Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202326Tuesday

ഹെൽമറ്റ് ഇല്ലാത്ത കുറ്റത്തിന് 'മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചു'; എ ഐ ക്യാമറയിൽ നിയമം പാലിക്കുന്നവരും നിയമലംഘകരോ? പൊരുത്തക്കേടുകൾ കാരണം ചലാൻ തൽക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസിൽനിന്ന് വാക്കാൽ നിർദേശവും; നിരത്തുകളിലെ നിർമ്മിത ബുദ്ധികളുടെ നിലതെറ്റിയോ?

ഹെൽമറ്റ് ഇല്ലാത്ത കുറ്റത്തിന് 'മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചു'; എ ഐ ക്യാമറയിൽ നിയമം പാലിക്കുന്നവരും നിയമലംഘകരോ? പൊരുത്തക്കേടുകൾ കാരണം ചലാൻ തൽക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസിൽനിന്ന് വാക്കാൽ നിർദേശവും; നിരത്തുകളിലെ നിർമ്മിത ബുദ്ധികളുടെ നിലതെറ്റിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാറിൽ നിന്നു ഇടതു കൈ ചെവിയോളം പൊക്കി ആംഗ്യം കാണിച്ചതു പണിയായി. കറുത്ത ഷർട്ടിട്ടു കാറോടിച്ച ആൾ ക്യാമറയിൽ കുറ്റക്കാരനും! ബൈക്കിനു പുറകിൽ ഒരു വശത്തേക്ക് മാത്രം കാൽ വച്ചതും ക്യാമറയ്ക്ക് നിയമലംഘനം. എന്തൊരു വിധിയിത് എന്നു പൊതുജനങ്ങൾ ചോദിച്ചു പോകുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കാരണം എ ഐ ക്യാമറകൾ മിഴി തുറന്നതും നിയമം പാലിക്കുന്നവർ പോലും നിയമലംഘകർ ആകുന്ന അവസ്ഥയാണ്!

എന്നാലിപ്പോൾ മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ ബൈക്ക് ഓടിച്ചതായാണ് റോഡ് ക്യാമറയുടെ ഏറ്റവും പുതിയ കണ്ടെത്തൽ! എന്തായാലും ഇത്തരത്തിലുള്ള ഒട്ടേറെ പൊരുത്തക്കേടുകൾ കാരണം പിഴ ചുമത്തിയുള്ള ചലാൻ തൽക്കാലം അയയ്ക്കരുതെന്നു ഗതാഗത കമ്മിഷണറുടെ ഓഫിസിൽനിന്ന് ഇന്നലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കു വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. പ്രത്യേക ഉത്തരവിറക്കാതെ കുറെ ഉദ്യോഗസ്ഥർക്കു വാട്സാപ് സന്ദേശവും കൈമാറി. സേഫ് കേരള എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലുള്ള എംവിഐമാരെയും എഎംവിഐമാരെയും കൺട്രോൾ റൂമിൽ നിയോഗിച്ച് ഓരോ കുറ്റവും പരിശോധിച്ച് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

ശരാശരി 1000 ചിത്രങ്ങൾ വരെയേ പരമാവധി ഓരോ കൺട്രോൾ റൂമിലും പ്രതിദിനം പരിശോധിക്കാൻ കഴിയൂവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒരു കൺട്രോൾ റൂമിൽ കംപ്യൂട്ടറിൽ വിവരങ്ങൾ അപ്ലോഡ് ചെയ്തപ്പോൾ ഹെൽമറ്റ് ഇല്ലാത്ത കുറ്റത്തിന് 'മണിക്കൂറിൽ 1240 കിലോമീറ്റർ വേഗത്തിൽ വാഹനം ഓടിച്ചു' എന്നാണു ചലാൻ തയാറായത്. അപ്പോൾതന്നെ എല്ലാ ചലാനും റദ്ദാക്കി ഉദ്യോഗസ്ഥർ തടിയൂരി. ഹെൽമറ്റ് ഇല്ലെന്നും സീറ്റ് ബെൽറ്റ് ഇല്ലെന്നും ക്യാമറയുടെ എഡ്ജ് കംപ്യൂട്ടിങ്ങിൽ രണ്ടിടത്തു കണ്ടെത്തിയെങ്കിലും കൺട്രോൾ റൂമിലെ വിശദപരിശോധനയിൽ രണ്ടും തെറ്റായിരുന്നെന്നു വ്യക്തമായി.

അതേസമയം നമ്പർ പ്ലേറ്റിൽ ഒരു സ്‌ക്രൂ ഉണ്ടെങ്കിൽ അതു പൂജ്യമായാണ് ക്യാമറ വിലയിരുത്തുന്നത്. എണ്ണം പെരുപ്പിച്ചുകാട്ടുന്നെങ്കിലും ഇതുവരെ ഒരു ഇ-ചലാൻ പോലും ക്യാമറ വഴി ജനറേറ്റ് ചെയ്തിട്ടില്ലാത്ത ജില്ലകളുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള ക്യാമറകളിൽനിന്നു കൺട്രോൾ റൂമിലേക്കുള്ള ഡേറ്റാ ട്രാൻസ്ഫറിനു വേഗം തീരെയില്ല. തലേദിവസത്തെ ചിത്രങ്ങളാണ് ഓരോ ദിവസവും കൺട്രോൾ റൂമിൽ ലഭിക്കുന്നത്.

726 എഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ്, അപകടം ഉണ്ടാക്കി നിർത്താതെ പോകൽ എന്നിവ പിടിക്കാൻ 675 ക്യാമറകളും സിഗ്നൽ ലംഘിച്ച് പോയി കഴിഞ്ഞാൽ പിടികൂടാൻ 18 ക്യാമറകളുമാണ് ഉള്ളത്. നിയമലംഘനം നടന്ന് ആറ് മണിക്കുറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. പിന്നീട് ഉടമയുടെ അഡ്രസിൽ രജിസ്‌ട്രേഡ് കത്ത് വരും. പിഴ അടച്ചില്ലെങ്കിൽ ടാക്സ് അടക്കുമ്പോഴും വാഹനം കൈമാറ്റും ചെയ്യുമ്പോഴും പിഴത്തുക അടയ്ക്കേണ്ടി വരും.

അതേസമയം ഒരു ദിവസം ഒന്നിലധികം തവണ നിയമം ലംഘിച്ചാൽ അത്രയധികം തവണ പിഴയടക്കേണ്ടി വരും. അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറകളും അതിവേഗം കണ്ടെത്താൻ നാലു ക്യാമറകൾ പ്രത്യേകം ഉണ്ട്. വാഹനങ്ങളുടെ രൂപമാറ്റം, അമിത ശബ്ദം എന്നിവ കൂടി ക്യാമറകൾ കണ്ടെത്തും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടു വീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിങ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ജംഗ്ഷനുകളിൽ ചുവപ്പു സിഗ്നൽ ലംഘനം കോടതിക്കു കൈമാറും. ഓരോ തവണ ക്യാമറയിൽ പതിയുമ്പോഴും പിഴ ആവർത്തിക്കും. അനധികൃത പാർക്കിങിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP