1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
06
Thursday

മേജർ രവിയുടെ പൂഴിക്കടകൻ വെട്ടിലാക്കുന്നത് രവി പിള്ളയുടെ റാവിസും മരടിലെ ക്രൗൺപ്ലാസയും യൂസഫലിയുടെ വൻകിട കെട്ടിടവും അടക്കമുള്ള നിർമ്മിതികളെ; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരുന്ന തീരദേശ പരിപാലന അഥോറിറ്റിയും വെട്ടിലാകും; താജ് വിവാന്ത ഹോട്ടലുകളും പാണാവള്ളി കാപ്പിക്കോ റിസോർട്ടും വീണ്ടും ചർച്ചയിലേക്ക്; കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമോ? ജസ്റ്റീസ് അരുൺ മിശ്രയുടെ മനസ്സ് നിർണ്ണായകമാകും

February 11, 2020 | 07:00 AM IST | Permalink



മേജർ രവിയുടെ പൂഴിക്കടകൻ വെട്ടിലാക്കുന്നത് രവി പിള്ളയുടെ റാവിസും മരടിലെ ക്രൗൺപ്ലാസയും യൂസഫലിയുടെ വൻകിട കെട്ടിടവും അടക്കമുള്ള നിർമ്മിതികളെ; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരുന്ന തീരദേശ പരിപാലന അഥോറിറ്റിയും വെട്ടിലാകും; താജ് വിവാന്ത ഹോട്ടലുകളും പാണാവള്ളി കാപ്പിക്കോ റിസോർട്ടും വീണ്ടും ചർച്ചയിലേക്ക്; കോർപ്പറെറ്റുകളും വൻകിടക്കാരും അടങ്ങിയ നിയമലംഘകരുടെ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമോ? ജസ്റ്റീസ് അരുൺ മിശ്രയുടെ മനസ്സ് നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിൽ തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെയും അനധികൃത കയ്യേറ്റങ്ങളുടെയും പട്ടിക ആറ് ആഴ്ചയ്ക്കകം സമർപ്പിക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം കേട്ട് ഞെട്ടി ഫ്‌ളാറ്റ് ഉടമകൾ. ഇതോടെ മുത്തൂറ്റിന്റെ കാപ്പികോ റിസോർട്ടും പൊളിക്കേണ്ട അവസ്ഥയിലായി. സിനിമാ സംവിധായകൻ മേജർ രവിയുടെ നീക്കമാണ് ഏവരേയും പ്രതിസന്ധിയിലാക്കുന്നത്. മരടിലെ ഫ്‌ളാറ്റ് സമുച്ഛയങ്ങൾ പൊളിച്ചപ്പോൾ മേജർ രവിക്കും താമസ സ്ഥലം നഷ്ടമായിരുന്നു. കൂടുതൽ കെട്ടിടങ്ങൾ പൊളിക്കാൻ വേണ്ടിയല്ല ഇനിയും ആളുകൾ വഞ്ചിതരാകാതിരിക്കാൻ വേണ്ടിയാണു താൻ സുപ്രീംകോടതിയെ സമീപിച്ചതെന്നു മേജർ രവി. കേരളത്തിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടിക സർക്കാർ ഹാജരാക്കാത്തതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സിആർഇസഡ് സംബന്ധിച്ച് സർക്കാർ കൃത്യമായ വിവരം നൽകാത്തതിനാലാണ് എന്നെപ്പോലുള്ളവർക്ക് നഷ്ടം ഉണ്ടായത്. യാതൊരു തെറ്റും ചെയ്യാതെ ഏറെ അനുഭവിക്കേണ്ടി വന്നു. ഉദ്യോഗസ്ഥർ കൃത്യമായി പഠനം നടത്തി വിവരം നൽകാതിരുന്നതാണു മരടിലെ പ്രശ്‌നങ്ങളിലേക്കു നയിച്ചത്. ഈ സാഹചര്യത്തിൽ ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ, സർക്കാർ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് കോടതിയിൽ സമർപ്പിക്കാൻ തയാറാകണം'. മേജർ രവി പറഞ്ഞു. അപ്രതീക്ഷിത നിയമ നടപടിയാണ് മേജർ രവി ചെയ്തത്. ആരും ഈ വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരില്ലെന്നായിരുന്നു പ്രതീക്ഷ. ഇതാണ് മേജർ രവിയുടെ നീക്കം പൊളിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാരിനും ഇനി കർശനമായ നടപടികൾ എടുക്കേണ്ടി വരും.

തീരദേശ നിയമം ലംഘിച്ച കെട്ടിങ്ങളുടെ പട്ടിക സംസ്ഥാന സർക്കാർ കോടതിക്കു നൽകുന്നില്ല എന്നു ചൂണ്ടിക്കാട്ടി മേജർ രവി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. മരടിലെ അനധികൃത ഫ്‌ളാറ്റുകൾ സംബന്ധിച്ച കോടതി നടപടികൾ മുന്നോട്ടുപോകവെയാണ് കേരളത്തിൽ തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമ്മിച്ച നിരവധി കെട്ടിടങ്ങളുണ്ടെന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരുന്നത്. തുടർന്നാണ് കേരളത്തിലെ അനധികൃത നിർമ്മാണങ്ങളെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതിനായി നാലുമാസത്തെ സമയമാണ് ചീഫ് സെക്രട്ടറിക്ക് അനുവദിച്ചത്. എന്നാൽ സമയം കഴിഞ്ഞിട്ടും റിപ്പോർട്ട് സമർപ്പിച്ചില്ല. മാർച്ച് 23ന് കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

മേജർ രവിയുടെ നിയമ നീക്കത്തിലൂടെ സിആർസെഡ് നിയമലംഘനത്തിന്റെ പട്ടികയിലുള്ള അനധികൃത നിർമ്മിതികളുടെ ഉടമകൾ ഇപ്പോൾ ആശങ്കയിലാണ്. മരട് വിധിയെ തങ്ങളെയും തുറിച്ചു നോക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച 65 വൻകിട പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ തീരമേഖലാ പരിപാലന അഥോറിറ്റി നടപടികൾ കൈക്കൊണ്ടിരുന്നില്ല. ഈ ലിസ്റ്റിൽ ഉള്ളത് ചില്ലറക്കാരല്ല, സംസ്ഥാന ഭരണത്തെ പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള വൻകിടക്കാരായ നിയമലംഘകരുടെ ലിസ്റ്റാണ് പുറത്തുവന്നത്. പ്രവാസി വ്യവസായി രവിപിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ എം യൂസഫലിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള വൻകിട കെട്ടിടം വരെ ഈ നിയമലംഘകരുടെ കൂട്ടത്തിലൂമ്ട്. വൻകിട ഫ്ളാറ്റ് നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കെട്ടിടവും മരടിലെ തന്നെ ക്രൗൺപ്ലാസ ഹോട്ടലും ഈ ലിസ്റ്റിൽ പെടുന്നു. താജ് വിവന്ത പോലുള്ള വൻകിട ഹോട്ടലുകളും നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയതാണെന്നാണ് മറുനാടന് ലഭിച്ച ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്.

മരട് വിധി വന്നപ്പോൾ തന്നെ സിആർസെഡ് നിയമലംഘനത്തിന്റെ പരിധിയിലുള്ള 65 വൻകിട നിർമ്മാണങ്ങളുണ്ടെന്ന തീരമേഖലാ പരിപാലന അഥോറിറ്റിയുടെ (കെസിഇസഡ്എംഎ) റിപ്പോർട്ട് ഭരണകേന്ദ്രങ്ങൾക്ക് മുൻപാകെ വന്നിരുന്നു. ജൂൺ 7നു ചേർന്ന അഥോറിറ്റി യോഗത്തിന്റെ മിനിറ്റ്സിൽ ഈ കാര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അനധികൃത കെട്ടിടങ്ങൾക്ക് ഇനി ഇളവു നൽകാൻ സാധിക്കില്ലെന്നു മന്തിസഭാ യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. സുപ്രീംകോടതിയുടെ രൂക്ഷ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ യോഗം ഇത്തരം ഒരു വിലയിരുത്തൽ നടത്തിയത്. സുപ്രീം കോടതിയുടെ ഉത്തരവ് എല്ലാ ഫ്ളാറ്റുകൾക്കും ബാധകമാണ്. തീരദേശ പരിപാലന നിയമത്തിൽ ഭേദഗതി വരുത്തിയെങ്കിലും കെട്ടിടം നിർമ്മിച്ച സമയത്തു നിലവിലുണ്ടായിരുന്ന നിയമമായിരിക്കും ബാധകം. ഇതു ലംഘിച്ചു നിർമ്മിച്ച കെട്ടിടങ്ങൾ പൊളിക്കേണ്ടി വരും. ഇക്കാര്യത്തിൽ ഇനി മറ്റു മാർഗമൊന്നുമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറി അറിയിച്ചത്. സർക്കാരിന്റെ ഈ നിലപാടാണ് അനധികൃത നിർമ്മിതികളുടെ ഉടമകളെ ആശങ്കപ്പെടുത്തുന്നത്.

മരടിലെ നടപടികളുടെ പശ്ചാത്തലത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച ഫ്ളാറ്റുകൾ ഉൾപ്പെടെ കൂടുതൽ കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തലും വന്നിരുന്നു. നിയമംലംഘിച്ച കെട്ടിടങ്ങളുടെ കാര്യം വിശദമായി പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. മുൻപ് കെട്ടിപ്പൊക്കിയ അനധികൃത കെട്ടിട നിർമ്മാണങ്ങൾ സ്വാധീനത്തിന്റെയും പണക്കൊഴുപ്പിന്റെയും മറവിൽ പിന്നീട് ക്രമപ്പെടുത്തി നൽകിയിട്ടുണ്ട്. മരട് വിധിയുടെ ബലത്തിൽ ഇങ്ങനെയുള്ള പലതും പൊളിക്കേണ്ടി വരും. കൊച്ചി ഇളംകുളം വില്ലേജിലാണ് ഏറ്റവും കൂടുതൽ നിയമ ലംഘനങ്ങൾ. 16 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പല നിർമ്മിതികളും പൊളിക്കൽ ഭീഷണി നേരിടുകയാണ്. റിസോർട്ടുകളും ഹോട്ടലുകളുമാണ് കൂടുതൽ ഉള്ളത്. പൊളിച്ചു മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ട പാണാവള്ളി റിസോർട്ടും പൊളിച്ചു മാറ്റേണ്ടി വരും. വെമ്പനാട് തീരത്തുള്ള 5000 നിയമലംഘനങ്ങൾ എന്ത് ചെയ്യണമെന്നു തീരദേശ പരിപാലന അഥോറിറ്റിക്ക് ഇനി കുത്തിയിരുന്നു ചിന്തിക്കേണ്ടി വരും. കാരണം തീരദേശ പരിപാലന നിയമം ലംഘിച്ച 65 പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ നടപടി സ്വീകരിക്കാത്തവരാണ് അഥോറിറ്റിയുടെ തലപ്പത്ത് ഇരുന്നത്.

നിയമം ലംഘിച്ച് നിർമ്മിച്ചതെന്ന് കേരള തിരദേശ പരിപാലന അഥോറിറ്റിയുടെ റിപ്പോർട്ടിൽ അസന്ദിഗ്ധമായി വിലയിരുത്തുന്ന 65 നിർമ്മിതികളുടെ വിശദാംശങ്ങൾ ഇപ്പോൾ വെളിയിൽ വന്നിട്ടുണ്ട്. ജില്ല തിരിച്ചുള്ള അനധികൃത നിർമ്മിതികളുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇവ പൊളിക്കുമോ, അഥവാ പൊളിക്കൽ പരിധിയിൽ വരുമോ എന്നാണ് ആകാംക്ഷ ഉയരുന്നത്. കൊച്ചിയിൽ മാത്രം 24 കെട്ടിടങ്ങൾ പൊളിക്കൽ പരിധിയിലുണ്ട്.

കൊച്ചിയിലെ അനധികൃത നിർമ്മാണങ്ങൾ:

1. ഗാലക്സി റീജന്റ് അപ്പാർട്ട്മെന്റ് ഇളംകുളം
2. ഹീര വാട്ടെഴ്സ് ഇളംകുളം
3. ജുവൽ ഹോംസ് പൂണിത്തുറം
4. സോണി ബിൽഡ്കോൺ (ഇളംകുളം)
5.എം.എ.യൂസഫലി ആൻഡ് സാബുറ യൂസഫലിയ എറണാകുളം
6.എടല ബിൽഡേഴ്സ്, പൂണിത്തുറ
7. ഗാലക്സി ക്ലിഫ് ഫോർട്ട്, ഇളംകുളം
8.എം.സി.ബാസിൽ എബാഡ് ലോട്ടസ് ലെയ്ക്ക്. ഇളംകുളം
9.സിറിൽ പോൾ ആൻഡ് നിഷ സി പോൾ ഇളംകുളം
10.ഗോൾഡൻ കായലോരം മരട്
11.ലില്ലിപുട്ട് സി ഫെയ്സ് പള്ളിപ്പുറം
12.മുഹമ്മദലി ബിൽഡിങ് കുഴിപ്പള്ളി
13. ആൽഫ വെന്റ്വെഴ്സ് മരട്
14. ജെയിൻ ഹൗസിങ് മരട്
15. ഹോളിഫെയ്ത്ത്, മരട്
16. ഹോളിഡെ ഹെറിട്ടേജ് മരട്
17.കെന്റ് ബേ വാർച്ച് വാട്ടർ ഇടക്കൊച്ചി
18.ചോയിസ് മെറീന കൊച്ചി
19.ക്രൌൺ പ്ലാസ മരട്
20. അമ്പാടി റിട്രീറ്റ്-എറണാകുളം.
21.പേൾസ് ഗാർഡൻസ്-എറണാകുളം
22.അമ്പാടി റിട്രീറ്റ് റെസ്റ്റോറന്റ് എറണാകുളം
23.ബ്ലൂ ലഗൂൺ വാട്ടർ ഫ്രന്റ് എൻക്ലെവ്, എറണാകുളം
24.മാഗി ഡേവിസ് അങ്കമാലി

തിരുവനന്തപുരം

25. സ്മുഡ്രദാര ഹോട്ടൽ വിഴിഞ്ഞം
26.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് നടരാജൻ ബീച്ച് റിസോർട്ട് കോവളം
27.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സൂര്യ ബീച്ച് റിസോർട്ട് കോവളം
28.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ഹോട്ടൽ സീ ഫെയ്സ് കോവളം
29.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സയ്യിദ് മുഹമ്മദ് നിസാൽ-(ഹോട്ടൽ നസാ ടൂറിസ്റ്റ് ഇൻ) കോവളം
30.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് പുരുഷോത്തമൻ ആർ (ഹോട്ടൽ പൂജാ മഹൽ)
31.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ചന്ദ്രശേഖരൻ (ഹോട്ടൽ സീ വ്യൂ പാലസ്) കോവളം
32.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് സുരേഷ് കുമാർ കെ.ജി. (ഹോട്ടൽ മറൈൻ പാലസ്)കോവളം
33.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് എൻ.സുധാകരൻ (ജീവൻ ആയുർവേദിക് ബീച്ച് റിസോർട്ട്)
34.കൺസ്ട്രക്ഷൻ ഓഫ് ബീച്ച് റിസോർട്ട് ആൻദ്രിയാസ് ഹീറ്റ്മാൻ, സിഇഒ ഓഫ് തപോവൻ ഹെറിട്ടേജ് ഹോം, വിഴിഞ്ഞം
35. ഹീര ഡെവലപ്പെഴ്സ്, ആക്കുളം
36. ഹോട്ടൽ വിവാന്ത, താജ് കോവളം
37. ഹോട്ടൽ ലേക്ക് പാലസ് കഠിനംകുളം
38. ടൂറിസം ഡിപ്പാർട്ട്മെന്റ് ബോട്ട് ക്ലബ് കാപ്പിൽ

കണ്ണൂർ

39.സീവർ കൺസ്ട്രക്ഷൻസ്
40. സെയ്ഫ് ഹോം ബിൽഡെഴ്സ്
41. സ്റ്റേ ഹോംസ്
42. മലബാർ ബിൽഡർ
43.എ ന്യൂ ബിൽഡിങ് ക്ലിഫ് റോഡ്
44. എ ലാർജ് ഹോട്ടൽ കൺസ്ട്രക്ഷൻസ്
45.സീ റോക്ക് റിസോർട്ട്സ്

കൊല്ലം

46. സുന്ദര ബീച്ച് റിസോർട്ട്, കോട്ടുകാൽ
47. ഹോട്ടൽ റാവിസ്, തൃക്കടവൂർ
48.ഓൾ സീസൺ റിസോർട്ട്, തൃക്കടവൂർ
49. ഹോട്ടൽ ഫ്രാഗ്രന്റ് നാച്ചുർ
50.രിക്ലമേഷൻ ഓഫ് വെറ്റ് ലാന്റ് ബൈ ശശികല, കാഞ്ഞവേൽ
51. ബണ്ട് കൺസ്ട്രക്ഷൻ കേരള ലാന്റ് ഡെവലപ്മെന്റ് കോർപ്പറെഷൻ, മലക്കയൽ

കോഴിക്കോട്

52. ബീഫാത്തിമ ബീവി ട്രസ്റ്റ്, കടലുണ്ടി
53. കോരിത് ഗോൾഫ് ലിങ്ക്സ് ബിൽഡേഴ്സ്, കോഴിക്കോട്
54.പെന്റഗൺ ബിൽഡേഴ്സ്, കോഴിക്കോട്
55. അപ്പോളോ ബിൽഡേഴ്സ്, കോഴിക്കോട്

ആലപ്പുഴ

56. കാപികോ റിസോർട്ട്, പനവള്ളി
57.വാസു കൊക്കോ റിസോർട്ട്, വയലാർ
58.പ്രസ്റ്റീൻ ഐസൽ റിസോർട്ട്, കോടംതുരുത്ത്

കാസർകോട്

59.ഗ്രീൻ ഗേറ്റ് വേ ലൈഷർ ലിമിറ്റഡ് കൈകാൻ
60. ഹോട്ടൽ വിവാന്ത താജ്, ബേക്കൽ

പ്രൈവറ്റ് ബിൽഡിങ്

61. തോമസ് ക്ലിയോപ്ലസ്, കല്ലുവിള, തിരുവനന്തപുരം
62. ബിന്ദു സുനിൽ റസിഡൻഷ്യൽ ബിൽഡിങ്
63.എം.എ.ബാബു മൂപ്പൻ കമേർഷ്യൽ ബിൽഡിങ്
64.എം.എം.മാർട്ടിൻ റസിഡൻഷ്യൽ ബിൽഡിങ്
65. സി.ജെ.റോയി. കോൺഫിഡന്റ് ഗ്രൂപ്പ്

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ആ 130കോടി ജനങ്ങളിൽ ഞാനില്ല'; 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് രാമക്ഷേത്ര നിർമ്മാണം എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനക്ക് പിന്നാലെ ഞങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് മലയാളികളുടെ ക്യാമ്പയിൻ; വാട്‌സ് ആപ്പിലും, ഫേസ്‌ബുക്കിലും നിറഞ്ഞ ക്യാമ്പയിനുമായി മലയാളികൾ; ഏറ്റെടുത്തവരിൽ സംവിധായകൻ ആഷിഖ് അബു മുതൽ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ വരെ
തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചു കാശു കൊടുക്കാതെ മുങ്ങിയ ആളെ മറുനാടന്റെ അന്വേഷണത്തിൽ കണ്ടെത്തി; ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും അമ്മ മരിച്ചു എന്ന് കള്ളം പറഞ്ഞ് രേവത് ബാബുവിന്റെ ഓട്ടോറിക്ഷ വിളിച്ചത് നെയ്യാറ്റിൻകര മരിയാപുരം സ്വദേശി നിശാന്ത്; പ്ലംബിങ് തൊഴിലാളിയായ നിശാന്ത് സിനിമകളിൽ ശ്രദ്ദിക്കപ്പെടാത്ത വേഷങ്ങൾ ചെയ്തയാൾ; അളിയൻ പണംതരും എന്നു പറഞ്ഞ് മുങ്ങിയ യുവാവ് ഇപ്പോൾ കീഴാറിലെ വാടക വീട്ടിൽ ക്വാറന്റൈനിൽ
യുഎഇയിലേക്കും സൗദിയിലേക്കും ഖൂർആൻ പ്രിന്റ് ചെയ്ത് കയറ്റുമതി ചെയ്യുന്നത് തിരൂരങ്ങാടിയിൽ നിന്ന്; 1883 മുതൽ ദുബായിലേക്ക് വിശുദ്ധ ഗ്രന്ഥം അധികവും എത്തുന്നത് സിഎച്ച് പ്രസിൽ നിന്ന്; സി ആപ്റ്റ് വാഹനത്തിൽ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചത് ഖൂർആൻ എന്ന മന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് കസ്റ്റംസ്; അത്രയധികം പുസ്തകങ്ങളുടെ ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നും കേന്ദ്ര അന്വേഷണ ഏജൻസി; സ്വർണ്ണ കടത്ത് വിവാദത്തിൽ കെ ടി ജലീലിന് കരുക്ക് മുറുകുന്നു
അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കാനാണു നയതന്ത്ര ബാഗേജ് തടഞ്ഞുവച്ചതെന്ന് ഉപദേശിച്ചത് കസ്റ്റംസ് ആൻഡ് ജി എസ് ടി ചീഫ് കമ്മിഷണറേറ്റിലെ മറ്റൊരു അസിസ്റ്റന്റ് കമ്മിഷണർ; ബാഗിലെ സ്വർണം തിരിച്ചറിഞ്ഞ രാമമൂർത്തിക്കെതിരെ പരാതി കൊടുക്കാൻ ഉപദേശിച്ചു; മേലധികാരിക്ക് പരാതി നൽകാൻ മെയിൽ ഐഡിയും ഫോൺ നമ്പറും അയച്ചു കൊടുത്തു; കള്ളക്കടത്തുകാർക്ക് കസ്റ്റംസിലും ചാരന്മാർ; സ്വപ്‌നയുടെ മൊഴിയിൽ ചതിയുടെ മറ്റൊരു മുഖവും; മുദ്രവച്ച കവറിനുള്ളിലെ വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നത്
കാഴ്ചയില്ലാത്തയാളുടെ കാര്യം സുപ്രിയ പറഞ്ഞതോടെ ക്ഷമയോടെ കാത്തിരുന്ന നല്ല മനസ്സിന് ഉടമയായ ഡ്രൈവർ; അമ്പലപ്പുഴ ക്ഷേത്രം റോഡിൽ കാർ സ്‌കൂട്ടറിൽ ഇടിച്ച് ബസിന് അടിയിൽ പെട്ട് യുവാവ് മരിക്കുമ്പോൾ നിസ്സഹായനായി വളയം പിടിച്ചതും അതേ സുനിൽ കുമാർ; അപകടത്തിൽ ഡ്രൈവർക്ക് പങ്കില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടും പ്രതികാരാഗ്നി; സുപ്രിയയ്‌ക്കൊപ്പം മലയാളി ചർച്ച ചെയ്ത ഡ്രൈവറെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തത് സത്യം കണ്ടില്ലെന്ന് നടിച്ച്; പ്രതിഷേധം ആളികത്തുമ്പോൾ
ഊട്ടിയിലേക്കു വിനോദയാത്രയ്ക്കു പോയ വിദ്യാർത്ഥികൾക്ക് മാല കളഞ്ഞ് കിട്ടിയത് 2012ൽ; മാല രഹസ്യമായി വിറ്റ് പണം വീതിച്ചെടുത്ത് അദ്ധ്യാപകർ; ടീച്ചർമാർ തമ്മിൽ അഭിപ്രായ വ്യത്യാസത്തിനൊടുവിൽ രഹസ്യം പരസ്യമായതോടെ മാല പൊലീസ് സ്‌റ്റേഷനിലേക്കും: ഒടുവിൽ പുതുപ്പാടി ഗവ.ഹൈസ്‌കൂളിനെ എട്ട് വർഷമായി വട്ടംചുറ്റിച്ച സ്വർണം സർക്കാർ ഖജനാവിലേക്ക്
ആർഎസ്എസ് ശിബിരം ഉദ്ഘാടനത്തിന് സുകുമാരൻ; ഇന്ദ്രജിത്തും പൃഥ്വിരാജും പൂജപ്പുര ശാഖയിലെ സ്വയം സേവകർ; വിവാദ വാർത്തയുമായി ജന്മഭൂമി; വാർത്തയോട് പ്രതികരിക്കാതെ പൃഥ്വിരാജും ഇന്ദ്രജിത്തും; വാരിയൻകുന്നൻ സിനിമ പ്രഖ്യാപിച്ചതിന് ശേഷമുള്ള വിവാദമെന്ന് ആരാധകരും; കോടിയേരി ചെന്നിത്തലക്ക് നേരെ തൊടുത്തുവിട്ട ആർഎസ്എസ് ബന്ധത്തിലെ ചർച്ചകൾ സിനിമാ മേഖലയിലേക്കും
അമ്മയെ അവസാനമായി രണ്ടു വയസ്സുകാരി മമ്മിയെന്ന് വിളിച്ചു; അതും എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തെ നോക്കി; പിന്നെ ഒന്നും അറിയാതെ കൊച്ചു നോറയുടെ അന്ത്യ ചുംബനം; പൊട്ടിക്കരഞ്ഞ് അച്ഛനും അമ്മയും സഹോദരിയും; മോനിപ്പള്ളിയിലെ വീട്ടിൽ വിലയ സ്‌ക്രീനിൽ 'മലാഖ'യുടെ അന്ത്യയാത്ര കണ്ട് കുടുംബാഗങ്ങൾ; ഭർത്താവിന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞ മെറിൻ ജോയി ഇനി ഓർമ്മകളിൽ; ദുഃഖം കടിച്ചമർത്തി പ്രിയപ്പെട്ടവൾക്ക് ഊരാളിൽ വീട് അന്ത്യയാത്ര നൽകുമ്പോൾ
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാഗ് തടഞ്ഞു വച്ചു; പ്രകോപിതനായ അറ്റാഷെ തന്റെ ബാഗ് പരിശോധിച്ചാൽ യുഎഇയിലെ ഇന്ത്യൻ ഡിപ്ലോമാറ്റുകൾക്കുള്ള ബാഗ് പരിശോധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സംശയം ദൃഢമായി; അനുമതിയുമായി ബാഗ് തുറന്നപ്പോൾ നിറയെ സ്വർണ്ണ കട്ടികൾ; വീട് വളഞ്ഞ് സരിത്തിനെ പിടിച്ചത് നിർണ്ണായകമായി; അറ്റാഷെ എത്തിയത് മാധ്യമ പ്രവർത്തകൻ മുകേഷ് നായരുമായി; അറ്റാഷെ രക്ഷപ്പെട്ടതും കുതന്ത്രത്തിൽ; സ്വർണ്ണ കടത്തിൽ റഷീദ് ഖാമിസ് അലി മുസൈഖ്രി അൽ ആഷ്മിയ സംശയ നിഴലിൽ തന്നെ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
നേഴ്സുമാർ ഡോക്ടരുടെ കുറിപ്പടി നോക്കി മരുന്ന് എടുത്ത് നൽകുന്ന ഹെൽപ്പർമാർ; അവർ ശാസ്ത്രത്തിന്റെ അങ്ങേയറ്റം വരെ പഠിച്ച തമ്പുരാട്ടിമാരോ തമ്പുരാന്മാരോ അല്ല; ലാബ് ടെക്നീഷ്യന്റെ വിചാരം ജനിതക ശാസ്ത്രജ്ഞന്മാരെന്നും; ചർദ്ദിൽ വാരുന്ന അറ്റൻഡർമാരുടെ ഭാവം ഐഎഎസുകാരെന്നും; പാവാട വിസ മോഹിച്ച് നേഴ്സുമാരെ കെട്ടുന്ന ഭർത്താക്കന്മാരും; ആരോഗ്യ പ്രവർത്തകരേയും കുടുംബത്തേയും അപമാനിച്ച് വീഡിയോ; നേഴ്‌സുമാരെ അപമാനിച്ച് ലൈവിട്ട യുവാവിനെതിരെ പരാതി പ്രവാഹവും പൊങ്കാലയും
'അവർ വെളുത്ത വേശ്യകളാണ്; വെളുത്ത പെൺകുട്ടികൾ ഒരു മുസ്ലിം പുരുഷനെ കണ്ണിൽ നോക്കിയാൽ അതിനർഥം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആവശ്യപ്പെടുന്നുവെന്നാണ്; ഇത് വംശീയമായും മതപരമായും വഷളാക്കിയ ബലാത്സംഗങ്ങൾ'; യുകെയിൽ അമുസ്ലിം യുവതികളെ ബലാത്സംഗം ചെയ്യാൻ പാക്കിസ്ഥാനികളുടെ ഗ്രൂമിങ് ഗ്യാങ്; 5 ലക്ഷം പെൺകുട്ടികൾ ഇരകളായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി; യൂറോപ്പിൽ ചർച്ചയായ പുതിയ വിവാദം ഇങ്ങനെ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
മൂന്ന് വർഷത്തിനിടെ ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറന്നത് അമ്പതിൽ അധികം തവണ; എല്ലാം വിദേശകാര്യ വകുപ്പിന്റെ അനുമതിയില്ലാത്ത സ്‌പോൺസേർഡ് യാത്രകൾ; ഇദ്ദേഹത്തിന് സ്ത്രീ ദുർബലയെന്ന് ഐബി റിപ്പോർട്ട് ചെയ്തത് അന്വേഷണത്തിന് വഴിയൊരുക്കി; അസ്വാഭാവികത തിരിച്ചറിഞ്ഞ് സിപിഎം ഉന്നതനെതിരെ അന്വേഷണത്തിന് നിർദ്ദേശം കൊടുത്തത് ഡോവൽ; സ്വർണ്ണ കടത്തിൽ പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ വിദേശയാത്രാ വിവാദവും