Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ബിജെപിക്ക് പ്രതീക്ഷ! കേരളത്തിൽ താമര വിരിയുമെന്ന് ടൈംസ് നൗ; 16 എണ്ണം യുഡിഎഫും മൂന്ന് സീറ്റിൽ എൽഡിഎഫും ഒരു സീറ്റ് എൻഡിഎയെയും നേടുമെന്ന് സർവേ ഫലം; ചാനൽ പുറത്ത് വിട്ടത് ജനുവരിയിൽ നടത്തിയ സർവേയുടെ വിവരങ്ങൾ; കർണാടകയിൽ ഒപ്പത്തിനൊപ്പം; ആന്ധ്ര വൈഎസ്ആർ കോൺഗ്രസിനൊപ്പം; തമിഴ് നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യമെന്നും വിലയിരുത്തൽ

ബിജെപിക്ക് പ്രതീക്ഷ! കേരളത്തിൽ താമര വിരിയുമെന്ന് ടൈംസ് നൗ; 16 എണ്ണം യുഡിഎഫും മൂന്ന് സീറ്റിൽ എൽഡിഎഫും ഒരു സീറ്റ് എൻഡിഎയെയും നേടുമെന്ന് സർവേ ഫലം; ചാനൽ പുറത്ത് വിട്ടത് ജനുവരിയിൽ നടത്തിയ സർവേയുടെ വിവരങ്ങൾ; കർണാടകയിൽ ഒപ്പത്തിനൊപ്പം; ആന്ധ്ര വൈഎസ്ആർ കോൺഗ്രസിനൊപ്പം; തമിഴ് നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യമെന്നും വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷ നൽകി ദേശീയ മാധ്യമമായ ടൈംസ് നൗ-വിന്റെ സർവേ ഫലം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അക്കൗണ്ട് തുറക്കുമെന്നാണ് ദേശീയ മാധ്യമമായ ടൈംസ് നൗവിന്റെ പ്രവചനം.

വി എംആർ-ടൈംസ് നൗ സർവ്വേയിലാണ് കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കുമെന്ന് പ്രവചിക്കുന്നത്. കേരളത്തിലെ ഇരുപത് സീറ്റുകളിൽ 16 എണ്ണം യുഡിഎഫ് ജയിക്കുമെന്നും മൂന്ന് സീറ്റിൽ എൽഡിഎഫ് ജയിക്കുമെന്നും ഒരു സീറ്റ് എൻഡിഎ നേടുമെന്നുമാണ് സർവേയിൽ പറയുന്നത്. 2019 ജനുവരി മാസത്തിൽ നടത്തിയ സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടതെന്ന് ചാനൽ വ്യക്തമാക്കുന്നു.

നേരത്തെ പുറത്തു വന്ന എബിപി ന്യൂസ്, ഇന്ത്യാ ടുഡേ, റിപ്പബ്‌ളിക് ടിവി സർവേകൾ കേരളത്തിൽ യുഡിഎഫ് നേട്ടം കൊയ്യുമെന്നും എൻഡിഎ അക്കൗണ്ട് തുറക്കില്ലെന്നുമാണ് പ്രവചിച്ചത്. യുഡിഎഫ് 16ഉം, എൽഡിഎഫ് 4ഉം സീറ്റുകൾ നേടുമെന്നായിരുന്നു ഈ സർവേകളിലെ പ്രവചനം.

ടൈംസ് നൗ-വിന്റെ മറ്റ് സർവ്വേ ഫലങ്ങൾ

 

തമിഴ്‌നാട്

39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടിൽ കോൺഗ്രസ് നയിക്കുന്ന യു.പി.എ സഖ്യം 35 സീറ്റുകൾ നേടുമെന്ന് സർവേ പറയുന്നു. ബിജെപി നയിക്കുന്ന എൻ.ഡി.എ സഖ്യം സീറ്റുകൾ നേടാനിടയില്ല. എ.ഐ.എ.ഡി.എം.കെ 4 സീറ്റുകളിൽ വിജയിക്കുമെന്നും സർവേ.

2014 ൽ എ.ഐ.എ.ഡി.എം.കെ 39 ൽ 37 സീറ്റുകൾ നേടിയപ്പോൾ യു.പി.എ സഖ്യത്തിന് ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ബിജെപിയും മറ്റുള്ളവരും ഓരോ സീറ്റ് വീതം നേടിയിരുന്നു.

കർണാടക

28 സീറ്റുകളുള്ള കർണാടകത്തിൽ കോൺഗ്രസും ബിജെപിയും 14 സീറ്റുകൾ വീതം നേടുമെന്ന് സർവേ പറയുന്നു.

2014 ൽ ഇവിടെ ബിജെപി 17 ഉം കോൺഗ്രസ് 11 സീറ്റിലുമാണ് വിജയിച്ചത്.

ആന്ധ്രാപ്രദേശ്

25 സീറ്റുകളുള്ള ആന്ധ്രയിൽ ജഗ്മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.കോൺഗ്രസ് 23 സീറ്റുകളും നേടുമെന്ന് സർവേ. തെലുങ്ക് ദേശം പാർട്ടി വെറും 2 സീറ്റിൽ ഒതുങ്ങും.

2014 ൽ ടി.ഡി.പി 15 സീറ്റുകളിലും, വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി 8 സീറ്റുകളിലും വിജയിച്ചപ്പോൾ ബിജെപി 2 സീറ്റുകൾ നേടിയിരുന്നു.

തെലങ്കാന

ആകെയുള്ള 17 സീറ്റുകളിൽ 10 എണ്ണത്തിൽ തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) വിജയിക്കുമെന്ന് സർവേ പറയുന്നു. കോൺഗ്രസ് 5 ഉം ബിജെപിയും മറ്റുള്ളവരും ഓരോ സീറ്റുകൾ വീതം നേടുമെന്നും സർവേ.

2014 ലെ കക്ഷി നില. ടി.ആർ.എസ്-12, കോൺഗ്രസ്-2, ബിജെപി-1, മറ്റുള്ളവർ -2

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP