Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ബിപ്ലബ്ദേവിനെതിരെ വിപ്ലവം തീർത്ത് ബിജെപിയിലെ വിമതർ; ഏകാധിപത്യ രീതിയിൽ ഭരിക്കുന്ന ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് എംഎ‍ൽഎമാർ; ഭരണപരിചയമില്ലാത്ത ബിപ്ലബ് ഒട്ടും ജനകീയനല്ലെന്നും ആരോപണം; കൂടിക്കാഴ്ച നടത്താൻ ജെ.പി നഡ്ഡ; ത്രീപുരയിൽ ബിജെപി രണ്ട് തട്ടിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്ദേവിനെതിരെ ത്രിപുര ബിജെപിയിൽ വിമതശബ്ദം. ഏകാധിപത്യ രീതിയിൽ ഭരിക്കുന്ന ബിപ്ലബിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് എംഎ‍ൽഎമാർ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പാർട്ടി ആസ്ഥാനത്തെത്തിയ ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദി , ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപരിചയമില്ലാത്ത ബിപ്ലബ് ഒട്ടും ജനകീയനല്ലെന്നും ഇവർ ആരോപിക്കുന്നു.

സുധീപ് റോയ് ബർമാന്റെ നേതൃത്വത്തിലാണ് ഏഴംഗ സംഘം ഡൽഹിയിലെത്തിയത്. സുശാന്ത ചൗധരി, ആഷിഷ് ഷാ, ആഷിഷ് ദാസ്, ദിവ ചന്ദ്ര രംഖൽ, ബർബ് മോഹൻ ത്രിപുര, പരിമൽ ദേബ് ബർമ്മ, രാം പ്രസാദ് പാൽ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ. രണ്ട് എംഎ‍ൽഎമാർ കൂടി തങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. 60 അംഗ നിയമസഭയിൽ 36 സീറ്റുകൾ പിടിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്.

അതേസമയം, ഏഴോ എട്ടോ വേർ വിമത ശബ്ദം ഉയർത്തുന്നത് സർക്കാരിന് ഭീഷണിയല്ലെന്ന് ബിജെപി ത്രിപുര അധ്യക്ഷൻ മണിക് സാഹ പറഞ്ഞു. രാം പ്രസാദ് പാൽ സംഘത്തിനൊപ്പമില്ലെന്നും സൂചനയുണ്ട്. പ്രധാനമന്ത്രി മോദിയിൽ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.പാർട്ടിയുമായോ കേന്ദ്ര നേതൃത്വവുമായോ തങ്ങൾക്ക് ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും വിമതർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP