Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈന നിർമ്മിച്ചത് 13ലധികം സൈനിക കേന്ദ്രങ്ങൾ; ലഡാക്ക് സംഘർഷത്തിന് ശേഷം ഹെലിപോർട്ടുകളുടെ നിർമ്മാണവും; സുരക്ഷ-രഹസ്യാന്വേഷണ കൺസൾട്ടൻസിയായ സ്ട്രാറ്റ്ഫോർ റിപ്പോർട്ട് പുറത്ത്; അതീവ ആശങ്കയോടെ നോക്കിക്കണ്ട് സൈന്യവും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: 2017-ലെ ഡോക്ലാം സംഘർഷത്തിന് പിന്നാലെ ഇന്ത്യയുമായുള്ള അതിർത്തിയിൽ ചൈന വ്യോമത്താവളങ്ങളും വ്യോമപ്രതിരോധ യൂണിറ്റുകളുമടക്കം 13 ലധികം പുതിയ സൈനിക കേന്ദ്രങ്ങൾ നിർമ്മിച്ചുവെന്ന് റിപ്പോർട്ട്. ലഡാക്കിലെ സംഘർഷത്തിന് ശേഷം നാല് ഹെലിപോർട്ടുകളുടെ പ്രവർത്തനവും തുടങ്ങി.

പ്രമുഖ സുരക്ഷ-രഹസ്യാന്വേഷണ കൺസൾട്ടൻസിയായ സ്ട്രാറ്റ്ഫോർ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മൂന്ന് വ്യോമത്താവളങ്ങൾ, അഞ്ച് സ്ഥിരം വ്യോമപ്രതിരോധ യൂണിറ്റുകൾ, അഞ്ച് ഹെലിപോർട്ടുകൾ എന്നിവയാണ് ചൈന മൂന്ന് വർഷത്തിനുള്ളിൽ പുതുതായി നിർമ്മിച്ചിട്ടുള്ളത്.

നിലവിൽ തുടരുന്ന ലഡാക്ക് പ്രതിസന്ധിക്ക് ശേഷമാണ് ഇതിൽ നാല് ഹെലിപോർട്ടുകളുടെ നിർമ്മാണം തുടങ്ങിയതെന്ന് സൈനിക അനലിസ്റ്റും സ്ട്രാറ്റ്ഫോർ റിപ്പോർട്ടിന്റെ ലേഖകനുമായ സിം ടാക്ക് പറയുന്നു.'2017-ലെ ഡോക്ലാം പ്രതിസന്ധി ചൈനയുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ ഒന്നടങ്കം മാറ്റിമറിച്ചതായി തോന്നുന്നു. ഇതിന് ശേഷം മൂന്ന് വർഷം കൊണ്ട് അവർ വ്യോമത്താവളങ്ങൾ, പ്രതിരോധ സംവിധാനങ്ങൾ, ഹെലിപോർട്ടുകൾ എന്നിവയുടെ എണ്ണം ഇരട്ടയാക്കി' റിപ്പോർട്ടിൽ പറയുന്നു.

ഇപ്പോഴും നിലനിൽക്കുന്ന ലഡാക്ക് പ്രതിസന്ധി മെയ് മാസത്തിലാണ് ആരംഭിച്ചത്. ഇതിന് ശേഷം ചൈന അതിർത്തിയിൽ കൂടുതൽ സൈനികരേയും പ്രത്യേക സൈനിക യൂണിറ്റുകളേയും വിന്യസിച്ചതായി നേരത്തെ തന്നെ നിരവധി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി മേഖലയിൽ നിയന്ത്രണം ഉറപ്പിക്കുന്നതിനുള്ള ചൈനയുടെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പിരിമുറക്കങ്ങളെന്നും സിം ടാക്ക് പറയുന്നു.

ചൈനയുടെ സൈനിക അടിസ്ഥാന സൗകര്യനവീകരണം പൂർത്തിയായിട്ടില്ല. അതിന്റെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. അതിനാൽ ഇന്ന് ഇന്ത്യയുടെ അതിർത്തിയിൽ കാണുന്ന ചൈനീസ് സൈനിക പ്രവർത്തനം ഒരു ദീർഘകാല ഉദ്ദേശ്യത്തിന്റെ ആരംഭം മാത്രമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP