Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചരത്‌നങ്ങളിൽ മൂന്നു പേർ സുമംഗലികളായി; മറുനാടൻ സബ് എഡിറ്റർ ഉത്തരയുടെയും സഹോദരിമാരുടെയും വിവാഹം നടന്നത് ഗുരുവായൂർ കണ്ണന്റെ തിരുനടയിൽ; ചടങ്ങുകൾ എല്ലാം മുന്നിൽ നിന്ന് നടത്തി ഉത്രജൻ

പഞ്ചരത്‌നങ്ങളിൽ മൂന്നു പേർ സുമംഗലികളായി; മറുനാടൻ സബ് എഡിറ്റർ ഉത്തരയുടെയും സഹോദരിമാരുടെയും വിവാഹം നടന്നത് ഗുരുവായൂർ കണ്ണന്റെ തിരുനടയിൽ; ചടങ്ങുകൾ എല്ലാം മുന്നിൽ നിന്ന് നടത്തി ഉത്രജൻ

മറുനാടൻ ഡെസ്‌ക്‌

ഗുരുവായൂർ: മറുനാടൻ മലയാളി സബ് എഡിറ്റർ ഉത്തര ഉൾപ്പെടെ 'പഞ്ചരത്‌ന'ങ്ങളിൽ മൂന്നുപേർ സുമം​ഗലികളായി. ​ഗുരുവായൂർ കണ്ണനുമുന്നിൽ രാവിലെ 7.45-നും 8.30-നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഇവരുടെ സഹോദരി ഉത്രജയുടെ വരൻ വിദേശത്തായതിനാൽ കല്യാണം പിന്നീടാണ് നടക്കുക. ഫാഷൻ ഡിസൈനറായ ഉത്രയെ മസ്‌കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്. മറുനാടൻ സബ് എഡിറ്റർ ഉത്തരയെ മാധ്യമപ്രവർത്തകൻ തന്നെയായ കോഴിക്കോട് സ്വദേശി കെ.ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യൻ ഉത്തമയെ മസ്‌കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതും താലികെട്ടി. പഞ്ചരത്നത്തിലെ പൊന്നാങ്ങള ഉത്രജൻ ചടങ്ങുകൾ നടത്തി.

കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യ ടെക്നീഷ്യൻ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശി ആകാശ് കുവൈത്തിൽ അനസ്തീഷ്യ ടെക്നീഷ്യൻ തന്നെയാണ്. പെൺമക്കളിൽ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനായിരുന്നു ആഗ്രഹിച്ചത്. ആകാശിന് നാട്ടിലെത്താൻ കഴിയാത്തതുകാരണം അവരുടെ വിവാഹം മാത്രം നീട്ടിവയ്ക്കേണ്ടിവന്നു. ഒറ്റപ്രസവത്തിൽ ജനിച്ചവരാണ് ഈ അഞ്ചു മക്കളും.

അഞ്ചു മക്കൾക്കുമൊപ്പം അമ്മ രമാദേവി വെള്ളിയാഴ്ച ഗുരുവായൂരിലെത്തി. സ്വർണത്തള കാണിക്കയായി നൽകി. ''കണ്ണന് എത്ര കൊടുത്താലും മതിയാകില്ല. കാരണം കണ്ണൻ തന്ന സമ്മാനങ്ങളാണ് തന്റെ അഞ്ചു പൊന്നോമനകളും. അവരെ പോറ്റിവളർത്താനുള്ള കരുത്ത് തന്നതും കണ്ണൻ തന്നെ...'' ക്ഷേത്രസന്നിധിയിൽ പഞ്ചരത്നങ്ങളെ ചേർത്തുപിടിച്ച് അമ്മ പറഞ്ഞു.

തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്‌നങ്ങൾ മലയാളികൾക്ക് കുടുംബാംഗങ്ങളെ പോലെയാണ്. പിതാവ് അകാലത്തിൽ പൊലിഞ്ഞെങ്കിലും പഞ്ചരത്‌നങ്ങളെ ഈ മാതാവ് കണ്ണിലെ കൃഷ്ണമണി പോലെ നോക്കിവളർത്തി.

ഇരട്ടകുട്ടികളെ നോക്കാൻ പോലും പാടുപെടുന്ന മാതാപിതാക്കൾക്ക് മുന്നിൽ അഞ്ച് മക്കളെ വളർത്തി വലുതാക്കിയ ഈ കൃഷ്ണഭക്ത പോരാളി തന്നെയാണ്. വെള്ളവേഷവും സദാകൃഷ്ണഭക്തിയും കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയി. മക്കളെ പഠിപ്പിച്ച്‌ വളർത്തി കേരളാ ബാങ്കിൽ സർക്കാർ നൽകിയ ജോലിയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചു.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിക്കും മക്കൾ ജനിക്കുന്നത.ഉത്രം നക്ഷത്രത്തിൽ ജനിച്ച മക്കൾക്ക് കൗതുകം തോന്നുന്ന പേരും ഇട്ടു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ പിറന്ന് കൺമണികൾ.. നാലു പെണ്ണും ഒരാണും. അച്ഛന്റെ സ്ഥാനത്ത് നിന്ന് സഹോദരിമാരുടെ കൈപിടിച്ച്‌ അയക്കുന്ന കർമ്മം ഉത്രജൻ നിർവഹിച്ചു. കോവിഡ് ഇല്ലായിരുന്നെങ്കിൽ കേരളക്കര കൗതുകത്തോടെ സാക്ഷ്യം വഹിക്കേണ്ട വിവാഹ മാമാങ്കം തന്നെയായിരുന്നു ഇത്.

പെയ്‌സ്‌മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. ഭർത്താവ് മരിക്കുന്നതിന് മുൻപ് തന്നെ ഹൃദ്യോഗം രമാദേവിയെ വേട്ടയാടി തുടങ്ങിയിരുന്നു. ബാങ്കിൽ ജോലി ചെയ്യുമ്പോൾ ഉൾപ്പടെ കോവിഡ് കാലഘട്ടത്തിലും ഏറെ വെല്ലുവിളികളിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. വിവാഹ വസ്ത്രങ്ങൾ പോലും ഒരുപോലെ വേണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. ജനിച്ചപ്പോൾ മുതൽക്കെ അഞ്ച് പേർക്കും ഒരുപോലെയാണ് വസ്ത്രങ്ങൾ തിരഞ്ഞെടുത്തിരുന്നത്. കുട്ടികൾ വളർന്നതിന് ശേഷം അവർ സ്വയം വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങിയെന്ന് രമാദേവി പ്രതികരിക്കുന്നത്.

എൽ.കെ.ജി മുതൽ പഠനം ഒരുമിച്ച്‌..!

എൽ.കെ.ജി മുതൽ പഠനം ഒരുമിച്ചായിരുന്നു. പ്ലസ് ടു കഴിഞ്ഞതിന് ശേഷം വിവിധ ക്ലാസുകളിലായി. പ്ലസ്്ടു കഴിഞ്ഞതിന് ശേഷം ഉപരിപഠനം തിരഞ്ഞെടുത്തത് ഒരോരുത്തരുടേയും താത്പര്യം അനുസരിച്ചായിരുന്നു എന്ന് പഞ്ചരത്‌നങ്ങളുടെ പ്രതികരണം. ഞങ്ങളുടെ വാർത്ത ലോകം കേരളം മുഴുവൻ അറിഞ്ഞിട്ടുള്ളതാണ്. എന്ന് മുതലെമാധ്യമ പഠനം സ്വപ്‌നം കണ്ട് നടന്നതെന്ന് ഉത്തരയുടെ പ്രതികരണം. കഷ്ടപ്പെടുന്നവർക്ക് സഹായകമാകാൻ വേണ്ടി വാർത്തകൾ എഴുതണം എന്നതാണ് തന്റെ സ്വപനനമെന്ന് ഉത്തരയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP