Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് വർഷം നീണ്ട സാഹസികയാത്രയിൽ പങ്കുചേർന്നത് 23ലധികം ജീവനക്കാർ;ഒരു ദിവസത്തെ യാത്ര അറ് കിലോമീറ്റർ പരിധി വരെ; വെല്ലുവിളികളായി നിന്നത് കൂറ്റൻ മരങ്ങൾമുതൽ മതിൽക്കെട്ടുകൾ വരെ; തിരുവനന്തപുരം വി എസ്.എസിലേക്കുള്ള ഭീമൻ യന്ത്രഭാഗം ഒടുവിൽ ലക്ഷ്യസ്ഥാനം കണ്ടു; സാഹസിക യാത്രയുടെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ട്രക്കിൽ വരാനെടുത്തത് ഒരുവർഷം. ഹൊറിസോണ്ടൽ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീൻ എന്ന ഭീമൻ യന്ത്ര സംവിധാനമാണ് ട്രക്കിൽ റോഡുമാർഗം വട്ടിയൂർക്കാവിലെ വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റിലേക്ക് ഒരു വർഷത്തെ സാഹസിക യാത്രയ്ക്ക് ഒടുവിൽ എത്തിച്ചത്. യാത്ര ആരംഭിച്ചത് മഹാരാഷ്ട്രയിലെ താനെക്ക് സമീപമുള്ള അംബർനാഥിൽ നിന്നാണ്.

അംബർനാഥിലെ യുണീക് ഇൻ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച യന്ത്രത്തിന് 70 ടൺ ഭാരമുണ്ട്. ചെന്നൈ ആസ്ഥാനമായ ജി.പി.ആർ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വി എസ്എസ്സിയിൽ എത്തിക്കാൻ കരാറെടുത്തത്. യന്ത്രത്തിന്റെ വലുപ്പക്കൂടുതൽ കാരണം കപ്പലിലൊ വിമാനത്തിലൊ എത്തിക്കാനാവില്ലായിരുന്നു. അങ്ങിനെയാണ് ട്രക്കിനെ ആശ്രയിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അധികൃതർ എത്തിച്ചേർന്നത്.

വോൾവൊ ട്രക്കിലായിരുന്നു യാത്ര. യന്ത്രം കയറ്റുന്നതിന് 64 വീലുകളുള്ള പ്രത്യേക പ്ലാറ്റ്‌ഫോം നിർമ്മിച്ചിരുന്നു. ഫ്രെയിം ഉൾപ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണിലധികം ഭാരമുണ്ട്. നാല് സംസ്ഥാനങ്ങൾ താണ്ടിയായിരുന്നു യാത്ര. പ്രതിദിനം അഞ്ച്-ആറ് കിലോമീറ്ററൊക്കെയായിരുന്നു പിന്നിട്ടിരുന്നതെന്ന് ട്രക്ക് ജീവനക്കാർ പറയുന്നു. മൊത്തം 32 പേരാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.

അവസാനം ഞായറാഴ്ച ഇവർ തിരുവനന്തപുരത്തെത്തി. കോവിഡിനെ തുടർന്നും യാത്രയിൽ കാലതാമസമുണ്ടായി. തമിഴ്‌നാട്ടിലെ ശുചീന്ദ്രത്ത് ട്രക്ക് രണ്ടുമാസം നിർത്തിയിടേണ്ടിവന്നിരുന്നു. രണ്ടാഴ്ച മുമ്പാണ് ലോറി സംസ്ഥാനത്തേക്ക് പ്രവേശിച്ചത്. വാഹനം കടന്നുപോകുവാൻ പൊലീസും വൈദ്യുത വകുപ്പും വേണ്ട സഹായങ്ങൾ നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP