Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ക്യാമറയ്ക്ക്‌ മുന്നിൽ ഇരുത്തംവന്ന മോഡലുകളോട്‌ കിടപിടിക്കുന്ന പ്രകടനം; മൂഡ് ഓകെയാണെങ്കിൽ ആരും പറയാതെ തന്നെ സെറ കിടിലൻ ആക്ഷനുകൾ പുറത്തെടുക്കും; ചുരുങ്ങിയ കാലംകൊണ്ടു മോഡലിങ് രംഗത്ത് നിറസാന്നിധ്യമായി രണ്ടര വയസുകാരി സെറ

ക്യാമറയ്ക്ക്‌ മുന്നിൽ ഇരുത്തംവന്ന മോഡലുകളോട്‌ കിടപിടിക്കുന്ന പ്രകടനം; മൂഡ് ഓകെയാണെങ്കിൽ ആരും പറയാതെ തന്നെ സെറ കിടിലൻ ആക്ഷനുകൾ പുറത്തെടുക്കും; ചുരുങ്ങിയ കാലംകൊണ്ടു മോഡലിങ് രംഗത്ത് നിറസാന്നിധ്യമായി രണ്ടര വയസുകാരി സെറ

പ്രകാശ് ചന്ദ്രശേഖർ

തൃശ്ശൂർ: സെറ കാമറക്കണ്ണുകളുടെ ശ്രദ്ധാകേന്ദ്രമായി. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഈ രണ്ടുവയസ്സുകാരി മോഡലിങ് രംഗത്ത് നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞു. തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്സ് അടക്കം നിരവധി കമ്പനികളുടെ പരസ്യങ്ങളിൽ സെറ ഇതിനകം ഇടംപിടിച്ചിട്ടുണ്ട്. ബാലതാരങ്ങളുടെ സമൂഹ മാധ്യമ ഗ്രൂപ്പിലും ഇന്റർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും സെറയ്ക്ക് ആരാധകർ വർദ്ധിച്ചുവരികയാണ്. 13 ഓളം ഓൺലൈൻ സൈറ്റുകൾ,മാഗസിനുകൾ,ഏതാനും പ്രൊഡക്ഷൻ കമ്പനികൾ എന്നിവക്ക് വേണ്ടി സെറയുടെ ചിത്രങ്ങൾ പകർത്തി കഴിഞ്ഞു.

കാമറയ്ക്ക് മുന്നിൽ ഇരുത്തംവന്ന ഡോഡലുകളോട് കിടപടിക്കുന്നതാണ് സെറയുടെ പ്രകടനം. മൂഡ് ഓകെയാണെങ്കിൽ ആരും പറയാതെ തന്നെ സെറ കിടിലൻ ആക്ഷനുകൾ പുറത്തെടുക്കും.ഭാവഭേതങ്ങൾ കാഴ്ചവച്ച് ഈ കുഞ്ഞുതാരം ഫോട്ടോഗ്രാഫർമാരുടെ മനസ്സുനിറയ്ക്കും.അൽപ്പമൊന്ന് മിനക്കക്കെട്ടാൽ കാഴ്ചക്കാരുടെ മനംകവരുന്ന കുഞ്ഞുസെറയുടെ സ്വാഭാവികവേർഷനും പകർത്താം.

ആദ്യ കാഴ്ചയിൽ ആരുമായും സൗഹൃദം പങ്കിടാനോ കളിചിരിക്കോ
സെറ തയ്യാറാവില്ല.കുറച്ചുനേരം കൂടെക്കൂടിയാൽ പതിയെ കളിയും ചിരിയും കൊഞ്ചലുമായി അവൾ ഒപ്പംചേരും.രണ്ടു വയസേ ഉള്ളുവെങ്കിലും മോഡലിംങ് രംഗത്തെ കുഞ്ഞു സെലിബ്രിറ്റിയായി സെറ മാറിക്കഴിഞ്ഞു.തൃശൂർ മാള പാറോക്കിൽ സനീഷിന്റെയും സിജിയുടെയും ഏക മകളാണ് സെറ.

അമ്മ സിജിയുടെ ഇടവകയായ ഇടുക്കി രാജാക്കാട് ക്രിസ്തുരാജ പള്ളിയിൽ നടന്ന മാമോദീസ ചടങ്ങുമായി ബന്ധപ്പെട്ട് സെറയുടെ ചിത്രങ്ങൾ എടുത്തിരുന്നു. ഒമ്പതുമാസം മുതൽ കാമറയിൽ പകർത്തിയ സെറയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയായിരുന്നു. ഈ ചിത്രങ്ങൾ കാണാൻ ഇടയായ സനീഷിന്റെ സുഹൃത്തുകളായ ഫോട്ടോഗ്രാഫർമാരിൽ ചിലരും സംവിധായകൻ ഒമർ ലുലുവിന്റെ അസോസിയേറ്റ് ഡയറക്ടർ ലിജീഷും സെറയുടെ അഭിനയ മികവ് തിരിച്ചറിഞ്ഞിരുന്നു.പിന്നീട് സെറ ഫോട്ടോ ഷൂട്ടുകളിലെ താരമായി. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധിക്കപ്പെതിന് പിന്നാലെയാണ് സെറയ്ക്ക് പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരം വന്നുചേർന്നത്.

സെറയെ പരസ്യ മോഡലാക്കാൻ നിരവധി പേർ ഇതിനകം തന്നെ മാതാപിതാക്കളെ സമീപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കുന്ന സാഹചര്യത്തിൽ സെറയെ ഹ്രസ്വ ചിത്രത്തിലേക്ക് പരിഗണിക്കാമെന്നുള്ള നടൻ ഇടവേള ബാബുവിന്റെ ഉറപ്പ് ഈ രംഗത്തെ സെറയുടെ കഴിവുകൾക്കുള്ള അംഗീകരാമായിട്ടാണ് മതാപിതാക്കൾ കണക്കുകൂട്ടുന്നത്. താമസിയാതെ സെറയെ അഭ്രപാളികളിൽ കാണാൻ കഴിയുമെന്ന വിലയിരുത്തലുകളാണ് രാധവൃന്ദത്തിലേറെപേർക്കുമുള്ളത്.ദുബൈയിൽ എയർപോർട്ട് ക്വാളിറ്റി വിഭാഗം ജീവനക്കാരാനാണ് സനീഷ്. ഭാര്യ സിജി നേഴ്സാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP