Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽ നിന്നും മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനം കത്തിയമർന്ന് 41 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു; 78 യാത്രികരുമായി പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ചു;അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാൻഡിങ് ശ്രമം പരാജയപ്പെട്ടു; രണ്ടാം ശ്രമത്തിൽ ലാൻഡ് ചെയ്തപ്പോഴേക്കും വിമാനത്തിൽ തീ ആളിപ്പടർന്നു; വിമാന ദുരന്തത്തിൽ നടുങ്ങി റഷ്യ

റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽ നിന്നും മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനം കത്തിയമർന്ന് 41 പേർ വെന്തുമരിച്ചു; നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു; 78 യാത്രികരുമായി പറന്നുയർന്ന ഉടൻ വിമാനത്തിന് തീപിടിച്ചു;അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാൻഡിങ് ശ്രമം പരാജയപ്പെട്ടു; രണ്ടാം ശ്രമത്തിൽ ലാൻഡ് ചെയ്തപ്പോഴേക്കും വിമാനത്തിൽ തീ ആളിപ്പടർന്നു; വിമാന ദുരന്തത്തിൽ നടുങ്ങി റഷ്യ

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 പേർ വെന്തുമരിച്ചു. നിരവധി പേർ ഗുരുതമായി പൊള്ളലേറ്റ് ആശുപത്രിയൽ കഴിയുകയാണ്. തീ പിടിച്ചതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി യാത്രക്കാരെ പുറത്തിറക്കിയതിന് പിന്നാലെ വിമാനം പൂർണമായി കത്തിയമർന്നാണ് അപകടം ഉണ്ടായത്. റഷ്യയിലെ ഷെറെമെത്യേവോ വിമാനത്താവളത്തിൽനിന്ന് 78 യാത്രക്കാരുമായി മുർമാൻക് നഗരത്തിലേക്ക് പുറപ്പെട്ട സുഖോയ് സൂപ്പർജെറ്റ്-100 വിമാനത്തിനാണ് തീപിടിച്ചത്. ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി എട്ടരയോടെ അപകടം.

പറന്നുയർന്നയുടൻ തീപിടിച്ചതിനെ തുടർന്ന്, അടിയന്തര ലാൻഡിങ്ങിന് അനുമതി ലഭിച്ചെങ്കിലും ആദ്യതവണ ലാൻഡിങ് ശ്രമം പരാജയപ്പെടുകയായിരുന്നു. രണ്ടാം തവണത്തെ ശ്രമത്തിലാണ് വിമാനത്തിന് ലാൻഡ് ചെയ്യാനായത്. അപ്പൊഴേക്കും തീ പടർന്നിരുന്നു. സുരക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അപ്പോഴേക്കും കൂടുതൽ പേർക്ക് പൊള്ളലേറ്റു. പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യം ണ്ടായതോടെ മരണ സംഖ്യ ഉയരുകയായിരുന്നു.

തീപിടിക്കാൻ കാരണം എന്താണെന്ന് ഔദ്യോഗികമായി വ്യക്തമായിട്ടില്ല. എന്നാൽ, ഇടിമിന്നലേറ്റതിനെ തുടർന്നാണ് വിമാനത്തിന് തീപിടിച്ചതെന്നാണ് ക്രൂവിലുണ്ടായിരുന്നവർ പറഞ്ഞതെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടിഎഎസ്എസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് സ്ഥിരീകരണം വന്നിട്ടില്ല. നിരവധി പേർക്ക് പരിക്കു പറ്റിയതായാണ് സൂചന. ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നിരവധി യാത്രക്കാർ എമർജൻസി വാതിലിലൂടെ പുറത്തുകടന്നെന്നാണു വിമാനത്താവള അധികൃതർ പറയുന്നത്. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു.

മരിച്ചവരിൽ രണ്ട് കുട്ടികളും ഉണ്ടെന്ന വിവരം അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. വിമാനം കത്തിയെരിഞ്ഞു കൊണ്ടു ലാൻഡ് ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. രക്ഷപെട്ട യാത്രക്കാരിൽ ചിലർ വിമാനത്തിന്റെ മുൻഭാഗത്തു നിന്നാണ് തീപടർന്നതെന്നാണ് വെളിപ്പെടുത്തിയത്. തീപിടുത്തതെ തുടർന്ന് കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് പലരും കുഴഞ്ഞു വീണു. ഇതാണ് മരണസംഖ്യ ഉയരാൻ അടയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കത്തിയമർന്ന വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ അഗ്നിശമന സേനതീ അണച്ചാണ് കുറച്ചുയാത്രക്കാരെ രക്ഷപെടുത്തിയത്. ആംബുലൻസിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP