Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിലവിൽ എണ്ണുന്നത് രാജ്യത്താകെയുള്ള 4125 അസംബ്‌ളി മണ്ഡലങ്ങളിലെ ഓരോ യന്ത്രങ്ങൾ വീതം; ഇനി അഞ്ചുമടങ്ങ് യന്ത്രങ്ങളിലെ രസീതുകൾ എണ്ണാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെ എണ്ണേണ്ടിവരിക 20625 യന്ത്രങ്ങളിലെ വോട്ടുകൾ; കേരളത്തിലെ 140 മണ്ഡലങ്ങളിലും അഞ്ച് യന്ത്രങ്ങളിലെ രതീതുകൾ എണ്ണി തിട്ടപ്പെടുത്തുമ്പോൾ ഉൾപ്പെടുന്നത് 700 യന്ത്രങ്ങൾ; എല്ലാവരുടേയും വാക്കുകൾ ജനാധിപത്യത്തിൽ കേൾക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ്‌

നിലവിൽ എണ്ണുന്നത് രാജ്യത്താകെയുള്ള 4125 അസംബ്‌ളി മണ്ഡലങ്ങളിലെ ഓരോ യന്ത്രങ്ങൾ വീതം; ഇനി അഞ്ചുമടങ്ങ് യന്ത്രങ്ങളിലെ രസീതുകൾ എണ്ണാൻ സുപ്രീംകോടതി നിർദ്ദേശിച്ചതോടെ എണ്ണേണ്ടിവരിക 20625 യന്ത്രങ്ങളിലെ വോട്ടുകൾ; കേരളത്തിലെ 140 മണ്ഡലങ്ങളിലും അഞ്ച് യന്ത്രങ്ങളിലെ രതീതുകൾ എണ്ണി തിട്ടപ്പെടുത്തുമ്പോൾ ഉൾപ്പെടുന്നത് 700 യന്ത്രങ്ങൾ; എല്ലാവരുടേയും വാക്കുകൾ ജനാധിപത്യത്തിൽ കേൾക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റീസ്‌

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വോട്ടിഗ് യന്ത്രത്തിൽ കൃത്രിമം കാണിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടാനുള്ള സാധ്യത തീർത്തും ഇല്ലാതാക്കുന്ന ഇടപെടലാണ് ഇന്ന് സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ജനാധിപത്യത്തിൽ എല്ലാവരുടേയും വാക്കുകൾ കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പ്രതിപക്ഷ ആവശ്യം ഭാഗികമായി അംഗീകരിച്ചുകൊണ്ട് കൂടുതൽ വിവി പാറ്റ് യന്ത്രങ്ങളിലെ രസീതുകൾ എണ്ണാൻ നിർദ്ദേശം നൽകിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കൂടുതൽ സുതാര്യവും കൃത്യവുമാകാനും പ്രയോജനപ്പെടും എന്ന് ചൂണ്ടിക്കാട്ടിയുള്ള വിധി വന്നതോടെ ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ച 21 പ്രതിപക്ഷ കക്ഷികൾക്ക് ഉണ്ടാകുന്നത് ഭാഗിക വിജയം തന്നെയാണ്. ഈ തിരഞ്ഞെടുപ്പിൽ അമ്പത് ശതമാനം വിവി പാറ്റഅ രസീതുകൾ എണ്ണണമെന്നായിരുന്നു ആവശ്യം.

നിലവിൽ ഒരു മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകൾ മാത്രമാണ് എണ്ണി തിട്ടപ്പെടുത്തി വോട്ടെണ്ണൽ മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്രിമം നടന്നില്ലെന്ന് ഉറപ്പുവരുത്തുന്നത്. ഇത്തരത്തിൽ 50 ശതമാനം യന്ത്രങ്ങളിലെ രസീതുകൾ എണ്ണാൻ കൂടുതൽ സമയം എടുക്കുമെന്നായിരുന്നു ബിജെപിയും തിരഞ്ഞെടുപ്പ കമ്മിഷനും അഭിപ്രായപ്പെട്ടത്.

ഇപ്പോഴത്തെ ഉത്തരവ് പ്രകാരം ഒരു മണ്ഡലത്തിലെ ഒരു മെഷീൻ എന്ന് അഞ്ചാക്കി ഉയർത്താനാണ് സുപ്രീംകോടതി തീരുമാനിച്ചു. ഇതുകൊണ്ട് സമയം കാര്യമായി നഷ്ടപ്പെടില്ല. ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ വീണ്ടും വോട്ടെണ്ണും. അങ്ങനെ വന്നാൽ മുഴുവൻ വിവി പാറ്റ് യന്ത്രങ്ങളുടെയും രസീതുകളും എണ്ണാവുന്നതാണെന്നും ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചത്.

അതേസമയം, 50 ശതമാനം വോട്ടെണ്ണണമെങ്കിൽ അഞ്ചുദിവസംവരെ വോട്ടെണ്ണൽ നീളാമെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞു. എന്നാൽ ഫലമറിയാൻ കാത്തിരിക്കാൻ തയ്യാറാണെന്ന നിലപാടാണ് പ്രതിപക്ഷ പാർട്ടികൾ കോടതിയെ അറിയിച്ചത്. കോൺഗ്രസും ടിഡിപിയും ആംആദ്മിയും ഉൾപ്പെടെ 21 പാർട്ടികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

നിലവിൽ വിവി പാറ്റ് റസീറ്റുകൾ എണ്ണുന്നതിന്റെ അഞ്ചുമടങ്ങ് മെഷിനുകളുടെ റസീറ്റുകൾ എണ്ണാനാണ് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത്. നിലവിൽ ഒരു ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്ന ഒരോ നിയമസഭാ മണ്ഡലങ്ങളിലേയും ഒരു വിവി പാറ്റ് മെഷിനിലെ റസീറ്റുകൾ ആണ് എണ്ണുന്നത്. ഇനി അത് ഒരു മണ്ഡലത്തിൽ അഞ്ച് വിവി പാറ്റുകൾ വീതം എണ്ണണം എന്നാണ് കോടതിയുടെ ഉത്തരവ്.

നിലവിൽ രാജ്യത്താകെ 4125 അസംബ്‌ളി നിയോജക മണ്ഡലങ്ങളുണ്ട്. അതിനാൽ ഒരോ തിരഞ്ഞെടുപ്പിലും ഇത്രയും വിവി പാറ്റ് യന്ത്രങ്ങളിലെ രസീതുകളാണ് ഇതുവരെ എണ്ണിക്കൊണ്ടിരുന്നത്. ഇത് അഞ്ചുമടങ്ങാക്കി കോടതി കൂട്ടുകയാണ്. ഇതിലൂടെ 20,625 വോട്ടിങ് യന്ത്രങ്ങളുമായി ബന്ധിപ്പിച്ച വിവി പാറ്റ് രസീതുകൾ ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ എണ്ണേണ്ടിവരും.

ഇതനുസരിച്ച് 140 നിയമസഭാ മണ്ഡലങ്ങൾ ഉള്ളതിനാൽ 700 വിവി പാറ്റ് യന്ത്രങ്ങളുടെ രസീതുകൾ എണ്ണേണ്ടിവരും. നിലവിൽ എണ്ണുന്നതിന്റെ അഞ്ചു മടങ്ങ് എണ്ണണം എന്ന നിലയിൽ കോടതി ഉത്തരവ് വന്നതുതന്നെ പ്രതിപക്ഷ ആവശ്യത്തിന് അംഗീകാരമായെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP