Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2655 പേർക്ക്; 2433 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; തിരുവനന്തപുരത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4459 ആയി; 61 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധനാ സംവിധാനമാകും; 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പിണറായി

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 2655 പേർക്ക്; 2433 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 11 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; തിരുവനന്തപുരത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4459 ആയി; 61 ആരോഗ്യ പ്രവർത്തകർക്കും രോഗബാധ; 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധനാ സംവിധാനമാകും; 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കുമെന്നും മുഖ്യമന്ത്രി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവ്. ഓണം കഴിഞ്ഞതോടെ രോഗബാധിതരുടെ കണക്കുകൾ വർദ്ധിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് 2655 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2433 പേർക്കും സമ്പർക്കം വഴിയാണ് രോഗ ബാധ. 61 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 11 പേർ മരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 590 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 276 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 249 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 244 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 222 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 186 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 170 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 169 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 148 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 131 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 119 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 100 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

11 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 28ന് മരണമടഞ്ഞ തിരുവനന്തപുരം കിളിമാനൂർ സ്വദേശി വിജയകുമാർ (61), ഓഗസ്റ്റ് 31ന് മരണമടഞ്ഞ കണ്ണൂർ പുതിയങ്ങാടി സ്വദേശി അബ്ദുൾ കരീം (78), തിരുവനന്തപുരം വെള്ളായണി സ്വദേശി മണിയൻ നാടാർ (70), കൊല്ലം നടുവത്തൂർ സ്വദേശിനി ധന്യ (26), തൃശൂർ പൂങ്കുന്നം സ്വദേശി ധനലക്ഷ്മി (60), ഓഗസ്റ്റ് 30ന് മരണമടഞ്ഞ തിരുവനന്തപുരം പാലോട് സ്വദേശി വി.കെ. ദേവസ്യ (73), ഓഗസ്റ്റ് 17ന് മരണമടഞ്ഞ കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനി ബീഫാത്തിമ (80), സെപ്റ്റംബർ ഒന്നിന് മരണമടഞ്ഞ കൊല്ലം ചെറിയവളനല്ലൂർ സ്വദേശിനി ആശ മുജീബ് (45), കൊല്ലം അഞ്ചൽ സ്വദേശിനി അശ്വതി (25), കൊല്ലം ശാസ്താംകോട്ട സ്വദേശിനി സുധാകുമാരി (54), തിരുവനന്തപുരം വെള്ളറട സ്വദേശിനി ശ്യാമള (62) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 337 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 38 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 114 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 2433 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 220 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 574 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 249 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 236 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 235 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 186 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 169 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 164 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 157 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 118 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 117 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 109 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 84 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 21 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

61 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂർ ജില്ലയിലെ 18, തിരുവനന്തപുരം ജില്ലയിലെ 13, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസർഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിലെ 2 വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു. തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. 4459 രോഗബാധിതരാണ് തിരുവനന്തപുരത്തുള്ളത്. 24 മണിക്കൂറിൽ 40162 സാമ്പിൾ പരിശോധിച്ചു. 21800 ആക്ടീവ് കേസുകളുണ്ട്. കോഴിക്കോട് റീജണൽ പബ്ലിക് ഹെൽത്ത് ലാബിനോട് ചേർനന്ന് പുതിയ ലാബ് നാാളെ ഉദ്ഘാടനം ചെയ്യു. ആർടിപിസിആർ വിഭാഗം പ്രവർത്തിക്കും. 33 സ്ഥലങ്ങളിൽ ആർടിപിസിആർ പരിശോധന സംവിധാനമാകും. 800 സർക്കാർ ലാബിലും 300 സ്വകാര്യ ലാബിലും മറ്റ് പരിശോധന നടക്കും.

