Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; ഇന്ന് കോവിഡ് ബാധിച്ചത് ഇന്ന് 1608 പേർക്ക്; മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും കോവിഡ്; 1409 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 31 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ; ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ ഏഴ്; 803 പേരുടെ പരിശോധനാഫലം നെഗറ്റീവ്; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,891 ആയി

ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കോവിഡ് നിരക്ക്; ഇന്ന് കോവിഡ് ബാധിച്ചത് ഇന്ന് 1608 പേർക്ക്; മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും കോവിഡ്; 1409 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ; 31 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് രോഗബാധ; ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണങ്ങൾ ഏഴ്; 803 പേരുടെ പരിശോധനാഫലം നെഗറ്റീവ്; രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14,891 ആയി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും ഉയർന്ന കോവിഡ് കണക്ക്. ഇന്ന് സംസ്ഥാനത്ത് 1608 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിൽ നിന്നുള്ള 362 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 321 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 151 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 118 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 106 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 91 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 85 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 81 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 74 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 52 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 49 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 39 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

7 മരണമാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 4ന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ഓഗസ്റ്റ് 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), ഓഗസ്റ്റ് 3ന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവൻ (64), ഓഗസ്റ്റ് 8ന് മരണമടഞ്ഞ കാസർഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ഓഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), ഓഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69), ഓഗസ്റ്റ് 7 ന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 146 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 74 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 90 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 112 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 313 പേർക്കും, മലപ്പുറം ജില്ലയിലെ 307 പേർക്കും, കോഴിക്കോട് ജില്ലയിലെ 134 പേർക്കും, ആലപ്പുഴ ജില്ലയിലെ 106 പേർക്കും, എറണാകുളം ജില്ലയിലെ 99 പേർക്കും, കൊല്ലം ജില്ലയിലെ 86 പേർക്കും, തൃശൂർ ജില്ലയിലെ 77 പേർക്കും, കാസർഗോഡ് ജില്ലയിലെ 71 പേർക്കും, പാലക്കാട് ജില്ലയിലെ 49 പേർക്കും, കണ്ണൂർ ജില്ലയിലെ 47 പേർക്കും, വയനാട് ജില്ലയിലെ 40 പേർക്കും, കോട്ടയം ജില്ലയിലെ 33 പേർക്കും, പത്തനംതിട്ട ജില്ലയിലെ 31 പേർക്കും, ഇടുക്കി ജില്ലയിലെ 16 പേർക്കുമാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

31 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. എറണാകുളം 4 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയിൽ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 80 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയിൽ നിന്നുള്ള 20 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,46,811 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,358 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1859 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 9246 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,47,640 സാമ്പിളുകൾ ശേഖരിച്ചതിൽ 2338 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം (കണ്ടൈന്മെന്റ് സോൺ വാർഡ് 15, 21), കരവാരം (സബ് വാർഡ് 6), തിരുപുറം (2, 3), മാണിക്കൽ (18, 19, 20), മടവൂർ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂർ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാൾ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാർഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂർ (14, 16), വടക്കാഞ്ചേരി (8), അയിലൂർ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാർഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂർ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ (2, 5 , 12 (സബ് വാർഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ കൊണ്ടാഴി (വാർഡ് 1), മണലൂർ (3), കോഴിക്കോട് ജില്ലയിലെ കാക്കൂർ (6), കീഴരിയൂർ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാർഡ് 10), പുൽപ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കൽ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുൻസിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്മെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 562 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP