1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
03
Monday

അമിത് ഷായ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; നേർത്ത രോഗലക്ഷണങ്ങൾ മാത്രം; പ്രാഥമിക ലക്ഷണങ്ങൾ കാണിച്ചപ്പോൾ തന്നെ പരിശോധനയ്ക്ക് വിധേയനായി; തന്റെ ആരോഗ്യ നില തൃപ്തികരമെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി; ഏതാനും ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഐസൊലേഷനിൽ പോകാനും പരിശോധന നടത്താനും ഷായുടെ അഭ്യർത്ഥന; വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസകൾ നേർന്ന് നേതാക്കൾ

August 02, 2020

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായക്ക് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിക്കുകയാണെന്നും അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താനുമായി...

17 കുത്തേൽക്കുകയും വാഹനം കയറ്റുകയും ചെയ്തതിനാൽ എംബാം ചെയ്യാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചതോടെ നെഞ്ചു പൊട്ടി കരഞ്ഞ് മോനിപ്പള്ളിയിലെ കുടുംബ വീട്; കോവിഡു കാലത്ത് മകൾക്ക് അന്ത്യചുംബനം നൽകാൻ അമേരിക്കൻ യാത്രയും അസാധ്യം; പ്രാർത്ഥനകൾക്കൊടുവിൽ കിട്ടിയ 'അത്ഭുത ബേബിയെ' ഇനി ഈ അച്ഛനും അമ്മയ്ക്കും കാണാനാകില്ല; നോറയിലൂടെ ഞങ്ങൾ ഇനി മെറിനെ കാണുമെന്ന് പറഞ്ഞ് കരഞ്ഞു തളർന്ന് മേഴ്‌സി; ഊരാളിൽ വീട്ട് സങ്കടക്കടലാകുമ്പോൾ  

August 02, 2020

ഫ്‌ളോറിഡ: ഫിലിപ്പ് മാത്യുവെന്ന ക്രൂരൻ ഭാര്യയോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. മരണ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കാനാവാത്തതിന് കാരണം പോലും ഫിലിപ്പ് മാത്യുവെന്ന നെവിന്റെ തന്ത്രപൂർവ്വമായ കൊലപാതകമാണ്. മെറൻ ജോയിയുടെ ശരീരത്തിൽ 17 കുത്തേൽക്കുകയും വാഹനം കയറ്...

വിർലാന്റ് ഹൈ എന്ന വൈറസ് വാളാട് പടർന്നു പിടിക്കുന്നു എന്ന് ബ്രേക്കിങ് ന്യൂസ്; വാർത്ത കണ്ട് ഞെട്ടിയവരിൽ ജില്ലാ കളക്ടറും; ഹൈലി വിർലന്റ് സ്‌ട്രെയിൻ എന്ന വാക്കിനെ വൈറസായി തെറ്റിധരിച്ചോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ; സിവിയർ അക്യൂട്ട് റെസ്പ്രറ്ററി ഇൻഫെക്ഷൻ എന്ന് ആരെങ്കിലും പറഞ്ഞാൽ വയനാട്ടിൽ സരിത വിലസുന്നു എന്ന് പറയുമോ എന്ന കളിയാക്കലും; ട്വന്റി ഫോറിന്റെ വ്യാജ വാർത്ത എങ്ങും ചർച്ച; ആശങ്ക പടർത്തുന്നവർക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അറിയാൻ

August 02, 2020

വയനാട്: വ്യാജ വാർത്ത നൽകുന്നവർക്കെതിരെ കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം. സോഷ്യൽ മീഡിയയിൽ എത്തുന്ന ഭീതി പടർത്തുന്ന വാർത്തകളെ നിരീക്ഷിക്കാൻ സൈബർ ഡോമിന്റെ പ്രത്യേക വിഭാഗവുമുണ്ട്. എന്നിട്ടും ഇന്നലെ മുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യ...

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കെ കെ ശൈലജ; നാണയം വിഴുങ്ങിയ കുഞ്ഞിനെയും കൊണ്ട് വീട്ടുകാർ കയറിയിറങ്ങിയത് മൂന്ന് സർക്കാർ ആശുപത്രികളിൽ; കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി അയച്ച ആശുപത്രി അധികൃതരുടെ അലംഭാവത്തിൽ നഷ്ടമായത് ഒരു കുരുന്നു ജീവൻ

August 02, 2020

തിരുവനന്തപുരം: ആലുവയിൽ നാണയം വിഴുങ്ങി 3 വയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്....

കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പത്ത് ശതമാനം സംവരണം സംസ്ഥാനത്ത് നടപ്പാക്കാത്തത് അനീതി; മുന്നോക്ക വിഭാഗങ്ങളുടെ കാര്യം വരുമ്പോഴെല്ലാം ഉദ്യോഗസ്ഥ തലത്തിലും സർക്കാർ തലത്തിലുമുള്ള അവഗണന ന്യായീകരിക്കാൻ കഴിയില്ല; ഈ വർഷത്തെ പ്രവേശന നടപടി ആരംഭിച്ചിട്ടും മുന്നാക്ക സമുദായത്തിലെ പിന്നോക്ക വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുത്താനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല; സംവരണ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ വിമർശിച്ച് ജി സുകുമാരൻ നായർ

August 02, 2020

ചങ്ങനാശേരി: മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തി കൊണ്ടുള്ള കേന്ദ്രസർക്കാകർ തീരുമാനത്തിൽ സംസ്ഥാന സർക്കാർ തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവുമായി എൻഎസ്എസ്. സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക...

അതിരപ്പള്ളിയുടെ എൻഒസിയിൽ മുഖ്യമന്ത്രി ഒപ്പിട്ടെന്ന ന്യൂസോടെ കണ്ണിലെ കരട്; ടോം ജോസിനെ ഇൻലാന്റ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനാക്കാൻ താമസിച്ചതും ചർച്ചയായി; മുഖ്യമന്ത്രിക്ക് ആതിഥ്യം ഒരുക്കിയവർക്ക് കരാർ നൽകണമെന്ന ബിശ്വാസ് മേത്തയുടെ ഫയൽ ചർച്ചയിലും സംശയ നിഴലിൽ; പ്രതികാരം തീർക്കാൻ 'വയനാട്ടിലെ റിസോർട്ട് ഓപ്പറേഷൻ'; ഐഎഎസുകാരന്റെ വീട്ടിലെ വൈദ്യുത കണക്ഷൻ വിവാദത്തിന് പിന്നിൽ സസ്‌പെൻഷൻ ഗൂഢാലോചന; ബി അശോകനെ വീട്ടിലിരുത്താൻ ശത്രുക്കൾ ഒരുമിക്കുമ്പോൾ

August 02, 2020

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ കണ്ണിലെ മറ്റൊരു കരടായിരുന്നു ബി അശോക് ഐ എ എസ്. സിവിൽ സർവ്വീസിൽ ഒറ്റയാൾ പോരാട്ടം ജനങ്ങൾക്ക് വേണ്ടി നടത്തുന്ന ഉദ്യോഗസ്ഥരിൽ പ്രമുഖൻ. ബി.അശോകിനെ ഊർജ, ജലവിഭവ വകുപ്പിൽ നിന്നു മാറ്റി സിവിൽ സപ്ലൈസ് സിഎംഡി ആക്ക...

ഈ രാജ്യത്ത് ആരും മാസ്‌ക് ധരിക്കില്ല; കോവിഡിനെ പ്രതിരോധിക്കാൻ മാസ്‌ക് വയ്ക്കാൻ ലോകം ഒരുമിക്കുമ്പോൾ തെളിവ് ചോദിച്ച് ഹോളണ്ട് മാത്രം: ആരും മാസ്‌ക് ധരിക്കാതെ കോവിഡിനെ നേരിടുന്ന ഒരു രാജ്യത്തിന്റെ കഥ

August 02, 2020

ആംസ്റ്റർഡാം: കോവിഡിനെ പ്രതിരോധിക്കാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് മാസ്‌ക് ധരിക്കുമ്പോൾ ഹോളണ്ട് എന്ന രാജ്യത്ത് ആരും മാസ്‌കേ ധരിക്കാറില്ല. മാസ്‌ക് ധരിക്കാത്തതെന്തേ എന്ന് ചോദിച്ചാൽ, മാസ്‌ക് ധരിച്ചാൽ കോവിഡ് വരില്ലെന്നതിന് എന്താണ് തെളിവെന്ന് ഈ രാജ്യത്തുള്ളവർ ച...

വെറും ചങ്ങാതി ആയിരുന്നില്ല, ചങ്കായിരുന്നു ജില്ലാ പൊലീസിലെ സഹപ്രവർത്തകർക്ക് അജിതൻ....; പ്രളയകാലത്ത് നാട്ടുകാർക്ക് താങ്ങും തണലുമായി നിലയുറപ്പിച്ച പഴയ ഇടുക്കി എസ് ഐ; ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലെത്തിയപ്പോൾ വിവരശേഖരണവും കൺട്രോൾ റൂമും സുഭദ്രമാക്കിയ പൂച്ചപ്രക്കാരൻ; മൃതദേഹം വയ്ക്കാതെ പൂച്ചെണ്ടുകൾകൊണ്ട് ഒരുക്കിയ പ്രതീകാത്മക ശവമഞ്ചത്തിൽ ചിത്രം വച്ച് ഫ്യൂണറൽ പരേഡ്; അജിതന് ആദരാഞ്ജലി അർപ്പിച്ച് കേരളാ പൊലീസ്

August 02, 2020

പൈനാവ്: വെറും ചങ്ങാതി ആയിരുന്നില്ല, ചങ്കായിരുന്നു ജില്ലാ പൊലീസിലെ സഹപ്രവർത്തകർക്ക് അജിതൻ. കോവിഡിലെ അജിതന്റെ വേർപാട് പൊലീസ് സേനയ്ക്ക് തന്നെ തീരാദുഃഖമാണ്. കൊറോണക്കാലത്ത് പൊലീസിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഭീഷണിക്ക് തെളിവാണ് ഇത്. ഈ സാഹചര്യത്തിലാണ് ...

പുഴയുടെ അടിത്തട്ട് മാത്രം തുരന്ന് പൈപ്പിടാൻ ആദ്യ തീരുമാനം; രണ്ടു ഭാഗങ്ങളിലും ചെങ്കുത്തായ കുന്നിൻ ചെരിവായതിനാൽ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് പിന്നീട് മാറ്റം; കുന്നിൽ നിന്നു കുന്നിലേക്ക് ഭൂമി തുരന്ന് പൈപ്പിട്ടത് ഹൊറിസോണ്ടൽ ഡയറക്ഷണൽ ഡ്രില്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച്; ചന്ദ്രഗിരി പുഴയ്ക്ക് കുറെയും പൈപ്പിടൽ പൂർത്തീകരണത്തിലേക്ക്; കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ യാഥാർത്ഥ്യത്തിലേക്ക്; ആശങ്ക ഒഴിയാതെ നാട്ടുകാരും

August 02, 2020

കൊച്ചി: പൈപ് ലൈൻ വഴി പാചകവാതകം എത്തിക്കുന്ന കൊച്ചി- മംഗളൂരു ഗെയ്ൽ പ്രകൃതി വാതക പൈപ്ലൈൻ നിർമ്മാണം പൂർത്തീകരണത്തിലേക്ക് കടക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ആശങ്കയും. 380 കിലോമീറ്റർ ലൈനിൽ അവശേഷിക്കുന്ന ചന്ദ്രഗിരി പുഴയ്ക്കു കുറുകെയുള്ള പൈപ്പിടൽ ജോലി അന്തിമ ഘട...

നിരീക്ഷണം അവസാനിച്ചതിനെ തുടർന്നു പാലായിൽ സ്ഥാപന ക്വാറന്റീനിൽ നിന്നു ശനിയാഴ്ച രാവിലെ പുറത്തിറങ്ങി; വീട്ടിലും ചിക്കൻ സ്റ്റോളിലും പോയ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത് ഉച്ചയോടെ; സമൂഹ വ്യാപനത്തിന് കാരണം സ്രവ പരിശോധനാ റിസൾട്ട് വൈകുന്നത് എന്നതിന് തെളിവായി പാലായിലെ ആശങ്ക; ഇന്നലെ സ്ഥിരീകരിച്ചത് എട്ട് മരണങ്ങൾ; പട്ടികയിൽ ഉൾപ്പെടാത്ത ആറു മരണങ്ങളും; കോവിഡിൽ വേണ്ടത് കർശന ജാഗ്രത

August 02, 2020

തിരുവനന്തപുരം : കോവിഡിൽ കേരളം നേരിടുന്നത് വമ്പൻ ഭീഷണി. രോഗ വ്യാപനത്തിനൊപ്പം മരണങ്ങളും കൂടുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത് ഇന്നലെയായിരുന്നു. എട്ട് പേരാണ് മരിച്ചത് എന്നാണ് കണക്കുകൾ. മരണമടഞ്ഞ മറ്റ് 6 പേർക്കു കൂട...

കൊറോണയെ തിളച്ച വെള്ളത്തിൽ കൊല്ലാം! കോവിഡിനെ ചെറുക്കാൻ തിളച്ചവെള്ളം ഉത്തമമെന്ന് റഷ്യൻ ഗവേഷകർ; 72 മണിക്കൂറിനുള്ളിൽ കൊറോണയെ പ്രതിരോധിക്കാൻ തിളപ്പിച്ച വെള്ളം ഉത്തമം; ശുദ്ധ ജലത്തിലും കടൽജലത്തിലും കോവിഡിന് അതീജീവനം കുറവ്;ഗ്ലാസ്, പ്ലാസ്റ്റിക്ക് പ്രതലങ്ങൾ സൂക്ഷിക്കണം

August 02, 2020

മോസ്‌കോ:തിളച്ചവെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം. തിളയ്ക്കുന്ന വെള്ളത്തിന് സാർസ് കോവ് 2 വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്‌നോളജി വെക്റ്റ...

സുശാന്തിനെ രോഗിയാക്കി കാമുകി ഊറ്റിയെടുത്തത് ലക്ഷങ്ങൾ; അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനുള്ളിൽ വകമാറ്റി ചിലവഴിച്ചെന്നും കണ്ടെത്തൽ; പണം മാറ്റിയത് റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ; റിയയുടെ ബന്ധുക്കളും 15 കോടി തട്ടിയെടുത്തെന്ന് ആരോപണം; നൈറ്റ് പാർട്ടിയും സൽക്കാരവുമായി റിയ പണം ഊറ്റിയതായി സുശാന്തിന്റെ ബോഡി ഗാർഡും

August 02, 2020

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച വിവാദങ്ങളും കേസ് അന്വേഷണങ്ങളും ബോളിവുഡ് ക്രൈം ത്രില്ലറിനു സമാനമായ ട്വിസ്റ്റുകളുമായി മുന്നോട്ട്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) ലഭിച്ചത് ഞെട്ടിക്കു...

അമേരിക്കയിൽ ഓരോ മിനിട്ടിലും ഒരു കോവിഡ് രോഗി മരിക്കുന്നു; യു.എസിൽ ഇന്നലെ മാത്രം 1,080 മരണം; മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വർധനവ് എന്ന് കണക്ക്; കോവിഡ് മരണങ്ങളുമായി ബ്രസിൽ രണ്ടാം സ്ഥാനത്ത്; യു.കെയിലും രണ്ടാം കോവിഡ് ഭീഷണി; മാതൃകയാകാന് ഫ്രാൻസ്

August 02, 2020

വാഷിങ്ടൻ: അമേരിക്കയിൽ ഒരോ മിനിട്ടിലും ഒരോ കോവിഡ് രോഗി വീതം മരിച്ചു വീഴുന്നതായി റിപ്പോർട്ട്. യൂറോപ്പാകട്ടെ, രണ്ടാം കോവിഡ് തരംഗഭീതിയിൽ. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ പ്രതിദിന കേസുകളിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. കോവിഡിനെതിരായ വാക്‌സിൻ പരീക്ഷണങ്ങളിൽ ...

അതിർത്തിയിൽ ഇന്ത്യക്കെതിരെ പടക്കോപ്പുമായി വീണ്ടും ചൈന; ലിപുലേഖ് ചുരത്തിനു സമീപം ചൈന വീണ്ടും സൈനികരെ വിന്യസിച്ചു; ആയിരം സൈനികരെ വിന്യസിച്ചിരിക്കുന്നത് യുദ്ധസജ്ജമായി; അതിർത്തികളിൽ കൂടുതൽ സൈനികരെ വിന്യസിച്ച് ഇന്ത്യയുടെ മറുപടി; അടിച്ചാൽ തിരിച്ചടിക്കാൻ സജ്ജമെന്ന് സേനയും

August 02, 2020

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ അതിർത്തിയിൽ സൈനിക സന്നാഹങ്ങളുമായി വീണ്ടും ചൈന.ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിനു സമീപം ചൈന വീണ്ടും സൈനികരെ വിന്യസിച്ചു. ലഡാക്ക് മേഖലയ്ക്കു പുറത്ത് യഥാർഥ നിയന്ത്രണ രേഖയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സംഘത്തെ വിന്യസിക്കു...

മലപ്പുറത്ത് അമ്മയുടെ വീട്ടിൽ കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചു; കുഞ്ഞിന് പനിയും ശാരീരികാസ്വസ്ഥ്യവും ഉണ്ടായത് വെള്ളിയാഴ്ച ഉച്ചയോടെ; മരണമടഞ്ഞത് താനൂർ ഓമച്ചപ്പുഴ റമീസിന്റെ മകൾ ആസ്യ അമാന; പരിശോധനയിൽ വീട്ടിലെ ആറ് പേർ കോവിഡ് പോസിറ്റീവ്

August 01, 2020

മലപ്പുറം: മലപ്പുറത്ത് മാതാവിന്റെ വീട്ടിലേക്കു കുടുംബത്തോടൊപ്പം വിരുന്നുവന്ന 11മാസം പ്രായമുള്ള കുഞ്ഞും ഇന്ന് കോവിഡ് ബാധിച്ചു. മാതാവ് ലുലു തസ്രീഫയുടെ വീട്ടിലെ വിവാഹ സൽക്കാരത്തിനെത്തിയതായിരുന്നു കുടുംബം. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലെ അരൂരിൽ വിരുന്നിനെ...

MNM Recommends

Loading...
Loading...