തിരുവനന്തപുരത്ത് തീരപ്രദേശത്ത് നിന്ന് മാറി മിക്കയിടത്തും കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിലവിൽ 4459 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവിടെ കൂടുതൽ ജാഗ്രത വേണം. ഓണാവധി കഴിഞ്ഞതോടെ തിരക്ക് വർദ്ധിച്ചു. കൊല്ലത്ത് കോർപ്പറേഷൻ പരിധിയിലാണ് കൂടുതൽ രോഗികൾ. തീരക്കടലിൽ വള്ളത്തിലെത്തി ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടക്കുന്നുണ്ട്. മറൈൻ എൻഫോഴ്‌സ്‌മെന്റ് കോസ്റ്റൽ പൊലീസ് പരിശോധന നടത്തും. പത്തനംതിട്ടയിൽ സെപ്റ്റംബർ ഏഴ് മുതൽ എല്ലാ പഞ്ചായത്തിലും റാപിഡ് ടെസ്റ്റ് നടത്തും.ആന്റിജൻ പരിശോധനക്ക് 2.80 കോടി ചെലവാക്കി കിറ്റുകളും കിയോസ്‌കുകളും സ്ഥാാപിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ 190 ജീവനക്കാർ ക്വാറന്റൈനിൽ പോയിരുന്നു. ഇവിടെ എല്ലാ വാർഡുകളും പ്രവർത്തിക്കുന്നു. രോഗികൾക്ക് രണ്ട് മാസത്തേക്ക് മരുന്ന് നൽകുന്നുണ്ടെന്നും മുഖ്യമന്തരി അറിയിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 512 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 134 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 140 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 121 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 60 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 110 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 112 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 338 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 193 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 29 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 124 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 78 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 21,800 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 62,559 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,98,120 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,80,898 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 17,222 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2523 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,162 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 18,32,275 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,82,837 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 14 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. വയനാട് ജില്ലയിലെ കണിയമ്പറ്റ (കണ്ടൈന്മെന്റ് സോൺ സബ് വാർഡ് 6), സുൽത്താൻ ബത്തേരി (10, 18, 29, 30, 31, 33), ആലപ്പുഴ ജില്ലയിലെ ചേപ്പാട് (14), തൃശൂർ ജില്ലയിലെ പുതൂർ (സബ് വാർഡ് 8), പുന്നയൂർ (12), അളഗപ്പനഗർ (സബ് വാർഡ് 8), കൊല്ലം ജില്ലയിലെ കുളക്കട (സബ് വാർഡ് 8, 13, 14), എറണാകുളം ജില്ലയിലെ മുളന്തുരുത്തി (സബ് വാർഡ് 6), അയവന (9), കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം (2), പാലക്കാട് ജില്ലയിലെ കുഴൽമന്ദം (15), കുലുക്കല്ലൂർ (10), വണ്ടാഴി (4), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (10) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

22 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ എടവക (വാർഡ് 3), തരിയോട് (5, 6), മാനന്തവാടി മുൻസിപ്പാലിറ്റി (16), മേപ്പാടി (7 (സബ് വാർഡ്), 8, 11, 12, 15, 19, 21, 22 ), കൊല്ലം ജില്ലയിലെ ചിതറ (9), ഇളമ്പല്ലൂർ (13), ഇടമുളക്കൾ (2, 22), കരീപ്ര (10, 18), എറണാകുളം ജില്ലയിലെ ചേന്നമംഗലം (സബ് വാർഡ് 1), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ നോർത്ത് (സബ് വാർഡ് 12), മാരാരിക്കുളം നോർത്ത് (സബ് വാർഡ് 9, 18), ദേവികുളങ്ങര (സബ് വാർഡ് 16), പാലമേൽ (1), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (33, 34), പാവറട്ടി (3, 4, 14 (സബ് വാർഡ്), കടുകുറ്റി (10), തിരുവനന്തപുരം മാണിക്കൽ (18, 19, 20), പുല്ലമ്പാറ (3, 11, 12, 15), വിളവൂർക്കൽ (12), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14), അത്തോളി (സബ് വാർഡ് 15), പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 551 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP