Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംസ്ഥാനത്ത് പുതുതായി കൊവിഡ്19 സ്ഥിരീകരിച്ചത് 20 പേർക്ക്; രോ​ഗം ബാധിച്ചവരിൽ ആരോ​ഗ്യ പ്രവർത്തകനും; 18പേരും വിദേശത്ത് നിന്നും എത്തിയവർ; കേരളത്തിൽ ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 202 പേർക്ക്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത് 1,41,211പേരും; ആശ്വാസമായി പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവും

സംസ്ഥാനത്ത് പുതുതായി കൊവിഡ്19 സ്ഥിരീകരിച്ചത് 20 പേർക്ക്; രോ​ഗം ബാധിച്ചവരിൽ ആരോ​ഗ്യ പ്രവർത്തകനും; 18പേരും വിദേശത്ത് നിന്നും എത്തിയവർ; കേരളത്തിൽ ഇതുവരെ രോ​ഗബാധ സ്ഥിരീകരിച്ചത് 202 പേർക്ക്; വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത് 1,41,211പേരും; ആശ്വാസമായി പത്തനംതിട്ടയിൽ ചികിത്സയിലായിരുന്ന നാല് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറാണ് ഇത് അറിയിച്ചത്. കണ്ണൂർ ജില്ലയിൽ 8 പേർക്കും കാസർകോട് ജില്ലയിൽ നിന്ന് 7 പേർക്കും തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നും ഓരോരുത്തർക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതിൽ 18 പേർ വിദേശത്തുനിന്നും എത്തിയവരാണ്. എറണാകുളം ജില്ലയിലെ ഒരു ആരോഗ്യ പ്രവർത്തകന് രോഗം സ്ഥിരീകരിച്ചു.

രണ്ടു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷൻ ഐ.സി.യു.വിൽ ചികിത്സയിലാണ്. അതേസമയം, പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തിൽ 202 പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവിൽ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.

201 ലോക രാജ്യങ്ങളിൽ കോവിഡ് 19 പടർന്നു പിടിച്ച സാഹചര്യത്തിലും കേരളത്തിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1,40,618 പേർ വീടുകളിലും 593 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങൾ ഉള്ള 6690 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

അതേസമയം, രാജ്യത്തു കോവിഡ് ബാധിച്ചവരിൽ 86 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയംവ്യക്തമാക്കി. രോഗ ബാധിതരുടെ എണ്ണം വർധിക്കുമ്പോഴും രോഗം ഭേദപ്പെട്ടവർ 10 ശതമാനത്തോളമുണ്ടെന്നത് ആശ്വാസമാണ്. ഇതുവരെ 979 പേർക്കു രോഗം ബാധിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 25 പേർ മരിച്ചു. 867 പേർ ചികിത്സയിലാണ്. കേരളവും മഹാരാഷ്ട്രയുമാണു കോവി‍ഡ് കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾ. കൊറോണ ബാധിച്ച് ആറു പേർ മഹാരാഷ്ട്രയിൽ മരിച്ചു. കേരളത്തിലും കഴിഞ്ഞ ദിവസം ഒരു വൈറസ് ബാധിതൻ മരിച്ചിരുന്നു.

കൊറോണ വൈറസിനെ തടയുന്നതിന്റെ ഭാഗമായി രാജ്യത്തു സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ച ശേഷമുള്ള അഞ്ചാമത്തെ ദിവസമാണു പിന്നിടുന്നത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോടു ക്ഷമ ചോദിച്ചിരുന്നു. ഞായറാഴ്ച നടത്തിയ ‘മൻ കി ബാത്ത്’ പരിപാടിയിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP