Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇറാനിൽ 254 ഇന്ത്യൻ തീർത്ഥാടകർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; കൊറോണ ബാധിച്ചത് കാർഗിലിൽ നിന്നും തീർത്ഥാടനത്തിന് പോയ ഷിയ സംഘത്തിലുള്ളവർക്ക്; ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഇറാനിൽ ഇന്ന് മരിച്ചത് 135 പേർ; ഇനിയും ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് തീർത്ഥാടകരും വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ; വൈറസ് ബാധ നിയന്ത്രിക്കാനാകാത്തതിന്റെ ആശങ്കയിൽ അധികൃതർ

ഇറാനിൽ 254 ഇന്ത്യൻ തീർത്ഥാടകർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു; കൊറോണ ബാധിച്ചത് കാർഗിലിൽ നിന്നും തീർത്ഥാടനത്തിന് പോയ ഷിയ സംഘത്തിലുള്ളവർക്ക്; ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഇറാനിൽ ഇന്ന് മരിച്ചത് 135 പേർ; ഇനിയും ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് തീർത്ഥാടകരും വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും അടക്കം ആയിരക്കണക്കിന് ഇന്ത്യക്കാർ; വൈറസ് ബാധ നിയന്ത്രിക്കാനാകാത്തതിന്റെ ആശങ്കയിൽ അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്‌റാൻ: ഇറാനിൽ 254 ഇന്ത്യൻ തീർത്ഥാടകർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാർഗിലിൽ നിന്നും പോയ ഷിയ തീർത്ഥാടക സംഘത്തിലെ അംഗങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പരിശോധനയിൽ തീർത്ഥാടക സംഘത്തിലെ 254 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം, ഇത് സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. തീർത്ഥാടകരുടെ രോഗബാധ സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

6000 ഇന്ത്യക്കാരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് ഇറാനിലെ വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ പറഞ്ഞിരുന്നു. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് 6000 ഇന്ത്യക്കാരാണ് ഇറാനിലെ വിവിധ പ്രവിശ്യകളിലായി കുടുങ്ങിക്കിടക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്ക്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള 1,100 ഇന്ത്യൻ തീർത്ഥാടകരും ഇവരിൽ ഉൾപ്പെടുന്നു. ജമ്മു കശ്മീരിൽ നിന്നുള്ള 300 വിദ്യാർത്ഥികളും 1000 മത്സ്യത്തൊഴിലാളികളും ഇറാനിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. ഇതിൽ കേരളം, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഉൾപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ലോക്‌സഭയിൽ വ്യക്തമാക്കിയിരുന്നു.

ഇറാനിൽ കുടുങ്ങിക്കിടന്ന 389 ഇന്ത്യാക്കാരെ ഇന്നലെ വരെ തിരിച്ചെത്തിച്ചിരുന്നു.  തീർത്ഥാടകരുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ളവരെ പെട്ടെന്ന് തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ മുൻഗണന നൽകുന്നത് ഇറാനിൽ കുടുങ്ങിയ തീർത്ഥാടകരെ തിരികെയെത്തിക്കുന്നതിനാണ്. കൊറോണ വൈറസ് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തിട്ടുള്ള ഖോമിലാണ് ഏറെ ഇന്ത്യക്കാരും കുടുങ്ങിക്കിടക്കുന്നത്. ഈ പ്രദേശത്ത് തുടരുന്നത് വെല്ലുവിളിയായ സാഹചര്യത്തിൽ ഇന്ത്യക്കാരുടെ പ്രായം കുടി പരിഗണിച്ചായിരിക്കും തിരിച്ചെത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുകയെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ലോകത്തുകൊവിഡ് 19 ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാൻ. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ അപകടകരമായ രീതിയിൽ വൈറസ് വ്യാപിക്കുന്നതും മരണം സംഭവിക്കുന്നതും ഇറ്റലിയിലും ഇറാനിലുമാണ്.ഇന്ന് ഇറാനിൽ 135 പേർ കൂടി മരിച്ചതോടെ രാജ്യത്തുകൊറോണ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 988 ആയി. വൈറസ് ബാധ കൂടുതൽ പേരിൽ കണ്ടെത്തുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. വൈറസ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നതും മരണസംഖ്യ ഉയരുന്നതും അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.

16,000 പേരിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് അധികൃതർ കർശനം നിർദ്ദേശം നൽകി. പലയിടങ്ങളിൽ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു. ആരാധനാലയങ്ങൾ പൂട്ടിയ നിലയിലാണ്. അതിർത്തികൾ പലതും അടയ്ക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു.

വൈറസ് വ്യാപനം തടയാൻ കഴിഞ്ഞ ദിവസങ്ങളിൽ തടവുകാരെ മോചിപ്പിച്ചിരുന്നു. 85,000 തടവുകാരെ താൽക്കാലിക അവധി നൽകി വീടുകളിലേക്കും സുരക്ഷിതമായ സ്ഥലങ്ങളിലേക്കും മാറ്റിയതായി ജുഡീഷ്യറി വക്താവ് ഗോലാംഹോസെൻ ഇസ്മായിൽ വ്യക്തമാക്കിയിരുന്നു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള തടവുകാരെയും മോചിപ്പിക്കണമെന്ന് ഇറാനോട് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്ത് മരണസംഖ്യ വർധിക്കുന്ന സാഹചര്യത്തിൽ മൃതദേഹങ്ങൾ അതിവേഗം മറവ് ചെയ്യാനുള്ള ഒരുക്കങ്ങൾ ഇറാൻ ആരംഭിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു. ക്വോമിലെ ബെഹെഷ്ത് ഇ മസൗമെഹ് സെമിത്തേരിയിൽ പുതിയ കുഴിമാടങ്ങൾ പണിയുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. മാർച്ച് രണ്ടിന് ശേഷമാണ് കുഴിമാടങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചത്. മാർച്ച് 1 മുതൽ മാർച്ച് 8 വരെയുള്ള ഉപഗ്രഹ ചിത്രങ്ങളിൽ നിന്നാണ് ഈ വിവരങ്ങൾ ലോകത്തിന് മുന്നിലെത്തിയത്. എന്നാൽ ഇക്കാര്യത്തിൽ പ്രതികരണം നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP