Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബെൽജിയത്ത് നിന്നും ബ്രിട്ടനിൽ എത്തിയ പടുകൂറ്റൻ ലോറി പരിശോധിച്ച പൊലീസുകാർ കണ്ണുനീർ തുടച്ച് തല താഴ്‌ത്തി; ശ്വാസം കിട്ടാതെ മരവിച്ച് മരിച്ചത് ഒരു കുട്ടിയടക്കം 39 പേർ; ദുരന്തമുണ്ടാക്കിയ ലോറി ബൾഗേറിയയിൽ ഐറിഷ് കമ്പനി 2017 ൽ രജിസ്റ്റർ ചെയ്തത്; മരണങ്ങളുമായി തന്റെ രാജ്യത്തിന് മറ്റൊരു ബന്ധവുമില്ലെന്ന് ബൾഗേറിയൻ പ്രധാനമന്ത്രിയും; എങ്ങനേയും രക്ഷപ്പെടാൻ വേണ്ടി കടലുകൾ താണ്ടി എത്തിയ അഭയാർത്ഥികളുടെ കണ്ണുനീരിൽ കലങ്ങി ബ്രിട്ടൻ

ബെൽജിയത്ത് നിന്നും ബ്രിട്ടനിൽ എത്തിയ പടുകൂറ്റൻ ലോറി പരിശോധിച്ച പൊലീസുകാർ കണ്ണുനീർ തുടച്ച് തല താഴ്‌ത്തി; ശ്വാസം കിട്ടാതെ മരവിച്ച് മരിച്ചത് ഒരു കുട്ടിയടക്കം 39 പേർ; ദുരന്തമുണ്ടാക്കിയ ലോറി ബൾഗേറിയയിൽ ഐറിഷ് കമ്പനി 2017 ൽ രജിസ്റ്റർ ചെയ്തത്; മരണങ്ങളുമായി തന്റെ രാജ്യത്തിന് മറ്റൊരു ബന്ധവുമില്ലെന്ന് ബൾഗേറിയൻ പ്രധാനമന്ത്രിയും; എങ്ങനേയും രക്ഷപ്പെടാൻ വേണ്ടി കടലുകൾ താണ്ടി എത്തിയ അഭയാർത്ഥികളുടെ കണ്ണുനീരിൽ കലങ്ങി ബ്രിട്ടൻ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ:ബെൽജിയത്ത് നിന്നും ഇന്നലെ രാത്രി ലണ്ടനിലെത്തിയ കണ്ടെയ്‌നർ ലോറി പരിശോധിച്ചപ്പോൾ പൊലീസുകാർ കരുതിക്കാണില്ല കണ്ണ് നനയിക്കുന്ന കാഴ്ചയാണ് കാണാൻ പോകുന്നതെന്ന്. ഒരു കുട്ടിയുടേതടക്കം കണ്ടെത്തിയത് 39 മൃതദേഹങ്ങളാണ്. അതും തണുത്ത് മരവിച്ച നിലയിൽ. എങ്ങനേയും രക്ഷപ്പെടാൻ വേണ്ടി കടലുകൾ താണ്ടി എത്തിയ അഭയാർത്ഥികളായിരുന്നു കണ്ടെയ്‌നർ ലോറിയിൽ. രാത്രി 1.40 ന് ലണ്ടനിലെ എസെക്‌സിൽ ഗ്രേസിനു സമീപമുള്ള വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയൽ പാർക്കിലെത്തിയ കണ്ടെയ്‌നർ ലോറിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നോർതേൺ അയർലൻഡിൽനിന്നുള്ള യുവാവായ ലോറി ഡ്രൈവർ മോ റോബിൻസണെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബൾഗേറിയയിൽനിന്നും ശനിയാഴ്ച പുറപ്പെട്ട് ഹോളിഹെഡ്, എയ്ഞ്ജൽസെ വഴി ലണ്ടനിലെത്തിയ ലോറിയിലാണ് ഈ നടുക്കുന്ന കാഴ്ച കണ്ടത്.

ചരക്കുമായി പുറപ്പെട്ട ലോറി ഇന്നലെ അർദ്ധ രാത്രിയോടെ അത് ബെൽജിയൻ തുറമുഖമായ സീബർഗിൽ നിന്ന് കപ്പൽ വഴി പർഫ്‌ളീറ്റിലേക്ക് എത്തിച്ചിരുന്നു. അതിന് ശേഷം പുലർച്ചെ 1.10 ന് ലോറി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിലേക്ക് എത്തുന്നതായി സിസിടിവി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. അര മണിക്കൂറിന് ശേഷം ഇവിടേക്ക് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. മരിച്ചവർ എല്ലാം എവിടെ നിന്നാണെന്നോ ലോറി കൃത്യമായി എവിടെ നിന്ന് പുറപ്പെട്ടുവെന്നോ അറിവായിട്ടില്ല. ഉച്ചയോടെ ലോറി സംഭവസ്ഥലത്ത് നിന്ന് നീക്കി. ഇപ്പോഴും ഇരകൾ ലോറിയിൽ തന്നെയുണ്ട്. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്. ഇൻഡസ്ട്രിയൽ പാർക്കിന് സമീപത്ത് താമസിക്കുന്നവർ നടന്നത് വിശ്വസിക്കാൻ സാധിക്കാതെ മരവിച്ച് നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

ഐറിഷ് കമ്പനിയായ ജിടിആർ ട്രെയിലറുകളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കണ്ടെയ്‌നർ. ഡബ്ലിൻ ആസ്ഥാനമായുള്ള സ്ഥാപനം യൂറോപ്പിലുടനീളമുള്ള കമ്പനികൾക്ക് വലിയ ഷിപ്പിങ് കണ്ടെയ്‌നറുകൾ വാടകയ്ക്ക് നൽകാറുണ്ട്. ഇപ്പോൾ ഈ കമ്പനിയിൽ നിന്നും വിവരങ്ങൾ ഒന്നും ലഭ്യമല്ലെങ്കിലും വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ട രേഖകൾ ഇവരുടെ കൈവശമുണ്ടെന്നാണ് കരുതുന്നത്. ലോറി ഡ്രൈവർ മോ റോബിൻസണിന്റെ ഭാര്യ ഗർഭിണിയാണെന്നും ഇയാളുടെ മാതാപിതാക്കളുടെ അടുത്ത് സംഭവത്തെ പറ്റി ഒന്നും തന്നെ വ്യക്തമായി പറഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

തേംസ് എസ്റ്റ്യുറി ഡോക്ലാൻഡ് റോഡുകളിലൂടെ ലോറി കടന്ന് പോയതിനാൽ പൊലീസ് അകമ്പടി നൽകി. ബഹുമാനസൂചകമായി നടപ്പാതയിൽ നിന്ന പൊലീസ് ഉദ്യോഗസ്ഥർ തല കുനിച്ചു.ട്രക്ക് ഡ്രൈവർ റോബിൻസണെ ഇപ്പോഴും ചോദ്യം ചെയ്യുകയാണ്. ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത ഒരു സ്‌കാനിയ ട്രക്ക് ക്യാബിനെക്കുറിച്ച് അദ്ദേഹം പതിവായി തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുകളിൽ പോസ്റ്റുചെയ്യ്തിരുന്നു. അതിനെ 'സ്‌കാൻഡിനേവിയൻ എക്സ്‌പ്രസ്', 'പോളാർ എക്സ്‌പ്രസ്' എന്നൊക്കയാണ് ഇയാൾ വിളിച്ചിരുന്നത്. ലോറി ബൾഗേറിയയിൽ ഒരു ഐറിഷ് കമ്പനി 2017 ൽ രജിസ്്റ്റർ ചെയ്തതാണ്. എന്നാൽ ഈ മരണങ്ങളുമായി തന്റെ രാജ്യത്തിന് മറ്റൊരു ബന്ധവുമില്ലെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി ബോയ്‌കോ ബോറിസോവ് പറഞ്ഞു.

2000-ൽ സമാനമായ സാഹചര്യത്തിൽ 58 ചൈനക്കാരുടെ മൃതദേഹം ഡോവറിലെത്തിയ ട്രക്കിൽ കണ്ടെത്തിയിരുന്നു. ബ്രിട്ടനിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ചവരായിരുന്നു ഇവർ. പ്രധാനന്ത്രി ബോറിസ് ജോൺസണും ഹോം സെക്രട്ടറി പ്രീതി പട്ടേലും സംഭവത്തിൽ അനുശോചനം രേഖപ്പടുത്തി. ഹോം ഓഫിസുമായും എസെക്‌സ് പൊലീസുമായും ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വ്യക്തമാക്കി.

എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നാണ് ഡ്രൈവർ മോ റോബിൻസൺ പറയുന്നത്. ബെൽജിയൻ തുറമുഖമായ സീ ബ്രഗേയിൽനിന്നാണു കണ്ടെയ്‌നർ ലോറി ഏറ്റെടുത്തതെന്നാണ് ഇയാളുടെ മൊഴി. വടക്കൻ അയർലൻഡ് സ്വദേശിനിയുടേതാണു ലോറി. 2017 ലാണ് അവർ ലോറി വാങ്ങിയത്. ലോറി കമ്പനി ഉടമകളുടെ നിർദേശ പ്രകാരം ലോറി ഓടിച്ചെന്നല്ലാതെ കണ്ടെയ്‌നർ തുറന്നുനോക്കിയില്ലെന്നും അയാൾ അവകാശപ്പെട്ടു. കുടുംബത്തിനായി കൂടുതൽ പണം കണ്ടെത്താനുള്ള തിരക്കിലായിരുന്നു മോയെന്നു സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP