Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പ്രളയ മേഖലയിൽ മോറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ സ്‌കൂട്ടായി; 38 ദിവസത്തിനിടെ ഇടുക്കിയിൽ 4 കർഷക ആത്മഹത്യ; ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ സാധിക്കാതെ ഒടുവിൽ ആത്മഹത്യ ചെയ്തത് രാജു എന്ന വയോധികൻ; സ്ഥലംവിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആളെത്തിയില്ല; ആത്മഹത്യ ജപ്തി നോട്ടീസ് ലഭിച്ച മനോവിഷമത്തിൽ

പ്രളയ മേഖലയിൽ മോറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ സ്‌കൂട്ടായി; 38 ദിവസത്തിനിടെ ഇടുക്കിയിൽ 4 കർഷക ആത്മഹത്യ; ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ സാധിക്കാതെ ഒടുവിൽ ആത്മഹത്യ ചെയ്തത് രാജു എന്ന വയോധികൻ; സ്ഥലംവിറ്റ് കടം വീട്ടാൻ ശ്രമിച്ചെങ്കിലും വാങ്ങാൻ ആളെത്തിയില്ല; ആത്മഹത്യ ജപ്തി നോട്ടീസ് ലഭിച്ച മനോവിഷമത്തിൽ

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: കർഷക ആത്മഹത്യ ഇന്ന് കേരളത്തിൽ നിത്യ സംഭവമായിരിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അടിമലി ആനവിരട്ടിയിൽ രാജു(62)വിന്റേത്. വായ്പ തിരിച്ചടയ്ക്കാനാകെ ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ പ്രളയബാധിത മേഖലയായ ഇടുക്കിയിൽ കർഷക ആത്മഹത്യ വർധിക്കുന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇതോടെ പുറത്തുവരുന്നത്. രാജു വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. ഇതോടെ ജനുവരി രണ്ടിനു ശേഷം ജില്ലയിൽ കടക്കെണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണം നാലായി

കൊക്കോ തോട്ടത്തിൽ തൂങ്ങി മരിച്ചനിലയിലാണ് രാജുവിനെ കണ്ടെത്തിയത്. ബാങ്കിൽ നിന്നെടുത്ത 10 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതിൽ മനംനൊന്താണ് രാജു ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുൻപ് അടിമാലിയിലെ പൊതുമേഖലാ ബാങ്കിൽ നിന്നും രാജുവിന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഇതിൽ രാജു മനോവിഷമത്തിലായിരുന്നു.

സ്ഥലംവിറ്റ് കടം വീട്ടാൻ രാജു ശ്രമിച്ചെങ്കിലും വാങ്ങാൻ ആളില്ലാത്തതിനാൽ വിൽപ്പനയും നടന്നിരുന്നില്ല. പ്രളയം വന്നതോടെ കർഷകരുടെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു. സർക്കാർ നൽകിയ പല വാഗ്ദാനങ്ങളും പാലിക്കപ്പെട്ടില്ല. വെള്ളം പോലും വിലകൊടുത്തു വാങ്ങേണ്ട ഗതികേടിലായി.

ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്ന് ഇടുക്കി ഉൾപ്പെടെയുള്ള മേഖലകളിലെ വായ്പകൾക്ക് സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ജൂൺ 31നാണ് പ്രളയമേഖലകളിലെ കാർഷിക വായ്പകളുടെ പലിശയ്ക്ക് ഒരു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിദ്യാഭ്യാസ വായ്പയുടെ പലിശയ്ക്കും ആറുമാസത്തെ മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. പ്രളയമേഖലകളിലെ കുടിശികക്കാരിൽ നിന്നും വായ്പ തിരിച്ചു പിടിക്കാൻ സർഫാസി നിയമം പ്രയോഗിക്കേണ്ടെന്നും ബാങ്കേഴ്സ് സമിതി നിർദ്ദേശം നൽകിയിരുന്നു.

ഈ നിയന്ത്രണങ്ങളൊക്കെ നിലനിൽക്കുമ്പോഴും പ്രളയബാധിത മേഖലയിൽ കഴിഞ്ഞ 38 ദിവസത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കർഷകനാണ് രാജു. കീരിത്തോട് സ്വദേശി ദിവാകരൻ, തോപ്രാംകുടി സ്വദേശി സന്തോഷ്, പെരിഞ്ചാംകുട്ടി സഹദേവൻ എന്നിവരാണ് ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് ഇതിനു മുൻപ് ആത്മഹത്യ ചെയ്തത്. മണിയാറൻകുടി സ്വദേശി ടോമി ആത്മഹത്യാശ്രമത്തെ തുടർന്ന് ഇപ്പോഴും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സസയിലാണ്.

ഇപ്പോഴും നിരവധി കർഷകരാണ് ബാങ്കുകളുടെ ജപ്തി ഭീഷണിയിൽ കഴിയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കൈവിട്ട സർക്കാരിനെതിരെ മലയോര മേഖലയിൽ കർഷകർ കടുത്ത പ്രതിഷേധത്തിലാണ്.മോറട്ടോറിയം ഏർപ്പെടുത്തി സർക്കാർ തടിയൂരിയപ്പോൾ ഇവിടെ അന്നത്തെ അന്നത്തിനു വഴി തേടുന്ന കർഷകൻ ജീവിക്കാൻ ആഗ്രഹമുണ്ടായിട്ടും ആത്മഹത്യ ചെയ്യേണ്ട ഗതികേടിലാണ്.

ആത്മഹത്യ ചെയ്ത വാഴത്തോപ്പ് സ്വദേശി ജോണിയുടെ സുഹൃത്തിന്റെ വാക്കുകളിൽ തന്നെയുണ്ട് കർഷകർ നേരിടുന്ന പ്രതിസന്ധിയുടെ ആഴം. 'പാട്ടത്തിനെടുത്ത അഞ്ചേക്കർ സ്ഥലം പ്രളയത്തിൽ പൂർണമായി നശിച്ചു. പലിശയ്ക്ക് പണം വാങ്ങി വീണ്ടും കൃഷിയിറക്കി. കട്ടുപന്നികൾ കൂട്ടമായെത്തി വാഴയും കപ്പയും നശിപ്പിച്ചു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകളിൽനിന്നും ഭീഷണിയായി. ഒടുവിൽ വാഴയ്ക്ക് ഉപയോഗിക്കാനിരുന്ന വിഷം കഴിച്ച് ജോണി ജീവനൊടുക്കി.'

പ്രളയ ശേഷം കൊക്കോ റബർ, കുരുമുളക് എന്നിവയിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചു. വെള്ളം പോലും വില കൊടുത്തു വാങ്ങേണ്ട സാഹചര്യത്തിൽ ആത്മഹത്യാ മുനമ്പിലാണ് ജില്ലയിലെ പല കർഷകരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP