Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ പുരസ്‌കാര വിതരണ വേദിയിൽ തിളങ്ങിയത് ജോജു ജോർജും കീർത്തി സുരേഷും; മകൾ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ കയ്യടിച്ച് സുരേഷ് കുമാറും മേനകയും; ചടങ്ങിൽ നിന്നും വിട്ട് നിന്ന് സുഡാനി ഫ്രം നൈജീരിയ ടീം; പുറത്തു നടക്കുന്ന കാര്യങ്ങൾ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ടെന്ന് ജോജു ജോർജ്ജും

ദേശീയ പുരസ്‌കാര വിതരണ വേദിയിൽ തിളങ്ങിയത് ജോജു ജോർജും കീർത്തി സുരേഷും; മകൾ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ കയ്യടിച്ച് സുരേഷ് കുമാറും മേനകയും; ചടങ്ങിൽ നിന്നും വിട്ട് നിന്ന് സുഡാനി ഫ്രം നൈജീരിയ ടീം; പുറത്തു നടക്കുന്ന കാര്യങ്ങൾ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ടെന്ന് ജോജു ജോർജ്ജും

മറുനാടൻ മലയാളി ബ്യൂറോ

'മഹാനടി' ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് സാക്ഷിയായി അമ്മയും അച്ഛനും സഹോദരിയും. മികച്ച നടിക്കുള്ള അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം കീർത്തി സുരേഷ് ഉപരാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ അത് നേരിട്ട് കാണുവാൻ അച്ഛൻ സുരേഷ് കുമാറും അമ്മ മേനകയും സഹോദരി രേവതി സുരേഷും ചടങ്ങിൽ സന്നിഹിതരായിരുന്നു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിൽ തിളങ്ങിയത് ജോജു ജോർജും കീർത്തി സുരേഷുമായിരുന്നു. ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പുരസ്‌കാര ജോതാക്കൾക്ക് അവാർഡ് സമ്മാനിച്ചു.'ജോസഫ്' സിനിമയിലെ പ്രകടനത്തിനായിരുന്നു ജോജുവിന് ദേശീയ (പ്രത്യേക പരാമർശം) പുരസ്‌കാരം. 'മഹാനടി' എന്നചിത്രത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം കീർത്തി സുരേഷ് ഏറ്റുവാങ്ങിയത്. നടന്മാരായ അക്ഷയ് കുമാർ, വിക്കി കൗശൽ, സംവിധായകൻ ആദിത്യ ധർ എന്നിവരും അവാർഡുകൾ ഏറ്റുവാങ്ങി.

ദേശീയ പുരസ്‌കാര വിതരണ ചടങ്ങിൽ നടൻ അമിതാഭ് ബച്ചൻ പങ്കെടുത്തില്ല. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനകൾക്കുള്ള ദാദാ സാഹേബ് ഫാൽകെ അവാർഡ് അമിതാഭ് ബച്ചനായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് ചടങ്ങിന് പങ്കെടുക്കാൻ കഴിയില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. പനി ബാധിച്ച് ചികിത്സയിലായിരിക്കെ, യാത്രാ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് ചടങ്ങിനെത്താൻ സാധിക്കാതിരുന്നതെന്ന് ബച്ചൻ അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്‌നത്തെ തുടർന്ന് നേരത്തെ കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും അമിതാഭ് ബച്ചൻ പങ്കെടുത്തിരുന്നില്ല.

അതേസമയം, പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര അവാർഡിന്റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ സക്കരിയയും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമ്മാതാക്കളും നടി സാവിത്രി ശ്രീധരനും വിട്ടുനിന്നു.

കേരളീയ തനിമയിലാണ് കീർത്തി പുരസ്‌കാരം സ്വീകരിക്കാനയി എത്തിയത്. സാരിയിൽ തലയിൽ മുല്ലപ്പൂ ചൂടി തനി മലയാളി പെൺകൊടിയായിട്ടായിരുന്ന താരം എത്തിയത്. നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടി എന്ന ചിത്രമാണ് കീർത്തിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അർഹയാക്കിയത്. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനമാണ് ജോജു ജോർജ്ജിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

ദേശീയ പുരസ്‌കാരം വാങ്ങുമ്പോഴും പൗരത്വ ഭേദഗതിയെക്കുറിച്ചുള്ള നിലപാടിൽ മാറ്റമില്ലെന്ന് നടൻ ജോജു ജോർജ് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. പുറത്തു നടക്കുന്ന കാര്യങ്ങൾ അത്ര സുഗമമല്ലെന്നു നല്ല ബോധ്യമുണ്ടെന്നും അതു കൊണ്ടു തന്നെ അത് പുരസ്‌കാരം സ്വീകരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് താരം മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രവും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയുമില്ലെന്നും താരം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP