Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളുടേത് വെറും സെലക്ടീവ് പ്രതികരണം; നക്‌സൽ ഭീകരതയുടെ ഇരകൾക്ക് വേണ്ടിയും കാശ്മീരിൽ സ്‌കൂളുകൾ ചുട്ടെരിക്കുന്ന തീവ്രവാദികൾക്കുമെതിരെ പ്രതികരിക്കാത്തത് എന്തേ? ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ എതിർത്ത് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രിറ്റികൾക്കെതിരെ സിനിമാക്കാരും സാംസ്കാരിക പ്രവർത്തകരും; മോദിയെ പിന്തുണച്ച് തുറത്ത കത്തുമായി രംഗത്തുവന്നത് കങ്കണ റണൗട്ടും മധുർ ഭണ്ഡാത്കറും പ്രസൂൺ ജോഷിയും അടക്കമുള്ള 62 പ്രമുഖർ

നിങ്ങളുടേത് വെറും സെലക്ടീവ് പ്രതികരണം; നക്‌സൽ ഭീകരതയുടെ ഇരകൾക്ക് വേണ്ടിയും കാശ്മീരിൽ സ്‌കൂളുകൾ ചുട്ടെരിക്കുന്ന തീവ്രവാദികൾക്കുമെതിരെ പ്രതികരിക്കാത്തത് എന്തേ? ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ എതിർത്ത് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രിറ്റികൾക്കെതിരെ സിനിമാക്കാരും സാംസ്കാരിക പ്രവർത്തകരും; മോദിയെ പിന്തുണച്ച് തുറത്ത കത്തുമായി രംഗത്തുവന്നത് കങ്കണ റണൗട്ടും മധുർ ഭണ്ഡാത്കറും പ്രസൂൺ ജോഷിയും അടക്കമുള്ള 62 പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ജയ് ശ്രീരാം വിളിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങളെ തുറന്നെതിർത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പ്രമുഖരെ ആക്രമിക്കുന്ന വിധത്തിലാണ് സൈബർ ലോകത്തെ കാര്യങ്ങൾ. അടൂർ ഗോപാലകൃഷ്ണനെതിരെ വരെ ഭീഷണിയുമായി സംഘപരിവാർ അനുയായികൾ രംഗത്തുവന്നിരുന്നു. ജയ് ശ്രീരാം വിളി കൊലവിളിയായി മാറുന്നു എന്നാണ് 49 പ്രമുഖർ ചൂണ്ടിക്കാട്ടിയത്. ഇവർക്കെതിരെ വിമർശനം ഉന്നയിച്ചു കൊണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചു കൊണ്ടും 62 പ്രമുഖർ രംഗത്തെത്തി. മോദിയെ അനുകൂലിച്ചു കൊണ്ടും കത്തെഴുതിയ പ്രമുഖരെ വിമർശിച്ചു കൊണ്ടുള്ള തുറന്ന കത്തെഴുതിയാണ് ഇവർ പ്രതികരിച്ച്. നടി കങ്കണ റണൗട്ട്, സിബിഎഫ്‌സി ചീഫ് പ്രസൂൺ ജോഷി, നർത്തകി സോണാൽ മാൻസിഗ് തുടങ്ങിയവർ ഒപ്പിട്ട കത്താണ് പുറത്തുവിട്ടത്.

പ്രമുഖർ നടത്തുന്നത് സെലക്ടീവായിട്ടുള്ള പ്രതികരണമാണ് എന്നാണ് ഇവരുടെ അഭിപ്രായം. ചെറിയ കാര്യങ്ങൾ പെരുപ്പിച്ചു കാട്ടുകയാണ് മോദിക്ക് കത്തെഴുതിയ പ്രമുഖർ പറയുന്നത് എന്നാണ് തുറന്ന കത്തിൽ ഇവർ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ മോശം പ്രവണതയാണ് ഇതെന്നനും. ഇതിന്റെ പേരിൽ ഭരിക്കുന്ന പാർട്ടിയെയും മോദിയെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും സെലബ്രിറ്റികൾ തുറന്നകത്തിൽ പറയുന്നു.

ഇന്ത്യയെ ആഗോള തലത്തിൽ നാണം കെടുത്തുകയാണ് പ്രമുഖർ ചെയ്യുന്നതെന്നും കങ്കണ അടക്കമുള്ള പ്രമുഖർ കുറ്റപ്പെടുത്തുന്നു. രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന നടപടികളുമായി പ്രധാനമന്ത്രി മോദി മുന്നോട്ടു പോകുന്നതയാണ് യഥാർത്ഥ ഇന്ത്യൻ താൽപ്പര്യമെന്നും കത്തിൽ ഇവർ പറുന്നു. നക്‌സൽ ഭീകരതയുടെ ദുരന്തം അനുഭവിക്കേണ്ടി വന്നവരെയും കാശ്മീരിൽ സ്‌കൂളുകൾ ചുട്ടെരിക്കുന്ന തീവ്രവദികൾക്കും അവരെ അവരെ പ്രോത്സാഹിപ്പിക്കുന്ന വിഘടനവാദികൾക്കെതിരെയും ഈ പ്രമുഖർ എന്തുകൊണ്ട് ശബ്ദമുയർത്തുന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പ്രമുഖ യൂണിവേഴ്‌സിറ്റികളിൽ പോലും തീവ്രവാദ ശക്തികൾ പിടിമുറുക്കിയ കാര്യവും പ്രമുഖർ ചൂണ്ടിക്കാട്ടുന്നു. പണ്ഡിറ്റ് വിശ്വ മോഹൻ ഭട്ട്, മാലിനി അശ്വതി മനോജ് ജോഷി തുടങ്ങിയവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.

ജയ് ശ്രീറാം വിളി പ്രകോപനപരമായ പോർവിളിയായി മാറിയെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അടക്കം 49 ചലച്ചിത്ര, സാമൂഹിക പ്രവർത്തകരായിരുന്നു നേരത്തെ കത്തയച്ചത്. രാജ്യത്ത് മുസ്ലിംകൾക്കും ദലിതർക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ ആൾക്കൂട്ട ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. താനായിരുന്നു പ്രധാനമന്ത്രിയെങ്കിൽ കത്ത് ചവറ്റുകൊട്ടയിൽ ഏറിഞ്ഞേനെയെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിച്ചത്.

ചലച്ചിത്രപ്രവർത്തകരായ മണിരത്‌നം, രേവതി, അനുരാഗ് കശ്യപ്, അപർണ സെൻ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ അടക്കമുള്ളവരാണ് ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ഇന്നലെ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. 2016ൽ മാത്രം ദലിതർക്കെതിരെ എണ്ണൂറിലധികം ആക്രമണങ്ങളുണ്ടായെന്ന ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഈ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം കുറവും. ആൾക്കൂട്ട ആക്രമണങ്ങളെ വിമർശിച്ച് പാർലമെന്റിൽ പ്രസ്താവന നടത്തിയതുകൊണ്ടുമാത്രം പോരെന്നും പ്രധാനമന്ത്രിയോട് കത്തിൽ ആവശ്യപ്പെടുന്നു. രാമൻ ഭൂരിപക്ഷ സമുദായങ്ങൾക്ക് പവിത്രമായ ഒന്നാണ്. രാമനെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം.

സർക്കാരിനെ വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നത് ശരിയല്ല. വിയോജിപ്പുകളില്ലെങ്കിൽ ജനാധിപത്യമില്ലെന്നും ചലച്ചിത്ര. സാംസ്‌കാരിക പ്രവർത്തകർ പ്രധാനമന്ത്രിയെ ഓർമിപ്പിച്ചു. അതേസമയം, രാജ്യാന്തരശ്രദ്ധനേടാനുള്ള നീക്കം മാത്രമാണ് കത്തിനുപിന്നിലുള്ളതെന്ന് ബിജെപി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി പ്രതികരിക്കുകയുണ്ടായി. ഈ സംഭവത്തിൽ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തെത്തിയതും വിവാദമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP