Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇറ്റലിയും സ്വിറ്റ്‌സർലന്റും സന്ദർശിച്ച് ഡൽഹി വഴി മധുരയിലെത്തിയ പുനലൂർ സ്വദേശിയും മലേഷ്യയിൽ പോയി കോയമ്പത്തൂരിലെത്തിയ തൃശ്ശൂർ സ്വദേശിയും പ്രകടിപ്പിച്ചത് രോഗലക്ഷണങ്ങൾ; തമിഴ്‌നാട്ടിൽ ഇന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരും മലയാളികൾ; ബെംഗളുരുവിൽ രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക കൂടി

ഇറ്റലിയും സ്വിറ്റ്‌സർലന്റും സന്ദർശിച്ച് ഡൽഹി വഴി മധുരയിലെത്തിയ പുനലൂർ സ്വദേശിയും മലേഷ്യയിൽ പോയി കോയമ്പത്തൂരിലെത്തിയ തൃശ്ശൂർ സ്വദേശിയും പ്രകടിപ്പിച്ചത് രോഗലക്ഷണങ്ങൾ; തമിഴ്‌നാട്ടിൽ ഇന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരും മലയാളികൾ; ബെംഗളുരുവിൽ രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക കൂടി

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ തമിഴ്‌നാട്ടിൽ രണ്ട് മലയാളികൾ നിരീക്ഷണത്തിൽ. രോഗലക്ഷണങ്ങളെ തുടർന്ന് രണ്ടുപേരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മധുരയിൽ ജോലി ചെയ്യുന്ന പുനലൂർ സ്വദേശിയാണ് തമിഴ്‌നാട്ടിൽ ഇന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചവരിൽ ഒരാൾ. ചെന്നൈ രാജാജി സർക്കാർ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മധുരയിൽ ജോലി ചെയ്യുന്ന ഇയാൾ ഇറ്റലി, സ്വിറ്റ്‌സർലൻഡ് സന്ദർശത്തിന് ശേഷം ഡൽഹിയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പാണ് തിരികെയെത്തിയത്.

മലേഷ്യയിൽ നിന്ന് കോയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയാണ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടാമത്തെയാൾ. ഇരുവരുടേയും രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മലേഷ്യയിൽ നിന്ന് മടങ്ങിയെത്തിയ കാഞ്ചീപുരം സ്വദേശിക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 1200 ഓളം പേർ തമിഴ്‌നാട്ടിലെ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലാണ്.

അതിനിടെ, ഇന്ന് മൂന്ന് പേർക്കു കൂടി ബെംഗളുരുവിൽ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 46 കാരനുമായി ഇടപഴകിയവരാണ് ഇവർ. ഇന്നലെ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ, പതിമൂന്നുകാരിയായ മകൾ, സഹപ്രവർത്തകൻ എന്നിവരെയാണ് ഇന്ന് ബംഗളൂരുവിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതിനു പുറമേ ഇയാളുടെ ഡ്രൈവറും മൂന്ന് കുടുംബാംഗങ്ങളും വീട്ടിൽ നിരീക്ഷണത്തിലാണ്. ഓസ്റ്റിനിൽ നിന്ന് ന്യൂയോർക്കിലെത്തി അവിടെനിന്ന് ദുബായ് വഴി ബംഗളൂരുവിലെത്തിയ വ്യക്തിയിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

മാർച്ച് ഒന്നിനാണ് ഇയാൾ ബംഗളൂരുവിലെത്തിയത്. വിമാനത്താവളത്തിലെത്തി നടത്തിയ പരിശോധനയിൽ ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടിരുന്നില്ല. തുടർന്ന് രണ്ടു ദിവസം ഇയാൾ ജോലിക്ക് പോകുകയും ചെയ്തു. മാർച്ച് അഞ്ചിനാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയത്. നാലു പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കേരളത്തിൽ രോഗം സ്ഥിരീകരിച്ചതോടെ വിപുലമായ മുൻകരുതലുകളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തു കൊറോണ ബാധ പന്ത്രണ്ട് പേരിൽ സ്ഥിരീകരിച്ചതോടെ കേരളം അതിവജാഗ്രതയിൽ. കോവിഡ്-19 വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് കർശന നടപടികൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുപരിപാടികൾ, കല്യാണങ്ങൾ, ഉത്സവങ്ങൾ പോലെ ധാരാളം ആളുകൾ തടിച്ചുകൂടുന്ന പരിപാടികളൊക്കെ ഒഴിവാക്കാനാണ് സർക്കാർ നിർദ്ദേശിക്കുന്നത്. ആളുകൾ കൂടുന്ന പൊതു ഇടങ്ങളിൽ നിന്നും കൊറോണ പകരാനുള്ള സാധ്യതയുള്ളതിനാൽ കൂട്ടായ്മകളും പൊതുപരിപാടികളും പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധരും നിർദ്ദേശിക്കുന്നുണ്ട്.

കോവിഡ് 19 വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ശക്തമായ പ്രതിരോധനടപടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുടെ പരീക്ഷകൾ പൂർണമായും നിർത്തുകയും മദ്രസകളടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 967 പേർ വീടുകളിലാണ്. 149 പേർ ആശുപത്രികളിലുണ്ട്. സംശയിക്കുന്ന 807 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ 717 സാമ്പിളുകളുടെയും ഫലം നെഗറ്റീവായിരുന്നു. ബാക്കി ഫലങ്ങൾ വരാനുണ്ടെന്നും സർക്കാർ പറഞ്ഞു. കൊവിഡ് വ്യാപനത്തിൽ ഭീതിവേണ്ടെന്നും ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP