Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റബ്ബർ വില കുതിച്ചുയരുന്നു; കിലോ​ഗ്രാമിന് 150 രൂപയിലെത്തുന്നത് ഒരു വർഷത്തിന് ശേഷം; ആശ്വാസത്തോടെ കർഷകരും വ്യാപാരികളും

റബ്ബർ വില കുതിച്ചുയരുന്നു; കിലോ​ഗ്രാമിന് 150 രൂപയിലെത്തുന്നത് ഒരു വർഷത്തിന് ശേഷം; ആശ്വാസത്തോടെ കർഷകരും വ്യാപാരികളും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: റബ്ബർ കർഷകരുടെ ആശങ്കകൾക്ക് താത്ക്കാലിക വിരാമം. റബ്ബറിന്റെ വില കിലോ​ഗ്രാമിന് 150 രൂപയിലെത്തുന്നത് ഒരു വർഷത്തിന് ശേഷമാണ്. കഴിഞ്ഞ വർഷം ജൂണിലാണ് റബ്ബറിന് 150 രൂപ കർഷകർക്ക് ലഭിച്ചത്. അതിന് ശേഷം വില കുത്തനെ ഇടിയുകയായിരുന്നു. ഇന്നലെ ചെറുകിടവ്യാപാരികളിൽനിന്ന് മൊത്തവ്യാപാരികൾ 150 റബ്ബർ വാങ്ങിയത്. അടുത്തദിവസങ്ങളിൽ കർഷകർക്കും ഈ വില കിട്ടുമെന്നാണ് പറയുന്നത്. ഒക്ടോബർ 20-ന് റബ്ബർവില 140 രൂപയായിരുന്നു. മൂന്നുദിവസം കൊണ്ടാണ് 150-ലെത്തിയത്.

ആർഎസ്എസ്-4 ഇനത്തിന് ഈ വില കിട്ടിയത് കൃഷിക്കാർക്കും വ്യാപാരികൾക്കും ആശ്വാസം പകരുന്നു. തുടർച്ചയായ മഴയും കോവിഡ് നിയന്ത്രണങ്ങളുംമൂലം വിപണിയിൽ വേണ്ടത്ര റബ്ബർ വിൽപ്പനയ്ക്കെത്തുന്നില്ല. ബാങ്കോക്ക്‌ വിപണിയിൽ ഈ വാരമാദ്യംതന്നെ 156 രൂപ രേഖപ്പെടുത്തിയിരുന്നു. ഒക്ടോബറിൽമാത്രം 14 രൂപയുടെ വർധനയുണ്ടായി. ഇതിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടായി.

റബ്ബറിന് നല്ല വില കിട്ടുന്നുണ്ടെങ്കിലും കർഷകർക്ക് അതിന്റെ ഗുണഫലം ലഭിക്കുന്നില്ല എന്നൊരു പ്രശ്‌നം കേരളത്തിലുണ്ട്. മഴ കാരണം ടാപ്പിങ് നടത്താൻ ബുദ്ധിമുട്ടാകുന്നതാണ് പ്രശ്‌നം. വലിയ തോതിൽ റബ്ബർ ഉത്പാദിപ്പിക്കുന്ന തായ്‌ലാൻഡ്, വിയറ്റ്‌നാം എന്നിവിടങ്ങളിൽ കനത്ത മഴ സൃഷ്ടിച്ച നാശം ആണ് അന്താരാഷ്ട്ര വിപണിയിൽ റബ്ബറിന്റെ ലഭ്യത കുറച്ചത്.

തായ്‌ലൻഡിലും വിയറ്റ്നാമിലും കനത്തമഴ കാരണം ഉത്പാദനം കുറഞ്ഞതാണ് ഒരു കാരണം. കോവിഡ് കാലത്തിന് ശേഷം ഇളവുകൾ വന്നതോടെ ചൈനയിൽ ഓട്ടോമൊബൈൽ രംഗം കരുത്തുനേടുന്നതും ഉണർവിന് കാരണമായി. അതേസമയം, ഇന്ത്യൻ ടയർ കമ്പനികൾ എത്രത്തോളം പ്രാദേശിക ചരക്ക് എടുക്കുമെന്നത് ഇനിയുള്ള ദിവസങ്ങളിൽ പ്രധാനമാണ്. വിപണി അവർ‌ നിരീക്ഷിക്കുകയാണ്. ചില കമ്പനികൾക്ക് ഇറക്കുമതി ചെയ്ത റബ്ബർ സ്റ്റോക്ക് ഉണ്ട്.

150 രൂപയെന്നത് സർക്കാർ റബ്ബറിന് നിശ്ചയിച്ച അടിസ്ഥാനവിലയാണ്. ആശ്വാസപാക്കേജിൽ കൃഷിക്കാർക്ക് പണം നൽകുന്നത് ഇൗ വിലയെ ആധാരമാക്കിയാണ്. അങ്ങാടി വില, 150 രൂപയിൽ താഴെയെങ്കിൽ ആ വ്യത്യാസമാണ് കൃഷിക്കാർക്ക് വിലസ്ഥിരതാഫണ്ടിൽനിന്ന് അനുവദിക്കുന്നത്.

റബ്ബറിന്റെ ഉപയോഗം വർധിച്ചിട്ടുണ്ട് എന്ന് റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.കെ.എൻ.രാഘവൻ ചൂണ്ടിക്കാട്ടുന്നു. 2019 സെപ്റ്റംബറിൽ 85,000 ടണ്ണാണ് ഇന്ത്യയിലെ ഉപഭോഗം. ഈ സെപ്റ്റംബറിൽ അത് 1.03 ലക്ഷമായി. ആവശ്യകത കൂടുന്നതിന് അനുസൃതമായി വിലയിൽ മെച്ചം വരും. ചൈനയിൽ ഒാട്ടോമൊബൈൽ വ്യവസായം ശക്തമായതും ചലനമുണ്ടാക്കുന്നു. ഇനിയും വില മെച്ചമാകാനുള്ള സാധ്യതയുണ്ട്. ഉത്പാദനച്ചെലവ് കുറച്ചും കൃഷിക്കാർക്ക് മെച്ചമുണ്ടാക്കാമെന്നും അദ്ദേഹം പറയുന്നു.

വില 150 രൂപയിലെത്തിയത് ആശ്വാസകരമാണെന്ന് റബ്ബർ ഡീലേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ബിജു പി.തോമസ് പറഞ്ഞു. കർഷകർക്ക് ഗുണംചെയ്യും. ആഭ്യന്തര ഉപയോഗത്തിനുള്ള റബ്ബർ തദ്ദേശീയമായി വാങ്ങണമെന്നാണ് കൃഷിക്കാരുടെയും വ്യാപാരികളുടെയും ആവശ്യം. ഇറക്കുമതി നിയന്ത്രിക്കണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP