Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അയോധ്യ കഴിഞ്ഞു ഇനി സുപ്രീം കോടതിക്ക് മുന്നിലുള്ളത് ശബരിമല! 65 റിവ്യൂഹർജികളിൽ വിധി അടുത്ത ആഴ്ച; അയോധ്യയിലെ കണ്ടെത്തലുകൾ ശബരിമലയിലും ബാധകമായേക്കും; വിശ്വാസത്തിന് മുൻതൂക്കം നൽകിയാൽ വിധി സ്ത്രീകൾക്ക് എതിരായേക്കുമെന്ന വിലയിരുത്തലിൽ നിയമവിദഗ്ദ്ധർ; രാമജന്മഭൂമിയിൽ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്; അത്തരം ഒരു വിശ്വാസം ഹിന്ദുക്കൾ പിന്തുടർന്നിരുന്നു എന്നതായിരുന്നു; അവകാശത്തിനപ്പുറം വിശ്വാസം വാദമാകുമ്പോൾ

അയോധ്യ കഴിഞ്ഞു ഇനി സുപ്രീം കോടതിക്ക് മുന്നിലുള്ളത് ശബരിമല! 65 റിവ്യൂഹർജികളിൽ വിധി അടുത്ത ആഴ്ച; അയോധ്യയിലെ കണ്ടെത്തലുകൾ ശബരിമലയിലും ബാധകമായേക്കും; വിശ്വാസത്തിന് മുൻതൂക്കം നൽകിയാൽ വിധി സ്ത്രീകൾക്ക് എതിരായേക്കുമെന്ന വിലയിരുത്തലിൽ നിയമവിദഗ്ദ്ധർ; രാമജന്മഭൂമിയിൽ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്; അത്തരം ഒരു വിശ്വാസം ഹിന്ദുക്കൾ പിന്തുടർന്നിരുന്നു എന്നതായിരുന്നു; അവകാശത്തിനപ്പുറം വിശ്വാസം വാദമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയോധ്യ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്ന സുപ്രീംകോടതി വിധി പുറത്തുവന്നതോടെ എല്ലാവരും ഇനി ഉറ്റുനോക്കുന്നത് ശബരിമലയിലേക്കാണ്. 65 റിവ്യൂഹർജികളാണ് ഇനി കോടതി വിധി പറയാനുള്ളത്. അയോധ്യ പോലെ കഴിഞ്ഞ മണ്ഡലകാലത്തിന് ശേഷം വലിയ രാഷ്ട്രീയ വിഷയമായി ഉയർന്നുവന്ന ശബരിമല പ്രശ്നത്തിൽ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ച് അടുത്തയാഴ്ച വിധിപറയുമെന്നാണ് കരുതുന്നത്. രണ്ടിലും ഉയർന്നു വരുന്ന മുഖ്യഘടകം വിശ്വാസമായതു കൊണ്ടു തന്നെ വിധിയുടെ കാര്യത്തിലും സമാനത ഉണ്ടാവുമെന്നാണ് പലരും വിശ്വസിക്കുന്നത്.

 

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ 65 റിവ്യൂ ഹർജികളാണ് മുന്നിലുള്ളത്. അതേസമയം അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തലം പരിശോധിക്കുമ്പോൾ അടുത്തിടെ സുപ്രീംകോടതി നടത്തിയ കണ്ടെത്തലുകൾ ശബരിമലയിലും ബാധകമാകുമെന്ന് വിശ്വസിക്കുന്ന നിയമവിദഗ്ദ്ധർ ഏറെയാണ്. അങ്ങിനെ വന്നാൽ വിശ്വാസത്തിന് മുൻതൂക്കം നൽകുമെന്നും വിധി സ്ത്രീകൾക്ക് എതിരായേക്കാമെന്നും ഇവർ പ്രവചിക്കുന്നു. രാമജന്മഭൂമിയിൽ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതായിരുന്നില്ല സുപ്രീംകോടതി പരിഗണിച്ചത്.പകരം അത്തരം ഒരു വിശ്വാസം ഹിന്ദുക്കൾ പിന്തുടർന്നിരുന്നു എന്നതിനായിരുന്നു പ്രധാന്യം നൽകിയത്.

രാമജന്മഭൂമി എന്നതിനല്ല ശ്രീരാമനാണ് നിയമപരിരക്ഷ എന്ന് വിലയിരുത്തിയ കോടതി മുസ്ളീങ്ങൾ പള്ളിക്കകത്ത് പ്രാർത്ഥന നടത്തുമ്പോൾ ഹിന്ദുക്കൾ പുറത്ത് പൂജ നടത്തിയിരുന്നു എന്നും പറഞ്ഞു. ഇക്കാര്യം പരിഗണിക്കുമ്പോൾ ശബരിമലയിലും വിശ്വാസത്തിനാകും പ്രാധാന്യം കിട്ടാൻ പോകുക എന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകളുടെ ഭരണഘടനാ അവകാശത്തിനപ്പുറത്ത് ശബരിമലയിലെ പ്രധാന വാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാകും.

ശബരിമലയിൽ സ്ത്രീകളെ കയറ്റാതിരിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളൊന്നുമില്ല. എന്നാൽ ഭക്തർ അങ്ങിനെ വിശ്വസിക്കുകയാണ്. ആർത്തവ കാലയളവിൽ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്ക് എതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുമാണ് ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 ൽ വിധിച്ചത്.

ഇതിനെതിരേ സമർപ്പിക്കപ്പെട്ട ഹർജികളിൽ പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കണക്കിലെടുത്താണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് പ്രവേശിപ്പിക്കാത്തത് എന്നാണ് ഹർജിക്കാർ നൽകിയിരിക്കുന്ന വാദം. ഭരണഘടന പരമായ വാദങ്ങൾ വിശ്വാസപരമായ കാര്യങ്ങൾക്ക് അപ്പുറത്ത് നിൽക്കുന്നതാണെന്നാണ് ഹർജിയിൽ പറഞ്ഞിട്ടുള്ളത്. ശബരിമല വിധി പുറപ്പെടുവിച്ച അഞ്ചംഗ ബഞ്ചിലെ ജസ്റ്റീസ് ഇന്ദു മൽഹോത്ര വിധിയിൽ വിയോജനകുറിപ്പ് നൽകിയിരുന്നു. തന്റെ വിശ്വാസം തന്റേത് തന്നെയാണെന്നും ആർക്കും അതിനെ ചോദ്യം ചെയ്യാനാകില്ലെന്നുമാണ് ഇന്ദു മൽഹോത്ര അന്ന് വിധിയിൽ രേഖപ്പെടുത്തിയത്.

അയോധ്യ കേസിൽ ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധി, വിശ്വാസം, ആചാരം എന്നിവയുമായി ബന്ധപ്പെട്ട സമാന സ്വഭാവം ഉള്ള പല കേസ്സുകളേയും ബാധിക്കും എന്നാണ് സൂചന. വിധിന്യായത്തിൽ മതേതര സ്ഥാപനം ആയ കോടതി മത വിശ്വാസങ്ങളുടെ വ്യാഖ്യാനങ്ങളിൽ നിന്ന് വിട്ട് നിൽക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിശ്വാസിയുടെ ആചാരങ്ങളും വിശ്വാസങ്ങളും കോടതി അംഗീകരിക്കണം. ഭരണഘടനയുടെ 25 ാം അനുച്ഛേദം തകർക്കുന്നത് അപകടരം ആണെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിശ്വാസികളുടെ വിശ്വാസം ചോദ്യം ചെയ്യുന്ന നടപടികളിൽ നിന്ന് കോടതി വിട്ട് നിൽക്കണം എന്നും വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യ കേസിൽ ഭരണഘടന ബെഞ്ച് സ്വീകരിച്ച ഈ നിലപാട് തന്നെ ആകുമോ ശബരിമല യുവതി പ്രവേശന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികൾ പരിഗണിച്ച ഭരണഘടന ബെഞ്ചിനും എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. ശബരിമല പുനഃപരിശോധന ഹർജികൾ പരിഗണിച്ച രണ്ട് ജഡ്ജിമാർ അയോധ്യ കേസിലെ വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലും അംഗം ആണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉം. അയോധ്യ കേസിലെ വിധി ഭരണഘടന ബെഞ്ചിലെ ഏത് ജഡ്ജി ആണ് എഴുതിയത് എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉം ഉൾപ്പടെ ബെഞ്ചിലെ എല്ലാ അംഗങ്ങൾക്കും വിധിയിലെ കണ്ടെത്തലുകളോടെ ഏക അഭിപ്രായം ആണ്.

ശബരിമല യുവതി പ്രവേശന ഉത്തരവ് അനുവദിച്ച് കൊണ്ടുള്ള ഭൂരിപക്ഷ വിധിക്ക് എതിരെ ഭിന്ന അഭിപ്രായം രേഖപെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിലപാടിനോട് സാമ്യം ഉള്ള നിലപാട് ആണ് വിശ്വാസം, ആചാരം എന്നിവ സംബന്ധിച്ച് അയോധ്യ കേസിൽ ഭരണഘടന ബെഞ്ച് ഏകകണ്ഠമായി സ്വീകരിച്ചത്. അയോധ്യ കേസിൽ വിശ്വാസം, ആചാരം എന്നിവയ്ക്ക് നൽകിയ പ്രാധാന്യം ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയും, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃപരിശോധന ഹർജികളിൽ സ്വീകരിക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.

അയോധ്യയിൽ ചരിത്ര വിധി നടത്തിയ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയിക്ക് ശബരിമല ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളാണ് നവംബർ 17 ന് വിരമിക്കുന്നതിന് മുമ്പായി മുന്നിലുള്ളത്. ചീഫ് ജസ്റ്റീസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമോ എന്നതും റഫാൽ വിമാനക്കരാറും 2017 ലെ സാമ്പത്തിക നിയമവും രാഹുൽഗാന്ധിയുടെ കോടതിയലക്ഷ്യവുമെല്ലാം ഇതിൽ പെടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP