Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202116Saturday

മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലമായി; ജോർജ്ജ് ആന്റണി - സിസ്സി ജോർജ്ജ് ദമ്പതികൾക്ക് പിറന്നത് മൂന്ന് കൺമണികൾ; ഓമനിക്കാൻ ഇനി രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയും; 55-ാം വയസിൽ അമ്മയായതിന്റെ നിർവൃതിയിൽ സിസ്സി; ദൈവത്തോടും ഡോക്ടർമാരോടും നന്ദി പറഞ്ഞ് ജോർജ്ജ്

മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് സഫലമായി; ജോർജ്ജ് ആന്റണി - സിസ്സി ജോർജ്ജ് ദമ്പതികൾക്ക് പിറന്നത് മൂന്ന് കൺമണികൾ; ഓമനിക്കാൻ ഇനി രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയും; 55-ാം വയസിൽ അമ്മയായതിന്റെ നിർവൃതിയിൽ സിസ്സി; ദൈവത്തോടും ഡോക്ടർമാരോടും നന്ദി പറഞ്ഞ് ജോർജ്ജ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ: മൂന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളുടെ ജീവിതത്തെ സഫലമാക്കി അവർ എത്തി. ജൂലൈ 22 ന്. മൂന്ന് പേരും... രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയും....ആനന്ദത്താൽ നിറഞ്ഞ കണ്ണുകളോടെ 55 കാരിയായ സിസ്സി ജോർജ് പറയുമ്പോൾ ദൈവത്തോടും ഡോക്ടർമാരോടും നന്ദി പറയുകയാണ് 59 കാരനായ ഭർത്താവ് ജോർജ്ജ് ആന്റണി. ഇരിങ്ങാലകുട സ്വദേശികളാണ് ദമ്പതികളുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മൂന്ന് കുഞ്ഞുങ്ങൾ പിറന്നത്.

'സ്ത്രീ ജന്മം പുണ്യ ജന്മമാകുന്നത് അവൾ മാതാവാകുന്നതോടെയെന്നാണ് നാട്ടുവിശ്വാസം. സ്ത്രീ പൂർണ്ണതയിലെത്തുന്നത് അമ്മയാകുന്നതോടെയെന്നും നാട്ടൂകാർ പറയും. പക്ഷേ അമ്മയാകാൻ കഴിയാത്തവരുടെ വേദന അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകു'. സിസ്സി ജോർജ് പറയുന്നു....

ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ നിമിഷങ്ങളിലൂടെയാണ് ഞാനും ഭർത്താവും ഇപ്പോൾ കടന്നു പോകുന്നത്. ചികിത്സിച്ച ഡോക്ടർമാരോടും ആശുപത്രി ജീവനക്കാരോടും ദൈവത്തോടും അങ്ങേയറ്റം കടപ്പെട്ടിരുക്കുന്നു. 59 വയസുള്ള ഭർത്താവ് ജോർജ്ജ് ആന്റണി പറയുന്നതും ഇത് തന്നെ...

35 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് സന്താനഭാഗ്യം വിരുന്നെത്തുന്നത്. അതും ഒന്നല്ല മൂന്ന് കുരുന്നുകൾ. 1987 മെയ് മാസത്തിലാണ് ഇരിങ്ങാലകുട കാട്ടൂർ കുറ്റികാടൻ ജോർജ്ജ് ആന്റണിയും സിസ്സി ജോർജ്ജും ജീവിത പങ്കാളികളാവുന്നത്.

ജോലി സംബന്ധമായി 18 വർഷത്തോളം ഗൾഫിൽ. പിന്നീട് നാട്ടിലെത്തി ഇരിങ്ങാലകുടയിൽ സ്വന്തം ബിസിനസ്സ് നടത്തുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം വർഷം മുതൽ ആരംഭിച്ചതാണ് കുട്ടികൾക്കായുള്ള ചികിത്സകൾ അത് ഗൾഫിലും നാട്ടിലുമായി തുടർന്നു. ഇടയക്ക് ചികിത്സ നിർത്താനും ആലോചിച്ചു.അങ്ങനെയിരിക്കെയാണ് കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ നിറുത്താതെയുള്ള രക്തസ്രാവം അലട്ടുന്നത്. ഒടുവിൽ ഗർഭപാത്രം മാറ്റാനായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്. ചികിത്സ കഴിഞ്ഞപ്പോൾ അവിടത്തെ ഡോക്ടറാണ് കുട്ടികളുണ്ടാകുവാൻ താല്്പര്യമുണ്ടെങ്കിൽ മൂവാറ്റുപുഴയിലെ സബൈൻ ഡോക്ടറെ കാണാൻ നിർദ്ദേശിച്ചത്.

അങ്ങനെ കഴിഞ്ഞ വർഷം സെപ്റ്റംബർ ആദ്യവാരം ഡോക്ടറെ കണ്ടു ചികിത്സ ആരംഭിച്ചു. നിരവധി ആരോഗ്യ കേന്ദ്രങ്ങളിൽ പോയെങ്കിലും ഡോക്ടർ സബൈനിനെ കണ്ട ആദ്യ നിമിഷം തന്നെ എനിക്ക്
ഒരു ആത്മവിശ്വാസം കിട്ടി. ഞാൻ മാതാവിനോട് ഉള്ളൂരികി പ്രാർത്ഥിച്ചു ഇക്കുറിയെങ്കിലും ചികിത്സ ഫലിക്കണേ...അതിന് ഫലം കണ്ടു നാലു മാസം കഴിഞ്ഞപ്പോൾ തന്നെ..

മൂന്ന് കുട്ടികളാണെന്ന് അറിഞ്ഞതോടെ യാത്ര ഒഴിവാക്കാൻ ഗൈനോക്കോളജി ഡോക്ടർ രജ്ഞിത്തും നിർദ്ദേശിച്ചു. അതോടെ ഞങ്ങൾ ആശുപത്രിയോട് ചേർന്ന് വീട് എടുത്ത് താമസം അരംഭിച്ചു. ഓരോ നിമിഷവും ഇന്നലെ പോലെ ഞാൻ ഓർക്കുന്നു. പ്രാർത്ഥന മാത്രമായിരുന്നു ആശ്രയം.ഒടുവിൽ ഞങ്ങളുടെ ജീവിതത്തെ സഫലമാക്കി അവർ എത്തി ജൂലൈ 22 ന്. മൂന്ന് പേരും... രണ്ട് ആൺകുട്ടിയും ഒരു പെൺകുട്ടിയും..രണ്ട് ആഴ്ച കഴിയുമ്പോൾ മൂന്ന് പേരും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് സുഖമായിരിക്കുന്നു. മൂന്ന് പേർക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല, തൂക്കം ഒന്നര കിലോയ്ക്ക് മുകളിലും...

ഗർഭ പാത്രം മാറ്റാൻ എത്തിയ കൊച്ചിയിലെ സ്വകാര്യ ആശുപത്രി ഡോക്ടറുടെ നിർദ്ദേശമാണ് ഞങ്ങളുടെ ജീവിതത്തിലെ നാഴികകല്ല് .. ഇതിൽ പരം എന്ത് സുഖമാണ് ജീവിതത്തിൽ ലഭിക്കാനുള്ളത്. 55 വയസിൽ അമ്മയാകാൻ കഴിഞ്ഞത് ദൈവാനുഗ്രഹം തന്നെയാണ്.

അമ്മമാരാകാൻ കഴിയാത്ത എന്റെ സഹോദരിമാരോട് ചികിത്സ നിർത്തരുത് എന്ന് മാത്രമേ എനിക്ക് പറയാനൊള്ളൂ....സിസ്സിയുടെ വാക്കിൽ ആത്മവിശ്വാസവും സന്തോഷവും മാത്രമല്ല ആശ്വാസ വിതുമ്പൽ കൂടി ഉണ്ട്.മൂവരെയും കൂട്ടി വീട്ടിലെത്തുന്ന നിമിഷങ്ങളാണ് ഇപ്പോൾ മനം നിറയെ.

വന്ധ്യത ചികിത്സയിൽ ഇന്ത്യയിൽ തന്നെ പ്രശ്തമായ ആശുപത്രിയാണ് മൂവാറ്റുപുഴയിലെ സബൈൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. 2005 ൽ സർക്കാർ ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് ഡോക്ടർ സബൈൻ ശിവദാസ് സ്വകാര്യ വന്ധത്യ ചികിത്സ ആരംഭിക്കുന്നത്.

2015 ൽ 51 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിനി സുജാത ശശിധരൻ മൂന്ന് കുട്ടികൾക്ക് ഈ ആശുപത്രിയിൽ തന്നെ ജന്മം നൽകിയിട്ടുണ്ട്.ജോലി എന്നതിനുപരി കുട്ടികളുണ്ടാകുവാൻ കൊതിക്കുക്കുന്നവർക്ക് ചികിത്സ നൽകാൻ കഴിയുന്നതും അവർക്ക് ജീവിത സന്തോഷം നൽകുന്നതും ഒരു ഡോക്ടർ എന്ന നിലയിൽ വലിയ ആത്മസംതൃപ്തി നൽകുന്നതായി ഡോക്ടർ സബൈൻ ശിവദാസും പറയുന്നു...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP