയുന്നു. സോഷ്യൽ മീഡിയയാണ് എന്റെ പ്രസംഗത്തിൽ വളരെ എക്സ്പ്ലോസീവ് ആയ കണ്ടന്റ് ആണെന്ന് തിരിച്ചറിയുന്നത്. ഇപ്പോൾ മാധവിക്കുട്ടിയുടെ മരണത്തിനു ഒരു പതിറ്റാണ്ടു പൂർത്തിയാകുന്ന വേളയിലാണ് ഈ വിവാദം ഉയരുന്നത്. ഒരു പതിറ്റാണ്ടു കഴിഞ്ഞിട്ടും മാധവിക്കുട്ടിയുടെ ജീവിതം, മരണം, മതപരിവർത്തനം, തുടങ്ങിയ സംഭവങ്ങളുടെ ദുരൂഹത നീങ്ങുന്നില്ല എന്നോർക്കണം. വലിയ കുറ്റവാളികൾ ഇങ്ങിനെ പുറത്ത് സർവതന്ത്ര സ്വതന്ത്രരായി നടക്കുമ്പോൾ മാധവിക്കുട്ടിയുടെ ആത്മാവ് പൊറുക്കുന്നില്ലാ എന്നോർക്കേണ്ടിയിരിക്കുന്നു.

തിരികെ മതം മാറാതിരിക്കാൻ കാവലിരുന്നത് ഇസ്ലാമിക തീവ്രവാദികൾ

ആളുകളെ പേടിച്ചു കൊണ്ടേയിരുന്നാൽ ഒന്നും പറയാൻ കഴിയില്ല. എന്റെ ഒരു സങ്കടം ഈ കാര്യങ്ങൾ അറിഞ്ഞിട്ടും കേരളത്തിലെ ജീനിയസുകളും സെക്കുലർ ബുദ്ധിജീവികളും പുലർത്തുന്ന സമീപനമാണ്. മലയാളി വായിക്കേണ്ട പുസ്തകമാണ് പ്രണയത്തിന്റെ രാജകുമാരി. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ആളാണ് കനേഡിയൻ എഴുത്തുകാരി മെറിലി വെയ്‌സ്‌ബോഡ്. അവരാണ് ഈ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകം രചിക്കുന്നത്. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മാധ്യമ പ്രവർത്തകയാണ് ലീലാ മേനോൻ. അവർ നിരന്തരമായി പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ മതം മാറ്റം കപടമാണെന്ന്. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാൻ തയ്യാറായിരുന്നു മാധവിക്കുട്ടി. ജീവിതത്തിന്റെ അവസാന കാലത്ത് വലിയ താങ്ങും തണലുമായി ഇമോഷണൽ പിന്തുണയുമായി വന്നതാണ് അബ്ദുൾ സമദ് സമദാനി.

സമദാനിയാണ് മതം മാറാൻ മാധവിക്കുട്ടിയോട് ആവശ്യപ്പെടുന്നത്. മാധവിക്കുട്ടി മതം മാറാൻ തയ്യാറായപ്പോൾ സമദാനി കാലുമാറി. പിന്നെ സമദാനി ഫോൺ എടുത്തില്ല. ഫോൺ സയലന്റ് മോദിൽ ആക്കിമാറ്റി. പക്ഷെ മാധവിക്കുട്ടി വാക്ക് പാലിച്ചു. മതംമാറ്റവുമായി മാധവിക്കുട്ടി മുന്നോട്ടു പോയി. ഞാൻ മതം മാറിയിരിക്കുന്നു. എന്നെ വന്നു വിവാഹം കഴിക്കൂ. ഇതാണ് അവർ ആവശ്യപ്പെട്ടത്. മാധവിക്കുട്ടി തിരികെ മതം മാറാതിരിക്കാൻ സമയം ചെലവിട്ടത് ഇസ്ലാമിക തീവ്രവാദികളാണ്. അവർ പിന്നെ മാധവിക്കുട്ടിക്ക് കാവലിരുന്നു. ഇവർ കാരണം എനിക്ക് വരെ മാധവികുട്ടിയെ കാണാൻ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്-അഹമ്മദ് പറയുന്നു.

മാധവിക്കുട്ടി എന്ത് പറയണം എന്ത് പറയരുത് എന്ന് എന്നാവശ്യപ്പെട്ടത് മാധവിക്കുട്ടിക്ക് കാവൽ നിന്ന ഈ ഇസ്ലാമിക തീവ്രവാദികൾ ആയിരുന്നു. മാധവിക്കുട്ടിയെ മതം മാറ്റിയ ശേഷം ഈ പേരിൽ സമദാനി 10 ലക്ഷം ഡോളർ സൗദി സംഘടനയിൽ നിന്നും കൈപ്പറ്റി. വളരെ ആധികാരികമായാണ് പുസ്തകത്തിൽ ഈ പരാമർശം വന്നത്. സമദാനിയുമായി പ്രണയത്തിൽപ്പെട്ടുപോയ ആളാണ് മാധവിക്കുട്ടി. നമുക്ക് ദീർഘമായി സംസാരിക്കാം എന്ന് പറഞ്ഞാണ് കോഴിക്കോട്ടെ റിസോർട്ടിലേക്ക് മാധവിക്കുട്ടിയെ സമദാനി വിളിച്ചു വരുത്തുന്നത്. റിസോർട്ടിലെ പുഴവക്കിലെ കൽക്കെട്ടിൽ ഇട്ടു സമദാനി മാധവിക്കുട്ടിയെ ബലാത്സംഗം ചെയ്തു. അവർ ഷോക്ക്ഡ് ആയിപ്പോയി. നീ എന്നെ നശിപ്പിച്ചില്ലേ എന്ന് പറഞ്ഞു മാധവിക്കുട്ടി പൊട്ടിത്തെറിക്കുന്നുണ്ട്. മാധവിക്കുട്ടിയെപ്പോലുള്ള ഒരാൾ പൊട്ടിത്തെറിച്ചാൽ എന്ത് വിപത്ത് വരും എന്ന് സമദാനിക്ക് അറിയാം. ഉടനെ സമദാനി പറഞ്ഞത്. എന്റെ പ്രണയം നിത്യസത്യമാണ് എന്നാണ്. ഞാൻ നിങ്ങളെ വിവാഹം കഴിക്കാം എന്നാണ് മാധവിക്കുട്ടി പറയുന്നത്. രണ്ടു ഭാര്യമാരില്ലേ എന്നാണ് മാധവിക്കുട്ടി തിരിച്ചു ചോദിക്കുന്നത്. എന്തായാലും എനിക്ക് ഭാര്യ വേണം. ഞാൻ നിങ്ങളെ ഡൽഹി ഭാര്യയാക്കാം. ഞാൻ ഇന്ത്യൻ പാർലമെന്റ് മെമ്പർ ആണ്. ഈ മറുപടിയാണ് സമദാനി നൽകുന്നത്. ഇങ്ങിനെ ലെജൻഡറിയായ പേഴ്‌സണാലിറ്റിയെ മതം മാറ്റി 10 ലക്ഷം ഡോളർ വാങ്ങുകയാണ് സമദാനി ചെയ്തത്.

'ഭീരുക്കളായ മക്കളാണ് മാധവിക്കുട്ടിയുടേത്'

'പ്രണയത്തിന്റെ രാജകുമാരി' മാധവിക്കുട്ടിക്ക് നല്ല ആരോഗ്യമുള്ള സമയത്ത് പുറത്തുവന്നതാണ്. മാധവിക്കുട്ടി പറഞ്ഞ എല്ലാ ഭേദദഗതിയും പുസ്തകത്തിൽ വരുത്തിയിട്ടുണ്ട്. സമദാനിയുടെ പേര് പുസ്തകത്തിൽ മാറ്റിയിട്ടുണ്ട്. അത് മാധവിക്കുട്ടി പറഞ്ഞത് പ്രകാരമാണ്. ബലാത്സംഗത്തിന്റെ പേരിൽ അയാളെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നത് എനിക്ക് കാണാൻ വയ്യ. അതിനാലാണ് പേര് സാദിഖലി എന്നാക്കി മാറ്റിയത്. എന്നാൽ സാദിഖലി സമദാനിയാണ് എന്ന് തൊട്ടു കാണിക്കുന്ന ഒട്ടനവധി തെളിവുകൾ പുസ്തകത്തിൽ തന്നെയുണ്ട്. മലബാറുകാരനാണ്. മുസ്ലിം ലീഗ് എംപിയാണ്, രാജ്യസഭാ അംഗമാണ്. ഇഖ്ബാൽ കവിതകളുടെ ഫാൻ ആണ്. ഉറുദു കവിതകൾ ഉദ്ധരിക്കുന്ന ആളാണ്. രണ്ടു ഭാര്യമാരുള്ള ആളാണ്. തുടങ്ങി ഒട്ടനവധി പരാമർശങ്ങൾ ഈ ബുക്കിലുണ്ട്. ഞാൻ പറഞ്ഞതും ഇത് സമദാനിയാണ് എന്ന് മാത്രമാണ്.

എന്നെക്കാൾ നന്നായി പുസ്തകം വായിക്കുകയും പുസ്തകത്തെ റിവ്യൂ ചെയ്യുകയും കേരളത്തിലെ ഇസ്ലാമിക തീവ്രവാദം, വർഗീയത, മതംമാറ്റം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന വലിയ ഒരു വിഭാഗം ബുദ്ധിജീവികൾ കേരളത്തിലുണ്ട്. അവരൊന്നും ഈ കാര്യത്തിൽ മിണ്ടുന്നില്ല. അതിലെനിക്ക് വലിയ സങ്കടമുണ്ട്. ആറുമാസത്തോളമാണ് ഞാൻ നിരന്തരമായി ഈ കാര്യം പ്രസംഗിച്ചത്. ഒരു കാര്യവും അന്നുണ്ടായിട്ടില്ല. ഞാൻ അത് അതിന്റെ വഴിക്ക് വിട്ടു മിണ്ടാതിരുന്നു. ഇപ്പോൾ എനിക്ക് മനസിലാകുന്നത് ഒരു കാര്യം നമ്മൾ ബോൾഡ് ആയി പറഞ്ഞുവച്ചാൽ ആരെങ്കിലും പിന്നെ അതേറ്റെടുക്കും. അത് ഈ കാലത്തിനെ പ്രത്യേകതയാണ് എന്നാണ് എനിക്ക് തോന്നുന്നത്. - അഹമ്മദ് ചൂണ്ടിക്കാട്ടി

മാധവിക്കുട്ടി ഇസ്ലാമിനെ മനസിലാക്കി.ആഴത്തിൽ പഠിച്ചു. ഇസ്ലാമിനെ ദാർശനികമായ ഏറ്റുവാങ്ങി ഇസ്ലാമിലേക്ക് കടന്നുവന്നു . എന്നൊക്കെയാണ് മുസ്ലിംങ്ങളുടെ ധാരണ. അത് ധാരണയല്ല നുണയാണെന്ന് പറഞ്ഞിട്ട് അവർ അത് കേൾക്കാൻ തയ്യാറല്ല. ഇത് ഒരു ട്രാപ്പ് ആണ്. ഈ വേഷം എന്ന് പറയുന്നത് സമദാനിയുടെ പ്രണയം അവർക്ക് നിത്യമായി കിട്ടാൻ വേണ്ടി സമദാനിയുടെ നിർദ്ദേശപ്രകാരം അവർ കാണിച്ച ഒരു വേഷം മാത്രമാണ്. അവസാന കാലത്തിൽ അവർ പറയുന്നുണ്ട്. ലീല മേനോനോടും പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്. എനിക്ക് ഈ വേഷം ഇതൊന്നു വലിച്ചെറിയണം നിങ്ങളൊന്നു വരൂ എന്നാണ് പറഞ്ഞത്. ഇസ്ലാമിലേക്ക് മാറിയ ശേഷം പഴയ വേഷ്ടിയും നേര്യതും അണിഞ്ഞ് മുടിയൊക്കെ പുറത്തുകാട്ടിയ ഒരു കാലം മാധവിക്കുട്ടിയുടെ ജീവിതത്തിലുണ്ട്. അപ്പോഴും അവരെ പറ്റിച്ചത് അവരുടെ മക്കളാണ്. ഞാൻ തിരിച്ചു പോന്ന ഉടൻ മോനു- (എംഡി നാലപ്പാട്) വന്നിട്ട് പുതിയ പർദ്ദ വാങ്ങി അവരെ അണിയിച്ചു. 'അമ്മ പറയുംപോലെയല്ല, ഇസ്ലാമിൽ നിന്ന് തിരിച്ചു പൊന്നു എന്ന് പറഞ്ഞാൽ ഞങ്ങൾക്കൊന്നും ജീവിക്കാൻ കഴിയില്ല. ഭീരുക്കളായ മക്കളാണ് മാധവിക്കുട്ടിയുടേത്. മക്കളാണ് ഇവരുടെ ഈ പ്രതിസന്ധി കാലത്ത് ഇവരെ മാനം കെടുത്തിയത്. എല്ലാവർക്കും ബോധ്യമായ കാര്യമാണ്. വലിയ ലെജൻഡറിയായിട്ടുള്ള, മാതൃഭൂമി ഉൾപ്പെടുന്ന കുടുംബത്തിനെയാണ് സമദാനി അപമാനിച്ചത്. ആ കുടുംബത്തിലെ ഏറ്റവും വലിയ ജീനിയസ്സിനെ ആണല്ലോ അവർ അപമാനിച്ചത്. ഇത് ഒരു പ്രസ്റ്റിജ് പ്രശ്നമായി മലയാളം ഏറ്റെടുക്കേണ്ടതായിരുന്നു. പക്ഷെ ഇതൊന്നുമല്ല ഉണ്ടായത്-എ.പി.അഹമ്മദ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP