Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30 ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും അഞ്ചുലക്ഷത്തോളം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്ത ബംഗ്ലാദേശ് വിമോചന സമരത്തിൽ എടുത്തത് ഒറ്റുകാരന്റെ റോൾ; 'റസാക്കർ'എന്ന പേരിൽ സംഘടനയുണ്ടാക്കി പാക് സൈനികർക്ക് ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിച്ചു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരവാദമുയർത്തി ഹർത്താലിന് ഒരുങ്ങുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഉത്തരവാദിത്വമില്ലേ ഈ അഭയാർഥികളെ സൃഷ്ടിച്ചതിന്; ഹർത്താലുകാരെ സോഷ്യൽ മീഡിയ ചരിത്രം ഓർമ്മിപ്പിക്കുമ്പോൾ

30 ലക്ഷത്തോളം പേർ കൊല്ലപ്പെടുകയും അഞ്ചുലക്ഷത്തോളം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും ചെയ്ത ബംഗ്ലാദേശ് വിമോചന സമരത്തിൽ എടുത്തത് ഒറ്റുകാരന്റെ റോൾ; 'റസാക്കർ'എന്ന പേരിൽ സംഘടനയുണ്ടാക്കി പാക് സൈനികർക്ക് ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിച്ചു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരവാദമുയർത്തി ഹർത്താലിന് ഒരുങ്ങുന്ന ജമാഅത്തെ ഇസ്ലാമിക്ക് ഉത്തരവാദിത്വമില്ലേ ഈ അഭയാർഥികളെ സൃഷ്ടിച്ചതിന്; ഹർത്താലുകാരെ സോഷ്യൽ മീഡിയ ചരിത്രം ഓർമ്മിപ്പിക്കുമ്പോൾ

എം മാധവദാസ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുടെയും എസ്ഡിപിഐ പോലുള്ള തീവ്ര മുസ്ലിം സംഘടനകളുടെയും അഭിമുഖ്യത്തിൽ കേരളത്തിൽ ഹർത്താൽപോലും നടത്തുന്ന സാഹചര്യം നിലനിൽക്കയാണ്. എന്നാൽ എന്ത്സാഹചര്യാമാണ് ഇന്ത്യയിലേക്കുള്ള ഈ കുടിയേറ്റവും അഭയാർഥികളെയും സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ ഈ മതാധിഷ്ഠിത സംഘടനകൾക്ക് കാര്യമായി ഒന്നും പറയാനുണ്ടാവില്ല. പാക്കിസ്ഥാൻ രൂപം കൊണ്ടതും, തുടർന്ന് കാൽനൂറ്റാണ്ടിനുശേഷം ബംഗ്ലാദേശ് ഉണ്ടായതുമെല്ലാം മതത്തിന്റെ പേരിലുണ്ടാക്കിയ പാർട്ടികളുടെ പിടിവാശികൊണ്ട് കൂടിയായിരുന്നു. 1971ൽ ബംഗ്ലാദേശിൽനിന്ന് അസമിലേക്ക് അടക്കം വൻ തോതിൽ കുടിയേറ്റം ഉണ്ടാവാനുള്ള കാരണങ്ങളിൽ ഒന്ന് അന്നത്തെ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ നിലപാടുകൾ തന്നെയാണ്. ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ 'മുക്തിബാഹിനി' എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാ സേന പാക്കിസ്ഥാൻ സൈന്യത്തോട് പൊരുതുമ്പോൾ, ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർ 'റസാക്കർ '( വളണ്ടിയർ) എന്ന പേരിൽ സംഘടനയുണ്ടാക്കി പാക്കിസ്ഥാൻ സൈനികരെ ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിക്കയായിരുന്നു. തുടർന്നാണ് സമാനതകളില്ലാത്ത അഭയാർഥി പ്രവാഹം ഇന്തയിലേക്ക് ഉണ്ടായത്.

എന്നാൽ അഭയാർഥി പ്രവാഹം അടക്കമുള്ള മിക്ക പ്രശ്നങ്ങൾക്കും കാരണമായ മതം എന്ന വിഷയത്തെ അഭിമുഖീകരിക്കാതെ കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയും ഇരവാദവും ഹർത്താലും പറഞ്ഞ് രംഗത്ത് എത്തിയിരിക്കയാണ്. സോഷ്യൽ മീഡയിൽ വൻ വിമർശനമാണ് ഈ ഇട്ടത്താപ്പിനെതിരെ ഉയരുന്നത്. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയും ഇന്ത്യയിലെ ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ബന്ധമില്ലെന്ന് പറയുമ്പോളും, രണ്ടുകൂട്ടരുടെയും നേതാവ് മൗലാന മൗദൂദിതന്നെയാണെന്നും, മൗദൂദിയൻ മതരാഷ്ട്രം വാദം തന്നെയാണ് ഇരുവരും പിന്തുടരുന്നതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ചരിത്രം ഇങ്ങനെയാണ്.

കറുത്ത് കുറുകിയ ബംഗാളികൾ ഞങ്ങളെ ഭരിക്കുകയോ?

1970ൽ ബംഗ്ലാദേശ് ഉൾപ്പെട്ട അവിഭക്ത പാക്കിസ്ഥാനിൽ ജനാധിപത്യ രീതിയിൽ നടന്ന ഇലക്ഷനിൽ, കിഴക്കൻ പാക്കിസ്ഥാൻ അതായത് ഇന്നത്തെ ബംഗ്ലാദേശിൽ നിന്നുള്ള അവാമി ലീഗാണ് ഭൂരിപക്ഷം നേടിയത്. 300 സീറ്റിൽ നടന്ന ഇലക്ഷനിൽ 160 സീറ്റും നേടി ഷേക്ക് മുജീബുറഹ്മാന്റെ അവാമി ലീഗ് ഒറ്റക്ക് ഭൂരിപക്ഷം നേടി . അവാമി ലീഗ് കിഴക്കൻ പാക്കിസ്ഥാനിൽ മാത്രമുള്ള പാർട്ടിയാണ്. ഇതോടെ കറുത്ത് കുറുകിയ ബംഗാളികൾ ഞങ്ങളെ ഭരിക്കുകയൊ പാക്കിസ്ഥാന്റെ വംശീയ ബോധം ഫണം വിടർത്തി എഴുന്നേറ്റു .ഷേക്ക് മുജീബ് റഹ്മാനു അവർ അധികാരം കൈമാറിയില്ല. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയിട്ടും ഭരിക്കാൻ അനുവദിക്കാത്തതുകൊണ്ട് ബംഗ്ലാദേശിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി. ഇതിനെ അടിച്ചമർത്താൻ 'ഓപ്പറേഷൻ സേർച്ച് ലൈറ്റ് ' എന്ന പേരിൽ പാക്കിസ്ഥാൻ സൈനിക നീക്കം തുടങ്ങി . പാക്കിസ്ഥാനിൽ നിന്ന് യാത്രാവിമാനത്തിൽ ബംഗ്ലാദേശിലേക്ക് സൈനികരെ ഇറക്കി. ഇതറിഞ്ഞ ഇന്ത്യ നമ്മുടെ ആകാശത്തിലൂടെ പാക്കിസ്ഥാൻ വിമാനങ്ങൾക്ക് പറക്കാൻ അനുവാദം നിഷേധിച്ച.

ബംഗ്ലാദേശ് വിമോചനം ആവശ്യപ്പെട്ട് , ഒരു കൂട്ടർ ഒഴികെ ബംഗ്ലാദേശിലെ ആബാല വൃദ്ധം ജനങ്ങളും തെരുവിൽ ഇറങ്ങി. മാറിനിന്ന ആ ഒരുകൂട്ടർ ജമാഅത്തെ ഇസ്ലാമി ആയിരുന്നു. ഇന്ന് സൗമ്യതയുടെ മൂട് പടം ഇട്ട് കേരളത്തിലെ ജനങ്ങളുടെ മുന്നിലേക്ക് വരുന്ന ജമാഅത്ത് / സോളിഡാരിറ്റി ടീമുകളുടെ ബംഗ്ലാദേശ് വേർഷൻ ആയിരുന്നു അത്. കാരണം പാക്കിസ്ഥാൻകാരനായ സയ്യിദ് അബുൾ അലാ മൗദൂദിയാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ചത്. മൗദൂദിക്ക് കൂറ് പാക്കിസ്ഥാൻ എന്ന രാഷ്ട്രത്തോട് മാത്രമാണു. സ്വാഭാവികമായും മൗദൂദിക്ക് മമത ഉള്ളിടത്തേക്ക് ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിയും കൂറ് കാണിച്ചു. പിന്നീട് ബംഗ്ലാദേശിൽ കണ്ടത് ആധുനിക ലോകം കണ്ടതിൽ വെച്ച ഏറ്റവും വലിയ വംശീയ ഉന്മൂലനമായിരുന്നു. അനൗദ്യോഗികമായി 10 മുതൽ 30 ലക്ഷം വരെ ജനങ്ങൾ കൊല്ലപ്പെട്ടു എന്ന് കരുതപ്പെടുന്നു. 5 ലക്ഷത്തോളം സ്ത്രീകളാണ് ബലാൽസംഗത്തിന് ഇരയായത്. ഷേക്ക് മുജീബുറഹ്മാന്റെ നേതൃത്വത്തിൽ 'മുക്തിബാഹിനി' എന്ന പേരിൽ രൂപം കോടുത്ത ഗറില്ലാ സേന പാക്കിസ്ഥാൻ സൈന്യത്തോട് പൊരുതുമ്പോൾ, ബംഗ്ലാദേശ് ജമാഅത് ഇസ്ലാമിക്കാർ 'റസാക്കർ '( വളണ്ടിയർ) എന്ന പേരിൽ സംഘടനയുണ്ടാക്കി പാക്കിസ്ഥാൻ സൈനികരെ ബംഗാളികളെ കാണിച്ച് കൊടുത്തുകൊല്ലിക്കയായിരുന്നു. അവർക്ക് ആവുന്ന രീതിയിൽ അവരും കൊന്നു കുറേ പേരെ.

അതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹം ഉണ്ടായി . അഭയാർത്ഥി പ്രവാഹം നിയന്ത്രിക്കൻ പറ്റാതായതോടെ ഇന്ത്യ, വിഷയത്തിൽ ഇടപെടുകയും പാക്കിസ്ഥാനെ തോൽപിച്ച് ബംഗ്ലാദേശിനെ വിമോചിപ്പിക്കുകയും ചെയ്തു . 1971 ലാണ് യുദ്ധം മൂലം ഇന്ത്യയിലേക്ക് അഭ്യാർത്ഥി പ്രവാഹം ഉണ്ടായത് .അതുകൊണ്ടാണ് എൻആർസി യിൽ 1971 നു മുൻപ് ഇന്ത്യയിൽ താമസിച്ചതായി തെളിയിക്കാൻ ആവശ്യപ്പെടുന്നത്. 71 ൽ അഭയാർത്ഥി ആയി വന്നതാണൊ അല്ലയൊ എന്ന് തെളിയിക്കാൻ ഇന്ന് എൻആർസി ക്ക് എതിരെ പ്രതിഷേധവുമായ് ഇറങ്ങിയട്ടുള്ള ജമാഅത്തെ ഇസ്ലാമിക്കാർ ബംഗ്ലാദേശ് അഭയാർത്ഥികൾ ഉണ്ടാവാൻ കാരണം അവർ കൂടിയാണെന്ന് എല്ലാവരും മറന്നു എന്നാണ് കരുതുന്നത്

2010 ൽ മുജീബുറഹ്മാന്റെ മകൾ ഷേക്ക് ഹസീന ഭരണത്തിൽ വന്നപ്പോൾ രൂപീകരിച്ച ' ഇന്റർനാഷണൽ ക്രൈം ട്രിബ്യൂണൽ ' യുദ്ധകുറ്റവാളി എന്ന് കണ്ടെത്തിയ ജമാഅത് ഇസ്ലാമി നേതാക്കളെ തൂക്കിക്കൊന്നു . അസിസ്ടന്റ്‌റ് അമീർ, അബ്ദുൽ ഖാദിർ മുല്ല അറിയപ്പെട്ടിരുന്നത് തന്നെ ' മിർപൂരിലെ കശാപ്പ് കാരൻ ' എന്ന പേരിൽ ആയിരുന്നു . മുഹമ്മദ് ഖമർസമാൻ , അബ്ദുൾ ഖാദർ മൊല്ല , അലി അഹ്‌സൻ മുജാഹിദീൻ എന്നിങ്ങനെ പ്രധനപ്പെട്ട് ജമാഅത് നേതാക്കളെ തൂക്കിലേറ്റി ചരിത്രത്തോട് നീതി പുലർത്തി. കേരള ജമാഅത് ഇസ്ലാമിയും മാധ്യമം പത്രവുമൊക്കെ ഇവരെ ' രക്തസാക്ഷികളായ് 'ഏറ്റെടുത്തു' എന്നതും മറന്നുപോകരുത്. ഇപ്പോഴും കേരളത്തിലെ ജമാഅത്തെ ഇസ്ലാമി പറയുന്നത് തങ്ങൾക്ക് ബംഗ്ലാദേശിലെ പാർട്ടിയുമായി ഒരു ബന്ധവുമില്ല എന്നാണ്. പക്ഷേ ഇവർ ഹർത്താൽ നടത്തുമ്പോൾ ഈ പഴയ ചരിത്രം ഓർമ്മിപ്പിക്കയാണ് സോഷ്യൽ മീഡിയ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP