Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മു കശ്മീരിൽ സൈനിക വേഷത്തിലെത്തി യാത്രാബസ് തട്ടിയെടുക്കാൻ ശ്രമിച്ച് ഭീകരർ; സുരക്ഷാ സേന എത്തിയതോടെ വീട്ടിൽ കയറി ഒരാളെ ബന്ദികളാക്കി ഭീകരർ; സൈന്യത്തിന് നേരെ വെടിവെയ്‌പ്പും; ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു; അതിർത്തിക്കടുത്ത് ഗന്ദർബലിൽ വൻ ആയുധ ശേഖരം കണ്ടെടുത്തതായി നോർത്തേൺ കമാൻഡ്; ശ്രീനഗറിൽ ജനവാസ മേഖലയിലേക്ക് ഭീകരൻ ഗ്രനേഡ് എറിഞ്ഞതായും റിപ്പോർട്ട്; ഡ്രോൺ വഴി ആയുധങ്ങൾ കടത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ കാശ്മീരിൽ ഏറ്റുമുട്ടൽ

ജമ്മു കശ്മീരിൽ സൈനിക വേഷത്തിലെത്തി യാത്രാബസ് തട്ടിയെടുക്കാൻ ശ്രമിച്ച് ഭീകരർ; സുരക്ഷാ സേന എത്തിയതോടെ വീട്ടിൽ കയറി ഒരാളെ ബന്ദികളാക്കി ഭീകരർ; സൈന്യത്തിന് നേരെ വെടിവെയ്‌പ്പും; ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു; അതിർത്തിക്കടുത്ത് ഗന്ദർബലിൽ വൻ ആയുധ ശേഖരം കണ്ടെടുത്തതായി നോർത്തേൺ കമാൻഡ്; ശ്രീനഗറിൽ ജനവാസ മേഖലയിലേക്ക് ഭീകരൻ ഗ്രനേഡ് എറിഞ്ഞതായും റിപ്പോർട്ട്; ഡ്രോൺ വഴി ആയുധങ്ങൾ കടത്തിയെന്ന റിപ്പോർട്ടിന് പിന്നാലെ കാശ്മീരിൽ ഏറ്റുമുട്ടൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ജമ്മു കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ. ഗന്ദർബലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. രംബാൻ ജില്ലയിലെ ബടോടിൽ ജമ്മു ശ്രീനഗർ ഹൈവേയിൽ ഭീകരർ യാത്രാ ബസ് തടഞ്ഞു നിർത്താൻ ശ്രമിച്ചതിന് പിന്നാലെയാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ഭീകരവാദികൾ യാത്രാ ബസ് തടയാൻ ശ്രമിക്കുകയായിരുന്നു. ജമ്മു-ശ്രീനഗർ ഹൈവേയിലായിരുന്നു സംഭവം. ബസ് നിർത്താതെ രക്ഷപ്പെട്ട ഡ്രൈവർ സംഭവം സുരക്ഷാ സേനയെ അറിയിച്ചു. തുടർന്ന് സൈന്യം പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഭീകരർ ഒരു വീട്ടിലേക്ക് ഇരച്ചു കയറി താമസക്കാരെ തടഞ്ഞ് വെച്ചിരിക്കുകയാണ്. ഇവിടെ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് ബടോടിൽ ബസ് തടഞ്ഞു നിർത്തിയത്. ഇതേത്തുടർന്ന് ഈ മേഖല സംയുക്ത സേന വളഞ്ഞിരിക്കുകയാണ്. രണ്ടിടത്ത് സ്ഫോടനങ്ങൾ നടന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ടു ചെയ്തു. ഗണ്ടേർബാലിലാണ് രണ്ടാമത്തെ ഏറ്റുമുട്ടലുണ്ടായത്. ഇവിടെയാണ് സൈന്യം ഒരു ഭീകരനെ വധിച്ചത്. ശ്രീനഗറിലെ ജനവാസ മേഖലയിലായിരുന്നു ഗ്രനേഡ് ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കില്ല. ഗ്രനേഡ് ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

അതിനിടെ അതിർത്തിക്കടുത്ത് ഗന്ദർബലിൽ വൻ ആയുധ ശേഖരം കണ്ടെടുത്തതായി നോർത്തേൺ കമാൻഡ് അറിയിച്ചു. അതിനിടെ ശ്രീനഗറിൽ ജനവാസ മേഖലയിലേക്ക് ഭീകരൻ ഗ്രനേഡ് എറിഞ്ഞതായും റിപ്പോർട്ടുണ്ട്. സി.ആർ.പി.എഫുകാരെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. ആർക്കും പരിക്കില്ല. അതിർത്തി കടന്ന ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. അതിർത്തി കടന്ന ആയുധങ്ങൾ എത്തിയതാലും റിപ്പോർട്ടുകൾ പുറത്തുവന്നിരുനനു.

അതിനിടെ ഭീകരർക്ക് ആയുധങ്ങളെത്തിച്ച പാക് ഡ്രോൺ പഞ്ചാബ് പാക്കിസ്ഥാൻ അതിർത്തിയിൽ നിന്നും കണ്ടെത്തി. അട്ടാരി എന്ന സ്ഥലത്ത് നിന്നാണ് ഡ്രോണുകൾ കണ്ടെത്തിയത്. പാക്കിസ്ഥാനിൽ നിന്നും ഇന്ത്യൻ അതിർത്തിയിലേക്ക് ഡ്രോൺ ഉപയോഗിച്ച് ആയുധം കടത്തിയ സംഭവത്തിലെ തുടരന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ കിട്ടിയത്. പഞ്ചാബ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റാണ് ഡ്രോൺ കണ്ടെത്തിയത്. തകരാറിനെത്തുടർന്നാണ് ഡ്രോൺ തിരികെ പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകാൻ കഴിയാതിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു.സംഭവത്തിൽ പിടിയിലായ പ്രതി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്.

അതേസമയം സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ച് അമൃതസറിലേക്ക് എ.കെ 47 തോക്കുകളും ഗ്രനേഡുകളും എത്തിക്കുന്നതായി പഞ്ചാബ് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ജമ്മു കാശ്മീരിൽ ആക്രമണങ്ങൾ നടത്താനാണ് ഈ ആയുധങ്ങൾ ഉപയോഗിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.പത്ത് ദിവസത്തിനിടെ എട്ട് തവണയാണ് ഈ ഡ്രോണുകൾ വഴി ആയുധക്കടത്ത് നടത്തിയതെന്നാണ് വിവരം

പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദികൾക്ക് വേണ്ടി പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സഹായത്തോടെ പാക്കിസ്ഥാൻ ഡ്രോണുകളാണ് ആയുധങ്ങളെത്തിച്ചത്. സാറ്റലൈറ്റ് ഫോണുകൾ അടക്കമുള്ള നിരോധിത വസ്തുക്കളുമായി 10 ദിവസത്തിനിടെ എട്ട് തവണ പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി കടന്നതായാണ് പഞ്ചാബ് പൊലീസ് നൽകുന്ന വിവരം. കശ്മീരിൽ അടക്കം വൻ കലാപത്തിന് ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ നീക്കമെന്നും പഞ്ചാബ് പൊലീസ് വ്യക്തമാക്കുന്നു. ഏതാണ്ട് അഞ്ച് മുതൽ പത്ത് കിലോ വരെ ഭാരം വഹിക്കാൻ കഴിയുന്ന ഡ്രോണുകൾക്ക് നിരീക്ഷണ സംവിധാനത്തിന്റെ കണ്ണിൽപെടാതെ അതിവേഗതയിൽ താഴ്ന്ന് പറന്ന് ലക്ഷ്യസ്ഥാനത്തെത്തി മടങ്ങാൻ കഴിയും. ഇവ ചൈനീസ് നിർമ്മിതമാണെന്നാണ് കരുതുന്നത്.

ഇന്ത്യയിൽ സിവിലിയൻ ഉപയോഗം നിരോധിച്ചിട്ടുള്ള സാറ്റലൈറ്റ് ഫോണുകളുടെ സാന്നിധ്യം പഞ്ചാബ് അതിർത്തിയിൽ നിന്നും തിരിച്ചറിഞ്ഞതാണ് ഇന്ത്യയിലേക്ക് പാക്കിസ്ഥാൻ ആയുധം കടത്തിയെന്ന സംശയം ബലപ്പെടുത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ നിരവധി തവണ ഇന്ത്യയിലേക്ക് പാക് ഡ്രോണുകൾ ആയുധങ്ങൾ എത്തിച്ചെന്ന് കണ്ടെത്തി. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്ന കാശ്മീരിൽ വിതരണം ചെയ്യാനാണ് ഈ ആയുധങ്ങൾ എത്തിച്ചതെന്നാണ് കരുതുന്നത്. ഇവ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP