Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോദരന്റെ കമ്പനിയിൽ റെയ്ഡുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് രാസവള അഴിമതിയുമായി ബന്ധപ്പെട്ട്; 150 കോടിയുടെ അനധികൃത ഇടപാട് നടന്നെന്ന് കണ്ടെത്തൽ; ഗെലോട്ടിനെതിരെയ ഇ.ഡി റെയ്ഡ് സച്ചിൻ പൈലറ്റിന്റെ ഒളിയമ്പെന്നും ആക്ഷേപം; റെയ്ഡ് കൊണ്ട് ഞങ്ങൾ ഭയപ്പെടില്ലെന്ന് കോൺഗ്രസും; രാജസ്ഥാൻ രാഷ്ട്രീയം കത്തിപ്പടരുന്നു

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സാഹോദരന്റെ കമ്പനിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു.രാസവള അഴിമതി സംബന്ധിച്ചാണ് അശോക് ഗെലോട്ടിന്റെ സഹോദരൻ അഗ്രസെൻ ഗെലോട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്.

ഗെലോട്ടിന്റെ സഹോദരന്റെ കമ്പനി 150 കോടിയുടെ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതായി എൻഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചു.35000 മെട്രിക് ടൺ ഇറക്കുമതി ചെയ്ത വളം (സബ്‌സിഡി) സ്വകാര്യ കമ്പനികളിലേക്ക് തിരിച്ചുവിട്ടിട്ടുണ്ടെന്നും ഇതുവഴി 150 കോടി രൂപയുടെ അനധികൃത ഇടപാട് നടന്നെന്നുമാണ് എൻഫോഴ്സമെന്റ് ഡയരക്ട്രേറ്റ് അറിയിച്ചത്.

ഉൽപ്പന്നം സ്വകാര്യ കമ്പനികളിലേക്ക് വഴിതിരിച്ചുവിടുന്നതിൽ അഗ്രാസെൻ ഗെലോട്ട് പ്രധാന പങ്ക് വഹിച്ചതായും ഇ.ഡി പറഞ്ഞിരുന്നു.സബ്‌സിഡി വളം ആഭ്യന്തരമായി കൃഷിക്കാർ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതിൽ അഴിമതി നടത്തിയതായാണ് ഇ.ഡി വ്യക്തമാക്കിയത്.
ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വൃത്തങ്ങൾ പറഞ്ഞു.

സർക്കാരിനെതിരായ സച്ചിൻ പൈലറ്റിന്റെ വിമത നീക്കങ്ങളെ ഗെലോട്ട് നേരിടുന്നതിനിടെയാണ് സഹോദരന്റെ സ്ഥാപനത്തിൽ റെയ്ഡ് നടന്നത്.നേരത്തെ ഗെലോട്ടിന്റെ വിശ്വസ്തരുടെ ഉടമസ്ഥതയിലുള്ള ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഒരു പൊലീസുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഗെലോട്ടിന്റെ വിശ്വസ്തയായ കോൺഗ്രസ് എംഎ‍ൽഎ കൃഷ്ണ പൂനിയയേും സി.ബി.എ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

രാജ്യത്ത് റെയ്ഡ് രാജ് കൊണ്ടുവന്നതാണ് കേന്ദ്രസർക്കാരിന്റെ നേട്ടമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. രാജസ്ഥാനിൽ രാഷ്ട്രീയപ്രതിസന്ധിക്കിടെ അശോക് ഗെലോട്ടിന്റെ വസതിയിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.എന്നാൽ കോൺഗ്രസ് ഇതിലൊന്നും ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ ഗസ്സിയാബാദിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നതിനേയും അദ്ദേഹം വിമർശിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകനാകുന്നത് കുറ്റമാണോ എന്ന് സുർജേവാല ചോദിച്ചു. രാജ്യതലസ്ഥാനത്തിന്റെ അടുത്ത പ്രദേശത്തെ കാര്യം ഇങ്ങനെയാണെങ്കിൽ യോഗിയുടെ ഉത്തർപ്രദേശിൽ സ്ഥിതി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

''ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാധ്യമപ്രവർത്തകനാകുന്നത് കുറ്റകരമാണോ? മാധ്യമപ്രവർത്തകർ ഇപ്പോൾ ഗുണ്ടാസംഘങ്ങളാണോ? വിക്രം ജോഷിയെപ്പോലുള്ള മാധ്യമപ്രവർത്തകരുടെ കോളുകൾ പൊലീസ് ശ്രദ്ധിക്കില്ലേ? പകൽസമയത്ത് മാധ്യമപ്രവർത്തകരെ ഗുണ്ടാസംഘങ്ങൾ കൊല്ലുമോ? ഉത്തർപ്രദേശിലെ സ്ഥിതി ദയനീയമാണ്, ' സുർജേവാല ചോദിച്ചു

തിങ്കളാഴ്ച രാത്രി അക്രമി സംഘത്തിന്റെ വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാധ്യമപ്രവർത്തകൻ ഇന്ന് രാവിലെയാണ് മരിച്ചത്.തന്റെ അനന്തരവളെ ഉപദ്രവിച്ചവർക്കെതിരെ വിജയ നഗർ പൊലീസിൽ മാധ്യമപ്രവർത്തകൻ പരാതി നൽകിയിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇദ്ദേഹത്തിന് വെടിയേൽക്കുന്നത്.മാധ്യമപ്രവർത്തകന് നേരെ അക്രമമുണ്ടായിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേതുടർന്ന് സ്റ്റേഷൻ ചുമതലയുള്ള പൊലീസിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഒൻപതു പേരെയാണ് ഇതുവരെ പിടികൂടിയിട്ടുള്ളത്.നേരത്തെ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും സംഭവത്തിൽ യു.പി സർക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP