Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

18034 കിലോമീറ്റർ ദൂരത്തിൽ കൈകോർത്തു പിടിച്ച് അണി ചേർന്നത് 5.17 കോടി ആളുകൾ! പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ബിഹാറിലെ മനുഷ്യച്ചങ്ങലെ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ നിതീഷ് കുമാറിന്റെ ശക്തിപ്രകടനമായി മാറി; പട്‌നയിലെ ഗാന്ധി മൈതാനിൽ കണ്ണിയായി അണിചേർന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും; ചങ്ങലയിൽ കണ്ണികളായവരിൽ മാഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിംഗും യുഎൻ പരിസ്ഥിതി വിഭാഗം ഇന്ത്യൻ തലവൻ അതുലൽ ബാഗായി തുടങ്ങിയവരും; റെക്കോർഡ് തകർത്ത മനുഷ്യ ചങ്ങലയെന്ന് ബിഹാർ സർക്കാർ

18034 കിലോമീറ്റർ ദൂരത്തിൽ കൈകോർത്തു പിടിച്ച് അണി ചേർന്നത് 5.17 കോടി ആളുകൾ! പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടുള്ള ബിഹാറിലെ മനുഷ്യച്ചങ്ങലെ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ നിതീഷ് കുമാറിന്റെ ശക്തിപ്രകടനമായി മാറി; പട്‌നയിലെ ഗാന്ധി മൈതാനിൽ കണ്ണിയായി അണിചേർന്ന് മുഖ്യമന്ത്രി നിതീഷ് കുമാറും; ചങ്ങലയിൽ കണ്ണികളായവരിൽ മാഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിംഗും യുഎൻ പരിസ്ഥിതി വിഭാഗം ഇന്ത്യൻ തലവൻ അതുലൽ ബാഗായി തുടങ്ങിയവരും; റെക്കോർഡ് തകർത്ത മനുഷ്യ ചങ്ങലയെന്ന് ബിഹാർ സർക്കാർ

മറുനാടൻ ഡെസ്‌ക്‌

പട്‌ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെുപ്പിന് കളമൊരുങ്ങുകയാണ്. തുടർച്ചയായി അധികാരം ലക്ഷ്യമിട്ടു കൊണ്ട് ജനതാദൾ യുണൈറ്റഡിന്റെ നിതീഷ് കുമാർ തന്നെ രംഗത്തുണ്ട്. ബിജെപിയുമായി ചേർന്ന് ഭരിക്കുന്ന അദ്ദേഹത്തിന് തലവേദന സൃഷ്ടിക്കുന്ന കാര്യം കേന്ദ്രം നടപ്പിലാക്കിയ ദേശീയ പൗരത്വ നിയമ ഭേദഗതിയാണ്. ഈ വിഷയത്തിൽ പാർട്ടിക്കുള്ളിൽ തന്നെ രണ്ടു ചേരി രൂപം കൊണ്ടിട്ടുണ്ട്. എന്നാൽ, ഇതൊന്നും തന്റെ രാഷ്ട്രീയ വിജയത്തെ ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് നിതീഷ് കുമാർ. അതിന് വേണ്ടി അദ്ദേഹം ശക്തമായ മുന്നൊരുക്കങ്ങൾ നടത്തുന്നുമുണ്ട്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ എതിരാളികൾക്ക് കടുത്ത മുന്നറിയിപ്പ് നൽകി ജെഡിയു രംഗത്തെത്തിയത് റെക്കോർഡിട്ട മനുഷ്യ ചങ്ങല തീർത്തു കൊമ്ടാണ്. പരിസ്ഥിതി സംരക്ഷണത്തിനും ദുഷ്ട ശക്തികളെ തുടച്ചുനീക്കുന്നതിനും തന്റെ സർക്കാർ പദ്ധതികളെ പിന്തുണക്കുന്നവരുടെ കൂറ്റൻ മനുഷ്യച്ചങ്ങല ഒരുക്കിയാണ് നിതീഷ് കുമാർ ശക്തി തെളിയിച്ചത്. സർക്കാർ പരിപാടി ആണെങ്കിലും ഇത് സർക്കാറിന് രാഷ്ട്രീയ വിജയം നൽകുന്ന പരിപാടിയായി മാറുകയായിരുന്നു. സംസ്ഥാനത്ത് 18034 കിലോമീറ്റർ ദൂരത്തിൽ ഏകദേശം 5.17 കോടി ആളുകൾ മനുഷ്യച്ചങ്ങലയിൽ പങ്കെടുത്തെന്ന് നിതീഷ് കുമാർ അവകാശപ്പെട്ടു.

2017ൽ സമ്പൂർണ മദ്യനിരോധനത്തെ പിന്തുണച്ചും 2018ൽ സ്ത്രീധനം, ശൈശ വിവാഹം എന്നിവക്കെതിരെയും ബിഹാർ സർക്കാർ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് പടുകൂറ്റൻ റാലി നടത്തിയത്. 2018ൽ 11000 കിലോമീറ്ററിലാണ് ആളുകളെ അണിനിരത്തിയത്. അന്ന് ബംഗ്ലാദേശിന്റെ റെക്കോർഡാണ് ബിഹാർ തകർത്തതെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാർ പറഞ്ഞു. മനുഷ്യച്ചങ്ങലയുടെ ആകാശ ദൃശ്യം പകർത്താൻ ഏഴ് ഹെലികോപ്ടറുകളും നൂറുകണക്കിന് ഡ്രോണുകളെയും സജ്ജമാക്കി.

രാവിലെ 11.30ന് തുടങ്ങിയ മനുഷ്യ ചങ്ങല 12 മണിയോടെ അവസാനിച്ചു. പട്‌നയിലെ ഗാന്ധി മൈതാനിൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് മനുഷ്യച്ചങ്ങലക്ക് തുടക്കം കുറിച്ചത്. മാഗ്‌സസെ പുരസ്‌കാര ജേതാവ് രാജേന്ദ്ര സിങ്, യുഎൻ പരിസ്ഥിതി വിഭാഗം ഇന്ത്യൻ തലവൻ അതുലൽ ബാഗായി എന്നിവർ ചങ്ങലയിൽ കണ്ണികളായി. സമാനമായ വിധത്തിൽ സംസ്ഥാനത്ത് നേരത്തെയും രണ്ട് വൻ മനുഷ്യ ചങ്ങലകൾ സംഘടിപ്പിച്ചിരുന്നു. ജല സംരക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതിയാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.

ഈ മനുഷ്യചങ്ങലയിൽ 57.76 സ്‌കൂൾ വിദ്ധ്യാർഥികൾ അണിചേർന്നു.43,445 തടവ് പുള്ളികളും ചങ്ങലയിൽ അണിചേർന്നതായും ചീഫ് സെക്രട്ടറി പറഞ്ഞു.അവർ ജയിൽ വളപ്പിനുള്ളിലാണ് ചങ്ങലയുടെ ഭാഗമായത്. സർക്കാരിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും സാമൂഹ്യ തിന്മകൾക്കെതിരായ പോരാട്ടത്തിനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മനുഷ്യച്ചങ്ങലയിൽ അണിനിരക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത്.

മനുഷ്യച്ചങ്ങലയിൽ പങ്കെടുത്ത രണ്ടുപേർ ഹൃദയാഘാതംമൂലം മരിച്ചു. സർക്കാർ സ്‌കൂൾ അദ്ധ്യാപകനായ മുഹമ്മദ് ദൗദും മറ്റൊരു സ്ത്രീയുമാണ് മരിച്ചത്.ദർഭംഗ്ര ജില്ലയിൽ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കവെയാണ് 55 കാരനായ മുഹമ്മദ് ദൗദ് മരിച്ചത്. സമസ്തിപുർ ജില്ലയിൽ ഒരു സ്ത്രീയും മരിച്ചു.രണ്ടുപേർ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.രണ്ടു പേരുടെയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപവീതം അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.ദർഭംഗ്രയിലെ ഉറുദു മീഡിയം സ്‌കൂളിലെ അദ്ധ്യാപകനായ മുഹമ്മദ് ദൗദ് മനുഷ്യച്ചങ്ങലയുടെ ഭാഗമായി നിൽക്കവെയാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP