Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യത്തെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 44.62 ലക്ഷം കേസുകൾ; 25 ഹൈക്കോടതികളിൽ 20 വർഷമായി തീർപ്പാക്കാത്തതായി 94,000 കേസുകൾ; ഏറ്റവും കൂടുതൽ തീർപ്പാക്കാ കേസുകൾ ഉള്ളത് അലഹാബാദ് ഹൈക്കോടതിയിൽ; ജഡ്ജി നിയമനങ്ങളിലെ മെല്ലെ പോക്കും കൊളിജിയം ലിസ്റ്റുകൾ പരിഗണിക്കാത്തതും ഇന്ത്യയിലെ നീതിനിർവ്വഹണത്തെ ഒച്ചിഴയും വേഗത്തിലാക്കുന്നു

രാജ്യത്തെ ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 44.62 ലക്ഷം കേസുകൾ; 25 ഹൈക്കോടതികളിൽ 20 വർഷമായി തീർപ്പാക്കാത്തതായി 94,000 കേസുകൾ; ഏറ്റവും കൂടുതൽ തീർപ്പാക്കാ കേസുകൾ ഉള്ളത് അലഹാബാദ് ഹൈക്കോടതിയിൽ; ജഡ്ജി നിയമനങ്ങളിലെ മെല്ലെ പോക്കും കൊളിജിയം ലിസ്റ്റുകൾ പരിഗണിക്കാത്തതും ഇന്ത്യയിലെ നീതിനിർവ്വഹണത്തെ ഒച്ചിഴയും വേഗത്തിലാക്കുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യാ രാജ്യത്ത് നീതി നിർവ്വഹണം വളരെ പതിയ വിധത്തിൽ നടക്കുന്നെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ 25 ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് 44.62 ലക്ഷം കേസുകളാണ്. ഇതിൽ 20 വർഷം പഴക്കമുള്ള 94,000 കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ നീതി നിർവ്വഹണത്തിന്റെ മെല്ലപ്പോക്കിന്റെ ഉദാഹണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് അലഹബാദ് ഹൈക്കോടതിയിലാണ്. 44% അധവാ 44,000 കേസുകളാണ് അലഹബാദ് ഹൈക്കോടതിയിൽ കെട്ടിക്കിടക്കുന്നത്.

രാജ്യത്ത് 20 വർഷമായി കെട്ടിക്കിടക്കുന്ന കേസുകൾ പരിഹരിക്കപ്പെടണമെങ്കിൽ കോടതി ഭരണപരിഷ്‌കാരത്തിൽ മാറ്റം കൊണ്ടു വരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതിയായ അലഹബാദ് ഹൈക്കോടതി പ്രവർത്തിക്കുന്നത് 160 ജഡ്ജിമാരുമായിട്ടാണ്. അലഹബാദ് ഹൈക്കോടതിയിലെ ക്രിമിനൽ കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസം സുപ്രീംകോടതിക്ക് മുന്നിലെത്തിയതോടെയാണ് മറ്റ് ഹൈക്കോടതികളിലെ കാര്യവും സമാനസഹചര്യത്തിലാണെന്ന് വ്യക്തമാകുന്നത്. ഈ വർഷം ജനുവരി മുതൽ 25 ഹൈക്കോടതികളിലേയും നിയമനവും ഒഴിവുകളും 32 ശതമാനമായി വർദ്ധിപ്പിച്ചിരുന്നതായി കേന്ദ്ര നിയമ മന്ത്രാലയം അറിയിച്ചിരുന്നു. ബോംബെ, മദ്രാസ്, പട്ന, ഒഡീഷ എന്നീ ഹൈക്കോടതികളും 20 വർഷം പഴക്കമുള്ള കേസുകളുള്ള കണക്കിൽ പെടുന്നുണ്ട്.

അലഹബാദ് അടക്കം ഈ ആറ് ഹൈക്കോടതികളിലായി 82,746 കേസുകളാണ് 20 വർഷത്തിലധികമായി കെട്ടിക്കിടക്കുന്നത്. അലബഹാദ് ഹൈക്കോടതിയിൽ നിന്ന് മാത്രം 33 അഭിഭാഷകരുടെ ലിസ്റ്റ് സുപ്രീംകോടതി പരിഗണനയ്ക്കായി ശുപാർശ ചെയ്തിരുന്നെങ്കിലും രണ്ട് തവണയും ഈ നിർദ്ദേശം തള്ളുകയാണ് ചെയ്തത്. കേന്ദ്ര നിയമമന്ത്രാലയം ചൂണ്ടിക്കാണിച്ച സ്വജന പക്ഷപാതം, യോഗ്യതയില്ലായ്മ എന്നീ ആരോപണങ്ങളും പട്ടികജാതി കൊളിജിയത്തിലെ 50 ശതമാനം ശുപാർശകൾ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.

നിലവിൽ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി നിയമനത്തിൽ 13 ശതമാനം പട്ടികജാതി സംവരണമുണ്ടെങ്കിലും ഇതിന് സർക്കാർ തീർപ്പ് കൽപ്പിച്ചിട്ടില്ല. നിയമനം നടപ്പിലാക്കണമെങ്കിൽ കുറഞ്ഞത് പത്തുപേലെങ്കിലും വരുമാന മാനദണ്ഡം പാലിക്കണമെന്നാണ് നിയമോപദേശം. ഹൈക്കോടതി ജഡ്ജിയാക്കാൻ ഒരു അഭിഭാഷകന് എച്ച്. സി കൊളിജീയം ശുപാർശ ചെയ്യുന്നതിന് മുൻപുള്ള വർഷങ്ങളിൽ ശരാശരി ഏഴ് ലക്ഷം രൂപയാണ് പ്രൊഫഷണൽ അറ്റ വാർഷിക വരുമാനമായി കണക്കിലെടുക്കേണ്ടത്. എന്നാൽ കൊളിജീയം ശുപാർശ ചെയ്തവരിൽ മൂന്ന് പേർ മാത്രമാണ് വാർഷിക വരുമാനം 4.4ലക്ഷം രൂപ മാത്രം വരുമാനം ഉണ്ടായിരുന്നവർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP