Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങളുടെ സൈറ്റ് തൊട്ടുകളിച്ചാൽ കയ്യുംകെട്ടി നോക്കിനിൽക്കുമെന്ന് കരുതിയോ... മലയാളി ഡാ...; തിരുവനന്തപുരം വിമാനത്താവള സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന് ചുട്ട മറുപടിയുമായി മലയാളി സൈബർ പോരാളികൾ; കേരള 'സർജിക്കൽ സ്‌ട്രൈക്കിൽ' തകർന്നത് 36 പാക് സൈറ്റുകൾ; പാക് സൈറ്റുകൾ തുറന്നാൽ കാണുന്നത് ഇന്ത്യൻ സൈനിക പ്രകടനങ്ങളുടെ ചിത്രങ്ങളും കേൾക്കുന്നത് വന്ദേമാതരവും

ഞങ്ങളുടെ സൈറ്റ് തൊട്ടുകളിച്ചാൽ കയ്യുംകെട്ടി നോക്കിനിൽക്കുമെന്ന് കരുതിയോ... മലയാളി ഡാ...; തിരുവനന്തപുരം വിമാനത്താവള സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന് ചുട്ട മറുപടിയുമായി മലയാളി സൈബർ പോരാളികൾ; കേരള 'സർജിക്കൽ സ്‌ട്രൈക്കിൽ' തകർന്നത് 36 പാക് സൈറ്റുകൾ; പാക് സൈറ്റുകൾ തുറന്നാൽ കാണുന്നത് ഇന്ത്യൻ സൈനിക പ്രകടനങ്ങളുടെ ചിത്രങ്ങളും കേൾക്കുന്നത് വന്ദേമാതരവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുകയും കൊച്ചി വിമാനത്താവള സൈറ്റുൾപ്പെടെ ഹാക്ക് ചെയ്യാൻ ശ്രമം നടത്തുകയും ചെയ്ത പാക് ഹാക്കർമാർക്ക് തകർപ്പൻ മറുപടി ന്ൽകി മലയാളി ഹാക്കർമാർ. കളി കേരളത്തിനോട് വേണ്ടെന്നും ഞങ്ങളുടെ സൈറ്റിൽ തൊട്ടുകളിച്ചാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും ഇത് മലയാളി ഡാ.. എന്നുമെല്ലാം പ്രഖ്യാപിച്ച് പാക്കിസ്ഥാന്റെ 34 സൈറ്റുകൾ ഹാക്ക് ചെയ്താണ് മലയാളി സൈബർ പോരാളികൾ പാക്കിസ്ഥാനോട് പകരംവീട്ടിയത്.

പ്രതികാരത്തിന്റെ ആദ്യപടിയായി ഇന്നലെ സിയാൽകോട്ട് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന്റെ തുടർച്ചയായി ഇന്ന് ഹാക്ക് ചെയ്തിരിക്കുന്നത് 36 പാക് വെബ്‌സൈറ്റുകളാണ്. മല്ലു സൈബർ സോൾജിയേഴ്‌സാണ് ഇന്നലെ ഹാക്കിങ്ങ് നടത്തിയിരുന്നതെങ്കിൽ ഇന്ന് ഹാക്കിങ്ങിന് നേതൃത്വം നൽകിയിരിക്കുന്നത് കേരളാ സൈബർ വാരിയേഴ്‌സാണ്.

കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പാണ് തിരുവനന്തപുരം വിമാനത്താവള സൈറ്റ് ഹാക്ക് ചെയ്തത്. പാക് സൈബർ അറ്റാക്കേഴ്‌സ് എന്ന് സൈറ്റിൽ കുറിച്ച ഇവർ 'മെസ് വിത് ദി ബെസ്റ്റ്, ഡൈ ലൈക് ദി റെസ്റ്റ് എന്ന സന്ദേശവും ഒപ്പം രേഖപ്പെടുത്തി. പക്ഷേ, താമസിയാതെ സൈറ്റ് പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്ക് കഴിഞ്ഞു. ഇതോടെയാണ് കേരളത്തിലെ സൈറ്റിൽ 'ഞോണ്ടിയതിന്' പകരം വീട്ടാൻ മലയാളി സൈബർ പോരാളികൾ ഇറങ്ങിയത്.

പാക്കിസ്ഥാൻ ഹാക്കർമാർ കയറിക്കളിച്ചത് കേരളത്തിലെ ഡി ഗ്രേഡ് സൈറ്റ് ആണെങ്കിലും കിട്ടിയതിനേക്കാൾ കൂടുതൽ തിരിച്ചു കൊടുക്കുന്നത് മലയാളികൾക് പണ്ടേ ഉള്ള സ്വഭാവം ആണെന്ന് വ്യക്തമാക്കിയായിരുന്നു തിരിച്ചടി. പാക് സർക്കാർ ഉടമസ്ഥതിയിലുള്ള സൈറ്റുകൾ ഹാക്കു ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.

അപ്പോൾ ഇന്നലെ നിർത്തിയടത്തു നിന്ന് നമുക്ക് തുടങ്ങാം അല്ലെ എന്നുപറഞ്ഞു കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പാക് സൈറ്റുകളുടെ വിവരങ്ങൾ കേരളാ സൈബർ വാരിയേഴ്‌സിന്റെ ഫെയ്‌സ് ബുക്ക് പേജിൽ പങ്ക് വെക്കുകയും ചെയ്തു. ഇന്ന് ഹാക്ക് ചെയ്യപ്പെട്ടവയിൽ പാക്കിസ്ഥാൻ സർക്കാറിന്റെ നിയന്ത്രണത്തിലുള്ള രണ്ട് സൈറ്റുകളും പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 34 വെബ്‌സൈറ്റുകളും ഉൾപ്പെടുന്നു.

പാക്കിസ്ഥാന്റെ സുരക്ഷയെന്നാൽ അതൊരു തോന്നൽ മാത്രമാണെന്ന് വ്യക്തമാക്കിയാണ് സൈബർ വാരിയേഴ്‌സിന്റെ ഹാക്കിങ്. ഹാക്ക് ചെയ്യപ്പെട്ട സൈറ്റുകളിൽ ഇന്നലെ മലയാള സിനിമാ താരങ്ങളെ അവതരിപ്പ് തമാശ ട്രോളുകളും കുറിച്ചായിരുന്നു ഹാക്കിങ് എങ്കിൽ ഇന്ന് മലയാളികൾ ദേശസ്‌നേഹമാണ് പാക് സൈറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്.

വന്ദേമാതരം ദേശഭക്തി ഗാനത്തോടൊപ്പം ഇന്ത്യൻ സൈന്യത്തിന്റ കരുത്ത് വിളിച്ചോതുന്ന നിരവധി ചിത്രങ്ങളും പാക് സെറ്റുകളിൽ കൂട്ടിച്ചേർത്തായിരുന്നു പ്രതികാരം. ഇനി ഇന്ത്യൻ സൈറ്റിൽ തൊട്ടാൽ പകരമായി കൂടുതൽ പാക് സൈറ്റുകൾ ഹാക്ക് ചെയ്യുമെന്ന മുന്നറിയിപ്പും മലയാളി ഹാക്കർമാർ നൽകുന്നുണ്ട്. ജയ്ഹിന്ദ് എന്നും ജയ് ഭാരത് എന്നുമെല്ലാം കുറിച്ചാണ് മലയാളി സൈബർ പോരാളികളുടെ പകവീട്ടൽ.

വീ ആർ ലീജിയൺ എന്നും മറ്റുമാണ് ചില സൈറ്റുകളിൽ ചേർത്തിരിക്കുന്നത്. മൗസ് പോയിന്ററിന് പകരം ഇന്ത്യൻ പതാകയാണ് ചില സൈറ്റുകളിൽ തെളിയുന്നത്. ഇത്തരത്തിൽ പാക് സൈറ്റുകൾ തുറന്നാൽ വന്ദേമാതരം കേൾക്കുന്ന രീതിയിലും ഇന്ത്യൻ സൈനികാഭ്യാസത്തിന്റെ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്ന രീതിയിലുമെല്ലാം ആണ് മലയാളി ഹാക്കേഴ്‌സ് തിരിച്ചടിച്ചിട്ടുള്ളത്.

മേരി ദേശ് വാസിയോം ,കേരളത്തിലെ വെബ്‌സൈറ്റ്കൾ തൊട്ടാൽ എന്താകും അവസ്ഥാ എന്ന് കാണിച്ചു കൊടുക്കാൻ ഞങ്ങൾ ഈ തവണ ട്രോളൻ മാർക്കും പൊങ്കാലാ സ്‌പെഷലിസ്റ്റ്കൾക്കും അവസരം തരികയാണ്.പാക്കിസ്ഥാൻ എയർപോർട്ട് വെബ്‌സൈറ്റ് അഡ്‌മിൻ ലോഗിൻ ഡീറ്റെയിൽസ് ചുവടെ കൊടുക്കുന്നു.നിങ്ങളുടെ കരുത്ത് കാണിക്കാൻ സമയം ആയിരിക്കുന്നു .....

പിന്നെ പാസ്സ്‌വേർഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷെലിസ്റ്റ് കളെ ബുദ്ധിമുട്ടിക്കരുത് അവർക്കും അവസരം കൊടുക്കണം എന്ന് അഭ്യാർഥിക്കുന്നു... എന്ന് വ്യക്തമാക്കിയാണ് പാക്കിസ്ഥാന്റെ എയർപോർട്ട് സൈറ്റ് ഇന്നലെ മല്ലു സൈബർ സോൾജേഴ്‌സ് ഹാക്ക് ചെയ്തത്. കൂടുതൽ അറ്റാക്കുകൾ ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പും നൽകിയിരുന്നു. നേരത്തേ ഒക്ടോബറിൽ ഇത്തരത്തിൽ ഇന്ത്യൻ സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ പാക്കിസ്ഥാന് ഇന്ത്യൻ ഹാക്കർമാർ തിരിച്ചടി നൽകിയിരുന്നു. സമാനമായ സാഹചര്യമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP