Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

മരണവും രോഗ വ്യാപനവും ഇന്ത്യക്ക് താഴെയെങ്കിലും അമേരിക്കയിലെ കോവിഡ് മരണസംഖ്യ 2 ലക്ഷം കടന്നു; ജനുവരിയാകുമ്പോഴേക്കും 4 ലക്ഷത്തിലേക്ക് ഉയരും; ലോകത്തിന്റെ കൊറോണ തലസ്ഥാനംഎന്ന പദവി ഉപേക്ഷിക്കാതെ അമേരിക്ക; ഇത് മറികടക്കാൻ ഇടയുള്ള ഏക രാജ്യം ഇന്ത്യ മാത്രം

മരണവും രോഗ വ്യാപനവും ഇന്ത്യക്ക് താഴെയെങ്കിലും അമേരിക്കയിലെ കോവിഡ് മരണസംഖ്യ 2 ലക്ഷം കടന്നു; ജനുവരിയാകുമ്പോഴേക്കും 4 ലക്ഷത്തിലേക്ക് ഉയരും; ലോകത്തിന്റെ കൊറോണ തലസ്ഥാനംഎന്ന പദവി ഉപേക്ഷിക്കാതെ അമേരിക്ക; ഇത് മറികടക്കാൻ ഇടയുള്ള ഏക രാജ്യം ഇന്ത്യ മാത്രം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഔദ്യോഗിക കണക്കുകൾ പ്രകാരം അമേരിക്കയിൽ കോവിഡ് മരണസംഖ്യ 2 ലക്ഷം കടന്നിരിക്കുന്നു. ഈ റിപ്പോർട്ട് എഴുതുന്ന സമയം വരെ അമേരിക്കയിൽ 2,04,118 പേരാണ് കോവിഡ് എന്ന മഹാമാരിക്ക് കീഴടങ്ങി മരണമടഞ്ഞത്. മരണ സംഖ്യ ഏകദേശം 1 ലക്ഷത്തിനും 2 ലക്ഷത്തിനും ഇടയിൽ പിടിച്ചുകെട്ടാൻ ആകുമെങ്കിൽ അത് ഭരണകൂടത്തിന്റെ മികവായി കണക്കാക്കാൻ കഴിയുമെന്നായിരുന്നു നേരത്തേ അമേരിക്കൻ പ്രസിഡണ്ട് ട്രംപ് പറഞ്ഞിരുന്നത്. എന്നാൽ പ്രതിദിന മരണസംഖ്യയിൽ കുറവനുഭവപ്പെടുന്നുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസം. ഏപ്രിൽ മാസത്തിൽ 2500 വരെ എത്തിയ പ്രതിദിന മരണസംഖ്യ ഇന്നലെ 689 ആയിരുന്നു.

പ്രതിദിനം 10 ലക്ഷം കോവിഡ് പരിശോധനകൾ നടത്തുന്ന രാജ്യത്ത് ഇതുവരെ 70 ലക്ഷത്തിൽ അധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ, ഇന്നത്തെ നിരക്കിൽ രോഗവ്യാപനം പിടിച്ചുകെട്ടുവാൻ പ്രതിദിനം 60 ലക്ഷം മുതൽ 1 കോടിവരെ പരിശോധനകളെങ്കിലും നടത്തേണ്ടതായി വരും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. വരാനിരിക്കുന്ന വർഷക്കാലത്തും ശൈത്യകാലത്തും രോഗവ്യാപനം ഇനിയും ശക്തിപ്രാപിച്ചേക്കാം എന്നാണ് ശാസ്ത്രലോകം കരുതുന്നത്. ഒരുപക്ഷെ വർഷാവസാനമാകുമ്പോഴേക്കും മരണസംഖ്യ ഇരട്ടിയായി വർദ്ധിച്ചേക്കാം എന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

ദുരന്തത്തിന്റെ മറ്റൊരു നാഴികക്കല്ലുകൂടി താണ്ടിയിട്ടും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് യാതോരു കുലുക്കവുമില്ല. ഇതുവരെ 2 ലക്ഷം പേർ മാത്രമേ മരണമടഞ്ഞുള്ളു എന്നത് തന്റെ ഭരണകൂടത്തിന്റെ നേട്ടമായാണ് അദ്ദേഹം പറഞ്ഞത്. തന്റെ സമയബന്ധിത നടപടികളുടെ ഫലമാണ് മരണസംഖ്യ ഇത്രയും കുറയ്ക്കാൻ കഴിഞ്ഞത് എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നമ്മൾ, നമ്മുടെ ജോലി ചെയ്തിരുന്നില്ലെങ്കിൽ ഇതുവരെ 30 ലക്ഷം പേരെങ്കിലും മരിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പിന് ഇനി ആറാഴ്‌ച്ചകൾ മാത്രം ബാക്കിനിൽക്കേ ഈ അവകാശവാദം ജനങ്ങൾ എത്രത്തോളം സമ്മതിക്കുന്നു എന്നത് ട്രംപിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്.

അസ്സോസിയേറ്റഡ് പ്രസ്സും എൻ ഒ ആർ സി സെന്ററും ചേർന്നു നടത്തിയ സർവ്വേയിൽ കേവലം 39% അമേരിക്കക്കാർ മാത്രമാണ് പ്രസിഡണ്ട്, കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി ശരിയായിരുന്നു എന്നുപറഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിൽ കൊറോണ നിർണ്ണായക സ്വാധീനം ചെലുത്തും എന്നുതന്നെയാണ് ഇരു പാർട്ടികളും വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ജോ ബിഡൻ തന്റെ പ്രചാരണത്തിൽ പ്രാധാന്യം നൽകുന്നതും കൊറോണയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ്. കോവിഡ് മരണം 2 ലക്ഷം കടന്നത്, അതുകൊണ്ടുതന്നെ ട്രംപിന്റെ സാധ്യതകളെ വിപരീതമായി ബാധിക്കും എന്നുതന്നെയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP