Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് 1527 ബലാത്സംഗ കേസുകൾ; 1,27,000 കേസുകൾ വിചാരണ കാത്തിരിക്കുന്നു; ഓരോ വർഷവും തീർപ്പാക്കുന്നത് 15 ശതമാനം കേസുകൾ മാത്രം; ഫോറൻസിസ് പരിശോധന കാത്ത് 4000 കേസുകൾ; പ്രതികളുടെ സമ്മർദ്ദവും ഉന്നത ഇടപെടലും മൂലം തേഞ്ഞു മാഞ്ഞ് പോകുന്നത് അനേകം കേസുകൾ: നാണംകെടാൻ കൊച്ചു കേരളത്തിലും ഉണ്ട് ചില റെക്കോർഡുകൾ ഇങ്ങനെ

ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്തത് 1527 ബലാത്സംഗ കേസുകൾ; 1,27,000 കേസുകൾ വിചാരണ കാത്തിരിക്കുന്നു; ഓരോ വർഷവും തീർപ്പാക്കുന്നത് 15 ശതമാനം കേസുകൾ മാത്രം; ഫോറൻസിസ് പരിശോധന കാത്ത് 4000 കേസുകൾ; പ്രതികളുടെ സമ്മർദ്ദവും ഉന്നത ഇടപെടലും മൂലം തേഞ്ഞു മാഞ്ഞ് പോകുന്നത് അനേകം കേസുകൾ: നാണംകെടാൻ കൊച്ചു കേരളത്തിലും ഉണ്ട് ചില റെക്കോർഡുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

കൊച്ചി: ബലാത്സംഗക്കേസുകളുടെ എണ്ണമെടുത്താൽ കേരളത്തിന്റെ കണക്കും ഞെട്ടിക്കുന്നത്. ഓരോ വർഷശവും നിരവധി സ്ത്രീകളും പെൺകുട്ടികളുമാണ് കേരളത്തിലും പീഡനത്തിന് ഇരയാകുന്നത്. വർഷം തോറും കേരളത്തിലെ ബലാത്സംഗ കേസുകളുടെ എണ്ണവും കൂടി കൂടി വരികയാണ്. 2019-ൽ എട്ടുമാസത്തിനിടെ രജിസ്റ്റർചെയ്തത് 1537 കേസുകൾ. മുൻവർഷങ്ങളെക്കാൾ ഉയർന്ന നിരക്കാണിത്. ഇനിയും നാലു മാസത്തെ കേസുകളുടെ എണ്ണം കൂടി പുറത്തു വരുമ്പോൾ കണക്കുകൾ ഇനിയും ഉയരും.

അതേസമയം പീഡന കേസുകളുടെ എ്ണ്ണം കൂടി വരുമ്പോഴും കോടതി നടപടികൾ പൂർത്തിയാക്കാൻ കാലതാമസം നേരിടുകയാണ്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ നീതികിട്ടാത്ത ഇരകളുടെ എണ്ണം കൂടുകയാണ്. കേസുകൾ പൂർത്തിയാകാൻ കാലതാമസം നേരിടുന്നതോടെ ഇരകളെയും വീട്ടുകരാരെയും ഭീഷണിപ്പെടുത്തി കേസുകളിൽ നിന്നും തലയൂരി പോകുന്നത് നിരവധി പ്രതികളാണ്. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്നു എന്നതാണ് സത്യം. ജീവനിൽ ഭയന്നാണ് പലരും കേസുകളിൽ നിന്നും പിന്മാറുന്നത്.

2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വർഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂർത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തിൽ താഴെമാത്രം. ബാക്കി കേസുകളെല്ലാം കോടതി മുറികളിൽ കെട്ടി കിടക്കുകയാണ്. ഈ കേസുകളെല്ലാം പരിഗണനയിൽ വരുമ്പോഴേക്കും വർഷങ്ങൾ കഴിയും. ഇതോടെ സാക്ഷികൾ കൂറുമാറിയും ഇരയെ ഭീഷണിപ്പെടുത്തിയും എല്ലാം പ്രതികൾക്ക് രക്ഷപെട്ടു പോകാനുള്ള അവസരവും ഒരുങ്ങുന്നു എന്നതാണ് വാസ്തവം,

ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതാണ് മറ്റൊരു പ്രധാനപ്രശ്‌നം. ശാസ്ത്രീയ പരിശോധനാഫലം യഥാസമയം കിട്ടാറില്ല. നാലായിരത്തോളം കേസുകളാണ് ഫൊറൻസിക് ഫലം കാത്തിരിക്കുന്നു. എന്നാൽ കേരളത്തിൽ ആവശ്യത്തിനുള്ള ഫൊറൻസിക് ജീവനക്കാരും കുറവാണ്. 400 പേർ വേണ്ടിടത്ത് വെറും 100-ൽ താഴെ മാത്രം ഫോറൻസിക് ജീവനക്കാരെ കേരളത്തിലുള്ളു. ഇതും കേസുകളിലെ കാലതാമസത്തിനും പ്രതികൾക്ക് രക്ഷപെട്ടു പോകാനുള്ള അവസരവും കൂട്ടുന്നു. എന്നാൽ കേരളത്തിലെ ബലാത്സംഗ കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണ്.

ദാരിദ്രം, മദ്യപാനം, മയക്കു മരുന്ന് ഉപയോഗം, മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും എല്ലാം ദുരുപയോഗവും ആണ് ബലാത്സംഗത്തിന് കാരണമാകുന്നത്. മൊബൈൽ പോണിന്റെയും ഇന്റർനെറ്റിന്റെയും ദുരുപയോഗമാണ് കേരളത്തിലെ ബലാത്സംഗ നിരക്കുകളുടെ എണ്ണം വർദ്ധിക്കാനുള്ള പ്രധാന കാരണം. അതേസമയം 2019ലെ എട്ടു മാസത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ്. 1601 ബലാത്സംഗ കേസുകളാണ് കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്റ്റർ ചെയ്തത് 67 ബലാത്സംഗ കേസുകളാണ് വയനാട്ടിൽ രജിസ്റ്റർ ചെയ്തത്.

അതേസമയം കഴിഞ്ഞ പത്ത് വർഷം കൊണ്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം മൂന്നിരട്ടി ആകുക ആയിരുന്നു. കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ വർദ്ധിച്ചത് അഞ്ചിരട്ടിയുമാണ്. 2009ൽ 554 ബലാത്സംഗ കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2109ന്റെ എട്ട് മാസങ്ങൾ പിന്നിട്ടപ്പോഴേക്കും അത് 1537 കേസുകളായി വർദ്ധിക്കുക ആയിരുന്നു. 2009-554, 2010-617, 2011-1132, 2012-1019, 2013-1221, 2014-1347, 2015-1256, 2016-1656, 2017-2003, 2018-2105, 2019-1,537 (ഓഗസ്റ്റ് വരെ)

2019 ഓഗസ്റ്റ് വരെയുള്ള കണക്ക്

തിരുവനന്തപുരം 211

കൊല്ലം 131

പത്തനംതിട്ട 68

ആലപ്പുഴ 78

കോട്ടയം 81

ഇടുക്കി 71

എറണാകുളം 1601

തൃശ്ശൂർ 137

പാലക്കാട് 116

മലപ്പുറം 150

കോഴിക്കോട് 119

വയനാട് 67

കണ്ണൂർ 72

കാസർകോട് 70

റെയിൽവേ 3

ക്രൈംബ്രാഞ്ച് 3

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP