Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്ന് ദക്ഷിണമേഖലാ കമാന്ഡന്റ് എ. ആർ ടണ്ഡനെ തേടി ആ കോൾ എത്തി; മൊബൈൽ ഫോണിലൂടെ വിളിച്ചത് സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള; സാക്ഷിയായി മാധവിക്കുട്ടിയും; മലയാള നാട് എന്നും ഓർക്കുന്ന ആ ഫോൺ കോളിന് 25 വയസ്സ്

അന്ന് ദക്ഷിണമേഖലാ കമാന്ഡന്റ് എ. ആർ ടണ്ഡനെ തേടി ആ കോൾ എത്തി; മൊബൈൽ ഫോണിലൂടെ വിളിച്ചത് സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള; സാക്ഷിയായി മാധവിക്കുട്ടിയും; മലയാള നാട് എന്നും ഓർക്കുന്ന ആ ഫോൺ കോളിന് 25 വയസ്സ്

ബുർഹാൻ തളങ്കര

കാസർകോട്: മലയാളികളുടെ ജീവിതത്തെ മാറ്റിമറിച്ച കേരളത്തിലെ ആദ്യത്തെ മൊബൈൽ ഫോൺ വിളിക്ക് ഇന്ന് 25 വയസ്സ് തികഞ്ഞു. 22 വർഷങ്ങൾക്ക് മുമ്പ് 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ ഒരു മൊബൈൽഫോൺ വിളി നടന്നത്.

മലയാളത്തിന്റെ ഇതിഹാസ കഥാകാരൻ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തിൽ ഫോൺ കോൾ ചെയ്തത്. എറണാകുളം ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ഉദ്ഘാടനച്ചടങ്ങിലാണ് ഫോൺ വിളിക്കാൻ ഭാഗ്യം ലഭിച്ചത് ഇതിഹാസ എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ളയ്ക്ക്. മറുതലയ്ക്കൽ അന്നത്തെ അന്നത്തെ ദക്ഷിണമേഖലാ കമാന്ഡന്റ് എ. ആർ ടണ്ഡനുമായി

എസ്‌കോട്ടൽ സെല്ലുലാർ സർവീസിലൂടെ ആയിരുന്നു വിളി. ചരിത്രത്തിൽ ഇടംപിടിച്ച ആ ഫോൺവിളിക്ക് എഴുത്തുകാരി മാധവിക്കുട്ടിയും സാക്ഷിയായി. അന്ന് ഒരു മൊബൈൽ ഫോണിന്റെ വില ഏതാണ്ട് 50,000 രൂപ വരെയായിരുന്നു. ഔട്ട്ഗോയിങ് കോളിന് മിനിറ്റിന് 16 രൂപയും ഇൻകമിങ്ങ് കോളിന് എട്ടുരൂപയുമായിരുന്നു അന്ന് നിരക്ക്.

1995 ജൂലൈ 31നായിരുന്നു ഇന്ത്യയിൽ ആദ്യ മൊബൈൽ ഫോൺവിളി നടന്നത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്റാമിനെ വിളിച്ചാണ് ഇന്ത്യയിലെ മൊബൈൽ വിപ്ലവത്തിന് തുടക്കമിട്ടത്. മോദി ടെൽസ്ട്ര എന്നായിരുന്നു അന്ന് ഈ സർവ്വീസ് ലഭ്യമാക്കിയ കമ്പനി. പിന്നീട് ഇവർ സ്‌പൈസ് മൊബൈൽ എന്ന് പേരുമാറ്റി.

1996 സെപ്റ്റംബറിൽ ഉദ്ഘാടനം നടത്തിയ എസ്‌കോട്ടൽ ഒക്ടോബർ മാസത്തിലാണ് സേവനം ആരംഭിച്ചത് വരിക്കാർക്ക് കണക്ഷൻ ലഭിക്കാൻ വീണ്ടും ഒരു മാസമെടുത്തു. 1996 ൽ തന്നെ ബിപിഎൽ മൊബൈലും കേരളത്തിൽ എത്തി, 2002ലാണ് ബിഎസ്എൻഎൽ കേരളത്തിൽ സേവനം ആരംഭിക്കുന്നത്. 2003 ഓടെ ഇൻകമിങ് രാജ്യവ്യാപകമായി സൗജന്യമാക്കുകയും. വിലകുറഞ്ഞ ഫോണുകളും രംഗത്ത് എത്തിയതോടെ പിന്നീട് കേരളത്തിൽ മൊബൈൽ വിപ്ലവം തന്നെയാണ് സംഭവിച്ചത്.

1947-ലാണ് മൊബൈൽ ഫോൺ എന്ന ആശയം ഉടലെടുക്കുന്നത്. അന്ന് അമേരിക്കയിൽ കാറുകളിൽ ആശയവിനിമയത്തിനായി ഒരു തരം മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഒരു നിശ്ചിത പരിധിയിൽ ഒതുങ്ങിനിന്നായിരുന്നു ഇവ പ്രവർത്തിപ്പിച്ചിരുന്നത്. ഈ സംവിധാനം വികസിപ്പിക്കാൻ പോന്ന സാങ്കേതികവിദ്യയൊന്നും അന്നില്ലായിരുന്നു. കൂടാതെ റേഡിയോ, ടെലിവിഷൻ സംപ്രേഷണവുമായി ബന്ധപ്പെട്ട എന്തു പരീക്ഷണവും ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷന്റെ (F .C .C ) അനുമതിയോടെ മാത്രമേ ചെയ്യാൻ കഴിയുമായിരുന്നുള്ളൂ

അമേരിക്കയിലെ ടെലികമ്മ്യൂണിക്കേഷൻ രംഗത്തെ അതികായരായ ഐ. ടി ആൻഡ് ടി കമ്പനി ഇക്കാലത്തെ പുതിയൊരു നിർദ്ദേശവുമായി എഫ് സി സി -യെ സമീപിച്ചു. റേഡിയോ സ്‌പെക്ട്രം ആവൃത്തി കൂടുതൽ ഉപയോഗിക്കാൻ അനുവദിക്കുകയാണെങ്കിൽ മൊബൈൽ ഫോൺ സംവിധാനം വിപുലപ്പെടുത്താമെന്നതായിരുന്നു അവരുടെ നിർദ്ദേശം. എന്നാൽ എഫ് സി സി യിലെ ഉദ്യോഗസ്ഥർക്ക് ഈ നൂതന സംവിധാനത്തെകുറിച്ച് അത്രയൊന്നും പിടിയില്ലായിരുന്നു. അതിനാല ഐ ടി ആൻഡ് ടി യുടെ ആവശ്യത്തിനു എഫ് സി സിയിൽ നിന്നും തണുപ്പൻ പ്രതികരണമേ ലഭിച്ചുള്ളൂ. 21 വർഷങ്ങൾക്ക് ശേഷം 1968- ൽ ഐ ടി ആൻഡ് ടിയുടെ നിർദ്ദേശം എഫ് സി സി അംഗീകരിച്ചു. തുടർന്ന് ഐ ടി ആൻഡ് ടിയും ബെല്ൽ ലാബ്സും ചേർന്ന് ഒരു സെല്ലുലാർ സംവിധാനം നിർമ്മിച്ച് എഫ് സി സിക്ക് നൽകി.



1973-ൽ മോട്ടറോളയിലെ ഡോ: മാർട്ടിൻ കൂപ്പറായിരുന്നു കൈയിൽ കൊണ്ടു നടക്കാവുന്ന ആദ്യത്തെ മൊബൈൽ ഫോൺ രൂപ കൽപ്പന ചെയ്തത് 1973 ഏപ്രിൽ 3-നാണ് കൂപ്പർ ആദ്യമായി ഒരു മൊബൈൽ സംഭാഷണം നടത്തിയത്. അത് 'യഥാർഥ സെല്ലുലാർ ഫോണിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്' എന്നായിരുന്നു.എന്നായിരുന്നു സംഭാഷണം 2 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആദ്യ മോഡലിന്റെ വില 3500 ഡോളറായിരുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ മൊബൈൽ ഫോൺ നിർമ്മിച്ചത് മോട്ടറോള തന്നെയായിരുന്നു.

ഡൈനാടാക് 8000എക്‌സ് (DynaTAC 8000x) എന്നു പേരിട്ടിരുന്ന ഈ ഫോൺ 1983-ൽ പുറത്തിറങ്ങി. 1990-ലെ കണക്കുകളനുസരിച്ച് ലോകത്തെമ്പാടും 124 ലക്ഷം മൊബൈൽ ഫോൺ ഉപയോക്താക്കളുണ്ട് 20 വർഷം കഴിയുന്നതിനു മുൻപ് 2011-ന്റെ അവസാനമാകുമ്പോഴേക്കും ലോകമെമ്പാടും മൊബൈൽ ഫോണുപയോഗിക്കുന്നവരുടെ എണ്ണം 560 കോടിയായി വർദ്ധിച്ചു. 1990-ൽ ഉണ്ടായിരുന്നതിനെ 360 മടങ്ങിലധികം. വികസ്വര രാജ്യങ്ങളിലും വളരെ താഴ്ന്ന ജീവിത നിലവാരം പുലർത്തുന്ന രാജ്യങ്ങളിലും ഇതിന്റെ എണ്ണം വർദ്ധിച്ചിരിക്കുന്നു

ഇതോടെ മൊബൈൽ ഫോൺ രംഗത്ത് കമ്പനികളും വ്യക്തികളും കൂടുതൽ പരീക്ഷണം നടത്താൻ തുടങ്ങി.ആദ്യത്തെ ഉപയോഗപ്രദമായ മൊബൈൽ ഫോൺ നിർമ്മിക്കാൻ ബെൽ ലാബ്സും മോട്ടോറോള കമ്പനിയും തമ്മിലുള്ള മത്സരത്തിനുതന്നെ ഇത് വഴി വച്ചു. 1 9 7 3 ൽ ഒരു കയ്ക്കുള്ളിൽ ഒതുക്കി ഉപയോഗിക്കാവുന്ന മൊബൈൽ ഫോൺ കണ്ടുപിടിച്ച മോട്ടോറോള കമ്പനിയുടെ സിസ്റ്റെം ഡിവിഷന്റെ ജനറൽ മാനേജറായ ഡോക്ടർ മാർട്ടിൻ കൂപ്പർ ഒരു പുതിയ യുഗത്തിലേക്കുള്ള മാർഗ്ഗമാണ് തുറന്നുവെച്ചത്. ഇന്ന് ലോകം തെന്നെ ഈ ഇത്തിരി കുഞ്ഞന്റെ ഉള്ളിൽ ഒതുങ്ങുകയും ചെയ്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP