Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യ കണ്ട ഏറ്റവും വലിയ ഒത്തുതീർപ്പ് കേസായി മാറി 2ജി സ്പെക്ട്രം; സിഎജിയുടെ കണ്ടെത്തൽ വിവാദമായപ്പോൾ സിബിഐ ശ്രമിച്ചത് ആരോപണവിധേയരെ രക്ഷിക്കാൻ; ആരോപണത്തെ സാധൂകരിക്കുന്ന ഒരു രേഖപോലും ഇല്ലാതെ കോടതിയിൽ ചെന്നു; 2ജി സ്പെക്ട്രം കേസ് പൊളിഞ്ഞത് ഇങ്ങനെ

ഇന്ത്യ കണ്ട ഏറ്റവും വലിയ ഒത്തുതീർപ്പ് കേസായി മാറി 2ജി സ്പെക്ട്രം; സിഎജിയുടെ കണ്ടെത്തൽ വിവാദമായപ്പോൾ സിബിഐ ശ്രമിച്ചത് ആരോപണവിധേയരെ രക്ഷിക്കാൻ; ആരോപണത്തെ സാധൂകരിക്കുന്ന ഒരു രേഖപോലും ഇല്ലാതെ കോടതിയിൽ ചെന്നു; 2ജി സ്പെക്ട്രം കേസ് പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഏഴുവർഷം കാത്തിരുന്നിട്ടും ഒരു തെളിവുപോലും ലഭിച്ചില്ലെന്ന കടുത്ത വിമർശനത്തോടെയാണ് പ്രത്യേക സിബിഐ. കോടതി ജഡ്ജി ഒ.പി.സെയ്‌നി 2ജി സ്‌പെക്ട്രം കേസിൽ വിധി പറഞ്ഞത്. സിബിഐയെ ശക്തമായി വിമർശിക്കുന്ന വിധിന്യായത്തിലുടനീളം അന്വേഷണത്തിലെ വീഴ്ചകൾ എടുത്തുപറയുന്നുണ്ട്. തെളിവുകൾ ശേഖരിക്കാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച കുറ്റപത്രമാണ് മുൻ ടെലികോം മന്ത്രി ഡി.രാജയെയും ഡി.എം.കെ.നേതാവ് കനിമൊഴിയെയും മറ്റുള്ളവരെയും കുറ്റവിമുക്തരാക്കാൻ സഹായിച്ചത്.

യൂണിടെക്, സ്വാൻ ടെലികോം തുടങ്ങിയ സ്ഥാപനങ്ങളെ രാജ സഹായിച്ചുവെന്നായിരുന്നു സി.എ.ജിയുടെ ഒരു കണ്ടെത്തൽ. പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന 2004-07 കാലയളവിൽത്തന്നെ ഡിബി ഗ്രൂപ്പിന്റെ ഉന്നതരായ ഷാഹിദ് ബൽവയെയും വിനോദ് ഗോയങ്കയെയും രാജയ്ക്ക് അറിയാമായിരുന്നുവെന്നും ഡിബി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്വാൻ ടെലിക്കോമിന് ലൈസൻസ് നൽകിയത് അങ്ങനെയാണെന്നും സിബിഐ കണ്ടെത്തി. ഇതിന് പ്രതിഫലമായി 200 കോടി രൂപ കലൈഞ്ജർ ടിവിക്ക് നൽകിയെന്നും സിബിഐ ആരോപിച്ചു. എന്നാൽ, ബൽവയും ഗോയങ്കയും മന്ത്രിയെ കണ്ടതിന് രേഖാമൂലമുള്ള ഒരു തെളിവുപോലും ഹാജരാക്കാൻ സിബിഐക്ക് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. അതോടെ ആ ആരോപണം അടിസ്ഥാനമില്ലാത്തതായി.

200 കോടി രൂപ കലൈഞ്ജർ ടിവിക്ക് ഡിബി ഗ്രൂപ്പ് നൽകിയെന്ന ആരോപണം സിബിഐ ഡപ്യൂട്ടി സൂപ്രണ്ട് എസ്.കെ.സിൻഹയാണ് കോടതിയിൽ നേരിട്ടറിയിച്ചത്. എന്നാൽ, ഇതിനെ സാധൂകരിക്കുന്ന ഒരു തെളിവുപോലും സിബിഐക്ക് കണ്ടെത്താനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്വേഷണോദ്യോഗസ്ഥന്റെ ചുമതല തെളിവുകൾ കണ്ടെത്തലാണെന്നും ആരോപണമുന്നയിക്കലല്ലെന്നും കോടതി വിമർശിച്ചു. അന്വേഷണത്തിനിടെ ശേഖരിച്ച തെളിവുകളെന്തെന്ന് വിശദീകരിക്കാനും സാധിച്ചില്ലെന്ന് കോടതി കുറ്റപ്പെടുത്തി.

ലൈസൻസിന് അപേക്ഷിക്കാനുള്ള അവസാന തീയതി സ്വാനിനും യുണിടെക്കിനും വേണ്ടി രാജ മാറ്റിയതായുള്ള ആരോപണവും തെളിയിക്കപ്പെട്ടില്ല. 2007 സെപ്റ്റംബർ 25 ആയിരുന്നു അന്തിമ തീയതി. ഇതിന് കാരണമായി രാജ ചൂണ്ടിക്കാട്ടിയ മൂന്ന് ന്യായീകരണങ്ങളും സ്വീകരിക്കാവുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വൻതോതിൽ അപേക്ഷകൾ വന്നതും വ്യാജ കമ്പനികളെ ഒഴിവാക്കുന്നതിനും അപേക്ഷ സ്വീകരിച്ച് ഒരുമാസം കഴിയണമെന്ന് ട്രായി നിർദ്ദേശിച്ചതുമാണ് തീയതി നീട്ടാനായി രാജ പറഞ്ഞ കാരണങ്ങൾ. ഇവ മൂന്നും സ്വീകാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണപരമായ ആവശ്യങ്ങൾക്കുവേണ്ടിയാണ് തീയതി നീട്ടിയതെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു. ഈ തീരുമാനം ടെലിക്കോം വകുപ്പിലെ ഉന്നതർകൂടി ആലോചിച്ചെടുത്തതാണെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.

ഫസ്റ്റ് കം, ഫസ്റ്റ് സെർവ് എന്ന നയം ടുജി സ്‌പെക്ട്രത്തിന്റെ കാര്യത്തിൽ അട്ടിമറിക്കപ്പെട്ടുവെന്നതായിരുന്നു മറ്റൊരു ആരോപണം എന്നാൽ, അപേക്ഷകരുടെ സീനിയോറിറ്റിയാണ് എല്ലാ ഘട്ടത്തിലും മന്ത്രാലയം പിന്തുടർന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് വിരുദ്ധമായ തെളിവുകളൊന്നും ഹാജരാക്കാൻ സിബിഐക്ക് സാധിച്ചതുമില്ല. ഏഴുവർഷം കാത്തിരുന്നിട്ടും തെളിവുകളൊന്നും ഹാജരാക്കാൻ സിബിഐക്കായില്ലെന്ന കോടതിയുടെ നിരീക്ഷണവും കേസന്വേഷണം വെറും ചടങ്ങിന് മാത്രമായിരുന്നുവെന്ന വിലയിരുത്തലിനെയാണ് സാധൂകരിക്കുന്നത്.

സി.എ.ജി.യുടെ കണ്ടെത്തലുകളും അതിന് സിബിഐ നടത്തിയ തുടരന്വേഷണവും ചിലരുടെ ഭാവനാസൃഷ്ടി മാത്രമായിരുന്നുവെന്നാണ് കോടതിയുടെ വിലയിരുത്തൽ. നിയയമരപമായി പരിഗണിക്കാവുന്ന എന്തെങ്കിലും തെളിവ് ആരെങ്കിലും കൊണ്ടുവരുമോയെന്ന കോടതിയുടെ കാത്തിരിപ്പ് വൃഥാവിലായെന്നാണ് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞത്. കിംവദന്തികളും അനുമാനങ്ങളുമാണ് കേസുകളെക്കുറിച്ച് സമൂഹത്തിൽ പൊതുബോധം സൃഷ്ടിച്ചതെന്നും പൊതുബോധത്തിന്റെ പിന്നാലെ പോവുകയല്ല കോടതിയുടെയും നിയമത്തിന്റെയും രീതിയെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP