Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അവ്നിയെ വെടിവെച്ച് കൊന്നത് കോടതി ഉത്തരവ് അനുസരിച്ചെന്ന് സുപ്രീംകോടതി; നരഭോജി കടുവയെ കൊന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവർത്തക നൽകിയ ഹർജി പിൻവലിച്ചു

അവ്നിയെ വെടിവെച്ച് കൊന്നത് കോടതി ഉത്തരവ് അനുസരിച്ചെന്ന് സുപ്രീംകോടതി; നരഭോജി കടുവയെ കൊന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവർത്തക നൽകിയ ഹർജി പിൻവലിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരഭോജി കടുവയെ വെടിവെച്ചു കൊന്ന വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവർത്തക സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. മഹരാഷ്ട്ര വനംവകുപ്പുദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വന്യജീവി സംരക്ഷണ പ്രവർത്തക സംഗീത ഡോഗ്ര സമർപ്പിച്ച ഹർജിയാണ് ഇന്ന് പിൻവലിച്ചത്. പതിമൂന്ന് ജീവനെടുത്ത അവ്‌നി എന്ന പെൺകടുവയെ ആണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വെടിവെച്ചു കൊന്നത്.

യവാത്മൽ ജില്ലയിൽ 2018 നവംബറിലാണ് വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗർ അലിയും അടങ്ങുന്ന എട്ടംഗസംഘം അവ്‌നിയെ കൊലപ്പെടുത്തിയത്. വേട്ടയ്ക്ക്‌ ശേഷം സംസ്ഥാനസർക്കാർ കടുവയെ വകവരുത്തിയവരെ ആദരിക്കാൻ ചടങ്ങ് സംഘടിപ്പിച്ചതായും പാരിതോഷികം നൽകിയതായും ഹർജിയിൽ ആരോപിച്ചിരുന്നു.

അവ്‌നി അഥവാ ടി-1 എന്നറിയപ്പെട്ടിരുന്ന കടുവ നരഭോജിയല്ലെന്ന് സംഗീത ഡോഗ്ര സമർപ്പിച്ച ഹർജിയിൽ അവകാശപ്പെട്ടിരുന്നു. കടുവ നരഭോജിയാണെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകൾ കടുവയുടെ മൃതദേഹപരിശോധനയിൽ കണ്ടെത്തിയിരുന്നില്ലെന്ന് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഈകാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താമെന്ന നിർദ്ദേശം സുപ്രീം കോടതി മുന്നോട്ടു വെക്കുകയും ചെയ്തു.

പോസ്റ്റ് മോർട്ടത്തിലൂടെ ഒരു മൃഗത്തെ നരഭോജിയാണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാനാവുമെന്ന് കഴിഞ്ഞ തവണ കേസിൽ വാദം കേൾക്കുമ്പോൾ ചീഫ് ജസ്റ്റിസ് ബോബ്‌ഡെ ചോദ്യം ഉന്നയിച്ചിരുന്നു. മനുഷ്യനെ തിന്നാൽ കടുവയുടെ വയറ്റിൽ ആറ് മാസക്കാലം നഖവും മുടിയും ദഹിക്കാതെയുണ്ടാവുമെന്നും പരിശോധനയിൽ അവ കണ്ടെത്തിയിരുന്നില്ലെന്നും ഹർജിക്കാരി വാദിച്ചിരുന്നു. എന്നാൽ, കോടതി ഉത്തരവനുസരിച്ചാണ് നരഭോജിയായ കടുവയെ വെടിവെച്ചു കൊന്നതെന്ന കാര്യം സുപ്രീംകോടതി ആവർത്തിച്ച് ഊന്നിപ്പറയുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP