Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്; 167 പേർക്ക് രോഗമുക്തി; രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും എത്തിയവർ; 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി; സമ്പർക്ക് മൂലം 35 പേർക്കും രോഗബാധ; രണ്ട് പേർ കോവിഡ് ബാധിച്ചു മരിച്ചു; കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് കോവിഡ്; ഉറവിടം അറിയില്ല; പൂന്തുറയിൽ മത്സ്യക്കച്ചവടക്കാരനിൽ നിന്നും രോഗം ബാധിച്ചത് ഒമ്പത് പേർക്കെന്ന് മുഖ്യമന്ത്രി; ഇതുവരെ ഏറ്റവും കൂടുതൽ സമ്പർക്ക കേസുകൾ കണ്ണൂർ ജില്ലയിൽ

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്; 167 പേർക്ക് രോഗമുക്തി; രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും എത്തിയവർ; 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി; സമ്പർക്ക് മൂലം 35 പേർക്കും രോഗബാധ; രണ്ട് പേർ കോവിഡ് ബാധിച്ചു മരിച്ചു; കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികൾക്ക് കോവിഡ്; ഉറവിടം അറിയില്ല; പൂന്തുറയിൽ മത്സ്യക്കച്ചവടക്കാരനിൽ നിന്നും രോഗം ബാധിച്ചത് ഒമ്പത് പേർക്കെന്ന് മുഖ്യമന്ത്രി; ഇതുവരെ ഏറ്റവും കൂടുതൽ സമ്പർക്ക കേസുകൾ കണ്ണൂർ ജില്ലയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്നും നൂറു കടന്നു. ഇന്ന് 193 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 167 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വെർച്വൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയരാണ്. 35 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേർ രോഗം ബാധിച്ച് മരിച്ചു.

മഞ്ചേരി മെഡിക്കൽ കോളേജിൽ മുഹമ്മദ്(82), എറണാകുളം മെഡിക്കൽ കോളേജിൽ യൂസഫ് സെയ്ഫുദ്ദീൻ(66) എന്നിവരാണ് മരിച്ചത്. മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂർ 14, കണ്ണൂർ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസർകോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗംസ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂർ 10, കാസർകോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകൾ. ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 2252 പേരാണ്. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേർ ആശുപത്രികളിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂറിനിടെ 9,927 സാംപിളുകൾ പരിശോധിച്ചു.

ഇതുവരെ സെന്റിനൽ സർവ്വേയുടെ ഭാഗമായി 60006 സാംപിളുകൾ ശേഖരിച്ചു അതിൽ 57804 എണ്ണം നെഗറ്റീവാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു വരിയാണ്. 275773 പേർക്കാണ് പിസിആർ അല്ലാത്ത ടെസ്റ്റുകൾ നടത്തിയത്. 187 കോവിഡ് ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. അതിർത്തി പ്രദേശത്ത് നിയന്ത്രണം ശക്തമാക്കും. ജില്ലാ അതിർത്തി കടന്നുള്ള നിത്യേനയുള്ള പോക്കുവരവ് ഇനി സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഞ്ചേശ്വരത്ത് നിരവധി പേർ ദിവസവും മം?ഗലാപുരത്തേക്കും തിരിച്ചും പോയി വരുന്നുണ്ട് ഇതു രോഗവ്യാപനത്തിന് ഇടയാക്കും എന്നതിനാൽ ദിവസേനയുള്ള പോക്കുവരവ് പറ്റില്ല. ജോലിയാവശ്യത്തിന് പോകുന്നുവെങ്കിൽ അവർ മാസത്തിൽ ഒരു തവണ വരുന്ന രീതിയിൽ യാത്ര ക്രമീകരിക്കണം. ഐടി മേഖലയിൽ മിനിമം പ്രവർത്തനം അനുവദിക്കാൻ സാഹചര്യമൊരുക്കും. ട്രിപ്പിൾ ലോക്ക് ഡൗൺ മൂലം ടെക്‌നോപാർക്കിലെ കമ്പനികൾ ബുദ്ധിമുട്ടുന്നു അവിടെ മിനിമം ജോലി സൗകര്യം അനുവദിക്കും.

മന്ത്രിമാരുടെ ഓഫീസുകളിൽ മിനിമം സ്റ്റാഫിനെ നിർത്തി വേണം പ്രവർത്തിക്കാൻ. നമ്മുടെ സംസ്ഥാനത്ത് പാരാമിലിറ്റിറി വിഭാഗത്തിൽപ്പെട്ട് 104 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. താമസത്തിനിടെ അവർക്ക് രോഗം പകരാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കോവിഡ് പരിശോധന പെട്ടെന്ന് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശിച്ചു. തിരുവനന്തപുരത്ത് കോവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവർത്തനമാണ് ആദ്യം മുതൽ നടത്തി വന്നത്. തലസ്ഥാന ന?ഗരിയായതിനാൽ പല നാട്ടിൽ നിന്നുള്ളവർ തിങ്ങിപ്പാർക്കുന്ന നഗരമാണ് തിരുവനന്തപുരം. അതോടൊപ്പം തമിഴ്‌നാടുമായും തിരുവനന്തപുരം അതിർത്തി പങ്കിടുന്നു. പലതരം ആവശ്യങ്ങൾക്കായി തമിഴ്‌നാട്ടിൽനിന്നും നിരവധി പേർ വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ രണ്ട് ഘട്ടത്തിൽ തിരുവനന്തപുരത്ത് കോവിഡ് വ്യാപനം കുറവായിരുന്നു. ആദ്യം 17 പേർക്കാണ് അവിടെ കോവിഡ് സ്ഥിരീകരിച്ചത്. അതിൽ 12 പേർ പുറത്തു നിന്നും വന്നതും അഞ്ച് പേർക്ക് വ്യാപനത്തിലൂടേയും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ മെയ് 4 മുതൽ ഇതുവരെ 274 പേർക്കാണ് തിരുവനന്തപുരത്ത് രോ?ഗം ബാധിച്ചത്. അതിൽ 214 പേർ പുറത്തു നിന്നും വന്നതാണ് 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. അടുത്തിടെ മണക്കാട് പൂന്തുറ ഭാ?ഗത്ത് നിരവധി പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

ജനതിരക്കേറിയ പാളയം സാഫല്യം കോപ്ലക്‌സിലടക്കം രോഗം സ്ഥിരീകരിച്ചു. 22 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ പലതിലും ഉറവിടം കണ്ടെത്താനായില്ല. നൂറുകണക്കിന് ഓഫീസുകൾ തിരുവനന്തപുരത്തുണ്ട്. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ തിരുവനന്തപുരത്ത് കാര്യങ്ങൾ കൈവിടും അതിനാലാണ് സമൂഹിക വ്യാപനമുണ്ടാകും മുൻപ് തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.

പൂന്തുറയിലെ മത്സ്യക്കച്ചവടക്കാരനിൽ നിന്നും ഒൻപത് പേർക്ക് രോഗം ബാധിച്ചു അവരിൽ നിന്നും വേറെ ചിലരിലേക്കും രോഗം പകർന്നു. തുടർച്ചയായി മത്സ്യം വാങ്ങിയിരുന്ന വ്യക്തി അതു വിൽക്കാൻ പലഭാൃഗത്തും പോയിരുന്നു. അതിനാൽ വ്യാപകമായി ആന്റിജൻ ടെസ്റ്റ് നടത്തി രോഗികളെ കണ്ടെത്താനാണ് ശ്രമം. ആറ്റുകാൽ, മണക്കടവ് അടക്കമുള്ള മേഖലകളിൽ ചിലർക്ക് കോവിഡ് ലക്ഷണം കണ്ടതിനാൽ കോവിഡ് സെന്ററിലേക്ക് മാറ്റി- മുഖ്യമന്ത്രി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP