Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അപ്പോൾ താടിയുള്ള അപ്പനെ പേടിയുണ്ടല്ലേ! മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് കൈക്കൂലി കേസുകൾ കുറയുന്നു; കഴിഞ്ഞവർഷം ഇന്ത്യയിൽ കൈക്കൂലി കേസുകൾ കുറഞ്ഞത് പത്ത് ശതമാനം; പിണറായി ഭരിക്കുന്ന കേരളത്തിലും കൈക്കൂലി കേസുകൾ കുറഞ്ഞു; രാജസ്ഥാനിലും കർണാടകത്തിലും പഞ്ചാബിലും കൈക്കൂലി വാങ്ങുന്നതിൽ കുറവില്ല; കംപ്യൂട്ടർവൽക്കരണവും സോഷ്യൽ മീഡിയയുടെ വ്യാപനവും കൈക്കൂലിക്കാരിൽ ഭയം വളർത്തിയെന്ന് റിപ്പോർട്ട്

അപ്പോൾ താടിയുള്ള അപ്പനെ പേടിയുണ്ടല്ലേ! മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്ത് കൈക്കൂലി കേസുകൾ കുറയുന്നു; കഴിഞ്ഞവർഷം  ഇന്ത്യയിൽ കൈക്കൂലി കേസുകൾ കുറഞ്ഞത് പത്ത് ശതമാനം; പിണറായി ഭരിക്കുന്ന കേരളത്തിലും കൈക്കൂലി കേസുകൾ കുറഞ്ഞു; രാജസ്ഥാനിലും കർണാടകത്തിലും പഞ്ചാബിലും കൈക്കൂലി വാങ്ങുന്നതിൽ കുറവില്ല; കംപ്യൂട്ടർവൽക്കരണവും സോഷ്യൽ മീഡിയയുടെ വ്യാപനവും കൈക്കൂലിക്കാരിൽ ഭയം വളർത്തിയെന്ന് റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴും അഴിമതി കുറയുന്നതായി റിപ്പോർട്ട്. രാജ്യത്ത് താഴെ തട്ടു മുതൽ നടക്കുന്ന കൈക്കൂലി കേസുകളിൽ ഇടിവുണ്ടായെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ വർഷം കൈക്കൂലി കേസുകൾ 10 % കുറഞ്ഞതായി സർവേ. 20 സംസ്ഥാനങ്ങളിലായി ടിഐഐ (ട്രാൻസ്പരൻസി ഇന്റർനാഷനൽ ഇന്ത്യ) നടത്തിയ പഠനത്തിലാണു കണ്ടെത്തൽ. കേരളം, ഡൽഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൈക്കൂലി താരതമ്യേന കുറവാണ്. രാജസ്ഥാൻ, ബിഹാർ, യുപി, തെലങ്കാന, കർണാടക, തമിഴ്‌നാട്, ജാർഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ മുന്നിലാണെന്നും സർവേയിൽ കണ്ടെത്തി.

248 ജില്ലകളിലായി 1.9 ലക്ഷം ആളുകളിൽ നിന്നു പ്രതികരണം ആരാഞ്ഞതായി സർവേ അവകാശപ്പെടുന്നു. ഇവരിൽ 51 % കഴിഞ്ഞ ഒരു വർഷത്തിനിടെ കൈക്കൂലി നൽകിയതായി സമ്മതിച്ചു. 16 % കൈക്കൂലി നൽകാതെ കാര്യം നടക്കുന്നുണ്ടെന്ന് പറയുന്നു. 180 രാജ്യങ്ങളുടെ കൈക്കൂലി പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 78 ആണ്. ഭൂമി റജിസ്‌ട്രേഷൻ, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ എന്നീ വകുപ്പുകളിലാണ് ഏറ്റവും കൂടുതൽ കൈക്കൂലി വാങ്ങുന്നത്. കംപ്യൂട്ടർവൽക്കരണവും സിസിടിവി ക്യാമറകളുടെ വരവും ഇതിനു വെല്ലുവിളിയായെങ്കിലും കൈക്കൂലി തടയാൻ സർക്കാരുകൾക്കു സാധിച്ചിട്ടില്ലെന്ന് 48 % അഭിപ്രായപ്പെട്ടു.

ഇടതു സർക്കാർ ഭരിക്കുന്ന കേരളത്തിലും അഴിമതി കുറയുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളിൽ 51 ശതമാനം ഇന്ത്യക്കാരും കൈക്കൂലി നൽകിയതായും സർവേ വ്യക്തമാക്കി. രാഷ്ട്രീയേതര, സ്വതന്ത്ര, സർക്കാരിതര അഴിമതി വിരുദ്ധ സംഘടനയായ ടിഐഐ പുറത്തിറക്കിയ അഴിമതി പെർസെപ്ഷൻ ഇൻഡെക്സ് 2018 ൽ ഇന്ത്യയുടെ റാങ്കിങ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെട്ടു. ഇപ്പോൾ 180 രാജ്യങ്ങളിൽ രാജ്യത്തിന്റെ സ്ഥാനം 78 ആണെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സർവേ പ്രകാരം കൈക്കൂലി നൽകുന്നത് പ്രധാനമായും പണമായാണ്.

കഴിഞ്ഞ 12 മാസത്തിനുള്ളിൽ തങ്ങളുടെ ജോലി പൂർത്തിയാക്കാൻ കൈക്കൂലി നൽകേണ്ടിവന്നതായി മുപ്പത്തഞ്ച് ശതമാനം പേർ പറഞ്ഞു. അതേസമയം, കൈക്കൂലി നൽകാതെ തങ്ങളുടെ ജോലി എല്ലായ്‌പ്പോഴും നിർവഹിക്കാനാകുന്നതായി വെളിപ്പെടുത്തി 16 ശതമാനം പേർ. സ്വത്ത് രജിസ്ട്രേഷൻ, ഭൂമി പ്രശ്നങ്ങൾ, പൊലീസ്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവയാണ് അഴിമതി സാധ്യതയുള്ള മൂന്ന് വകുപ്പുകൾ എന്ന് സർവേ വ്യക്തമാക്കുന്നു.

സിസിടിവി ക്യാമറകൾ ചെറിയ തടസ്സമായി മാറുകയും കമ്പ്യൂട്ടർവത്കരണം വിപുലമാവുകയും ചെയ്തിട്ടും ഏജന്റുമാരുടെ വിളയാട്ടത്തോടെ സർക്കാർ ഓഫീസുകളിൽ കൈക്കൂലി തുടരുകയാണെന്ന് സർവേ കണ്ടെത്തി. കൈക്കൂലി ഏറ്റവുമധികം വാങ്ങുന്നത് വസ്തു രജിസ്ട്രേഷനും ഭൂമി പ്രശ്നങ്ങളുമായി ബന്ധമുള്ള പ്രമുഖരാണ്. ഈ രംഗത്ത് അഴിമതിയുടെ ആധിക്യമുള്ളതായി 26 ശതമാനം പേർ ചൂണ്ടിക്കാട്ടിയെന്ന് റിപ്പോർട്ടിൽ പറയുന്നു.അതേസമയം, കഴിഞ്ഞ 12 മാസത്തിനിടെ സ്വത്ത് രജിസ്ട്രേഷനിലും ഭൂമി പ്രശ്‌നങ്ങളിലും കൈക്കൂലി കുറഞ്ഞതായി 12 ശതമാനം പേർക്ക് അഭിപ്രായമുണ്ട്. മുമ്പത്തെപ്പോലെ തന്നെ കൈക്കൂലി തുടരുകയാണെന്ന് നാൽപത്തി ഒൻപത് ശതമാനം പേർ പറഞ്ഞു. കൈക്കൂലി നൽകേണ്ട ആവശ്യമില്ലെന്ന് പറഞ്ഞത് ഒമ്പത് ശതമാനം പേർ മാത്രം.

നികുതിയുമായി ബന്ധപ്പെട്ട കൈക്കൂലി കുറഞ്ഞുവെന്ന് പതിനേഴ് ശതമാനം പൗരന്മാർ പറഞ്ഞു. മുനിസിപ്പാലിറ്റിയുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട ജോലികൾക്ക് പഴയതു പോലെ തന്നെ കൈക്കൂലി ആവശ്യപ്പെടുന്നതായി 44 ശതമാനം പേർ അറിയിച്ചു.ഇത് കുറഞ്ഞതായുള്ള അഭിപ്രായമാണ് 10 ശതമാനം പേർക്കുള്ളത്. പൊലീസിന്റെ കൈക്കൂലി കുറഞ്ഞുവെന്നും കൂടിയെന്നുമുള്ള അഭിപ്രായങ്ങൾ തുല്യമായി പങ്കുവച്ചു പതിനൊന്ന് ശതമാനം പേർ വീതം.

അഴിമതി കുറയ്ക്കുന്നതിന് ഫലപ്രദവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളാൻ മിക്ക സംസ്ഥാന സർക്കാരുകൾക്കും കഴിയുന്നില്ലെന്ന അഭിപ്രായം ശക്തമാണ്.ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി 48 ശതമാനം പേർ. അഴിമതി നിരോധന നിയമം 2018 പ്രകാരം, കൈക്കൂലി നൽകുന്നത് ഏഴ് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയ കുറ്റമാണെങ്കിലും സർവേയിൽ പങ്കെടുത്തതിൽ ഇരുപത്തിനാല് ശതമാനം പേരും കഴിഞ്ഞ 12 മാസത്തിനിടെ നിരവധി തവണ കൈക്കൂലി നൽകിയതായി സമ്മതിച്ചു. 27 ശതമാനം പേർ ഒന്നോ രണ്ടോ തവണ കൈക്കൂലി നൽകിയതായി സർവേ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP