Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദു മതത്തിൽ ജാതിവിവേചന രൂക്ഷമാകുന്നെന്ന് ആരോപണം; കോയമ്പത്തൂരിൽ 3000 ദളിതർ ഇസ്ലാംമതം സ്വീകരിക്കാൻ ഒരുങ്ങുന്നു; പ്രകോപനമായത് നടൂർ മതിൽ ദുരന്തത്തിൽ സർക്കാർ നടപടി എടുക്കാത്തത്; 17 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ അറസ്റ്റിലായ ശിവ സുബ്രഹ്മണ്യത്തെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപടികൾക്ക് വിധേയമാക്കണം എന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധം ശക്തം; ജാതി മതിൽ കൊണ്ട് കുപ്രസിദ്ധമായ തമിഴ്‌നാട്ടിൽ നിന്നും വീണ്ടും ജാതി വിവേചന വാർത്തകൾ

ഹിന്ദു മതത്തിൽ ജാതിവിവേചന രൂക്ഷമാകുന്നെന്ന് ആരോപണം; കോയമ്പത്തൂരിൽ 3000 ദളിതർ ഇസ്ലാംമതം സ്വീകരിക്കാൻ ഒരുങ്ങുന്നു; പ്രകോപനമായത് നടൂർ മതിൽ ദുരന്തത്തിൽ സർക്കാർ നടപടി എടുക്കാത്തത്; 17 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ അറസ്റ്റിലായ ശിവ സുബ്രഹ്മണ്യത്തെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപടികൾക്ക് വിധേയമാക്കണം എന്ന ആവശ്യം നിരാകരിച്ചതിൽ പ്രതിഷേധം ശക്തം; ജാതി മതിൽ കൊണ്ട് കുപ്രസിദ്ധമായ തമിഴ്‌നാട്ടിൽ നിന്നും വീണ്ടും ജാതി വിവേചന വാർത്തകൾ

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 3000 ദളിതർ ഇസ്ലാംമതം സ്വീകരിക്കാൻ ഒരുങ്ങുന്നു. ഹിന്ദു മതത്തിലെ ജാതിവിവേചനം ആരോപിച്ചു കൊണ്ടാണ് കൂടുതൽ ദളിതർ ഇസ്ലാം മതത്തിലേക്ക് മാറാൻ തയ്യാറെടുത്തു കൊണ്ട് രംഗത്തുവരുന്നത്. അടുത്തിടെ നടൂർ മതിൽ ദുരന്തം ജാതിവിവേചനവുമായി ബന്ധപ്പെട്ടാണ് ചർച്ചകളിൽ നിറഞ്ഞത്. ഈ സംഭവത്തിൽ തങ്ങൾക്ക് നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഹിന്ദു മതം ഉപേക്ഷിക്കാൻ ദളിതർ തയ്യാറെടുക്കുന്നത്.

തമിഴ് പുലികൾ കക്ഷിയിൽ പെട്ടവരാണ് ദളിതർക്കെതിരായ അവഗണയിൽ പ്രതിഷേധിച്ച് കൂട്ടമതം മാറ്റത്തിന് ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ദേശീയ മാധ്യമങ്ങൾ പ്രാധാന്യത്തോടെ തന്നെ ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നു. മേട്ടുപ്പാളയത്തിൽ നടന്ന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം എടുത്തത്. യോഗത്തിൽ സംഘടനയുടെ ജനറൽ സെക്രട്ടറി എം ഇലവേനിൽ മതം മാറ്റം പ്രഖ്യാപിച്ചു. മേട്ടുപ്പാളയത്തിന് അടുത്ത് നടൂരിൽ ഡിസംബർ രണ്ടിനാണ് ശിവസുബ്രഹ്മണ്യം എന്നയാളുടെ വീടിന് ചുറ്റുമുള്ള മതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണ് 17 പേർ മരിച്ചത്. ഈ മതിൽ ജാതി വിവേചനത്തിന്റെ ഉദ്ദേശത്തോടെയാണ് ശിവസുബ്രഹ്മണ്യം പണിതത് എന്നാണ് തമിഴ് പുലികൾ കക്ഷി ആരോപിക്കുന്നത്. അതേ സമയം ശിവ സുബ്രഹ്മണ്യത്തെ ഡിസംബർ 3ന് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തിരുന്നു.

സമീപത്ത് ജീവിക്കുന്ന ദളിതരെ അകറ്റാൻ വേണ്ടിയാണ് ശിവ സുബ്രഹ്മണ്യം തൂണുകൾ പോലും ഇല്ലാതെ മതിൽ പണിതത്. ഈ മതിൽ കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു. അതേ സമയം അറസ്റ്റ് ചെയ്ത ശിവ സുബ്രഹ്മണ്യത്തെ പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്ത് ശിക്ഷ നടപടികൾക്ക് വിധേയമാക്കണം എന്ന ആവശ്യം സർക്കാർ അട്ടിമറിക്കുന്നു എന്നാണ് തമിഴ് പുലികൾ കക്ഷിയുടെ ആരോപണം.

മാത്രമല്ല ഇത്രയും വലിയ ദ്രോഹം ചെയ്ത വ്യക്തിക്ക് വെറും 20 ദിവസത്തിനുള്ള ജാമ്യം ലഭിച്ചു. അതേ സമയം അനീതിക്കെതിരെ സമരം ചെയ്ത തമിഴ് പുലികൾ കക്ഷി അംഗങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇത് തന്നെ മതത്തിലെ വിവേചനത്തിന് ഉദാഹരണമാണ് എന്നാണ് തമിഴ് പുലികൾ കക്ഷി പ്രസിഡന്റ് നാഗെ തിരുവള്ളുവൻ പറയുന്നു. തങ്ങളുടെ സംഘടനയിൽ അംഗങ്ങളായ 3000 പേരാണ് ഇസ്ലാം മതം സ്വീകരിക്കാൻ പോകുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ജനുവരി 5ന് 100 പേർ മേട്ടുപ്പാളയത്ത് വച്ച് ഇസ്ലാംമതം സ്വീകരിക്കും എന്നാണ് സംഘടനയുടെ ജനറൽ സെക്രട്ടറി എം ഇലവേനിൽ അറിയിക്കുന്നത്.

തമിഴ്‌നാട്ടിൽ നിന്നും ജാതിമതിലുമായി ബന്ധപ്പെട്ട വാർത്തകൾ പലതവണ പുറത്തുവന്നിരുന്നു. അടുത്തിടെ ജാതിവേലി സിപിഐ എമ്മും ദളിത് സംഘടനകളും ചേർന്ന് പൊളിച്ചു നീക്കിയതും വലിയ വാർത്തയായിരുന്നു. അളഗുമല ഗ്രാമത്തിലാണ് ദളിതർ തലമുറകളായി ഉപയോഗിച്ചുപോന്ന റോഡിൽ ഒക്ടോബർ 15ന് സവർണവിഭാഗത്തിപ്പെട്ടവർ ചില മത സംഘടനകളുടെ പിൻബലത്തോടെ വേലി ഉയർത്തിയത്. ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷനും എഐഎഡിഎംകെ നേതാവുമായ ഷൺമുഖവും അനുയായികളും ഇതിന് ഒത്താശ ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP