Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കാൻ മാത്രം വിദേശത്ത് പോയിരുന്ന ഇന്ത്യക്കാർ വെറും പഴംകഥ; ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകാൻ കഴിഞ്ഞ വർഷം വിസക്ക് അപേക്ഷിച്ചത് 52.8 ലക്ഷം ഇന്ത്യക്കാർ; കാനഡയ്ക്കും മലേഷ്യയ്ക്കും യുഎസിനും യൂറോപ്പിനും വൻ ഡിമാന്റ്; തായ്ലൻഡ് ടൂറിസ്റ്റുകളുടെ എണ്ണവും പെരുകി

ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കാൻ മാത്രം വിദേശത്ത് പോയിരുന്ന ഇന്ത്യക്കാർ വെറും പഴംകഥ; ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിലേക്ക് പോകാൻ കഴിഞ്ഞ വർഷം വിസക്ക് അപേക്ഷിച്ചത് 52.8 ലക്ഷം ഇന്ത്യക്കാർ; കാനഡയ്ക്കും മലേഷ്യയ്ക്കും യുഎസിനും യൂറോപ്പിനും വൻ ഡിമാന്റ്; തായ്ലൻഡ് ടൂറിസ്റ്റുകളുടെ എണ്ണവും പെരുകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യക്കാർ ഗൾഫ് ഒഴികെയുള്ള മറ്റ് വിവിധ രാജ്യങ്ങളിലേക്ക് പോകുന്നത് വർധിച്ച് വരുന്നുവെന്ന് 2018ലെ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം വിവിധ രാജ്യങ്ങളിലേക്കുള്ള വിസയ്ക്കായി അപേക്ഷിച്ചത് 52.8 ലക്ഷം പേരാണെന്ന് വിഎഫ്എസ് ഗ്ലോബലിൽ നിന്നുള്ള കണക്കുകൾ വെളിപ്പെടുത്തുന്നു.ഇക്കാര്യത്തിൽ തൊട്ട് മുമ്പത്തെ വർഷത്തേക്കാൾ 13 ശതമാനം പെരുപ്പമാണുണ്ടായിരിക്കുന്നത്. കാനഡയിലേക്കും മലേഷ്യയിലേക്കും യുഎസിലേക്കും യൂറോപ്പിലേക്കും പോകുന്നതിനുള്ള വിസകൾക്കാണ് ഇന്ത്യക്കാർക്കിടയിൽ വൻ ഡിമാന്റുണ്ടായിരിക്കുന്നത്.

നതിന് പുറമെ തായ്ലൻഡ് ടൂറിസ്റ്റുകളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഗൾഫ് രാജ്യങ്ങളിൽ പണിയെടുക്കാൻ മാത്രം വിദേശത്ത് പോയിരുന്ന ഇന്ത്യക്കാർ വെറും പഴം കഥയായിത്തീർന്നിരിക്കുന്നുവെന്നും മറിച്ച് ലോകത്തിലെ മറ്റേത് രാജ്യത്തേക്കും പോകാൻ സന്നദ്ധ ഇന്ത്യക്കാർ ഇന്ന് പ്രകടിപ്പിക്കുന്നുവെന്നും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് വിഎഫ്എസിൽ വിസക്കായി അപേക്ഷിക്കുന്നവരുടെ കണക്കുകൾ മാത്രമാണ്.

പല രാജ്യങ്ങളിലും വിസ ഓൺ എറൈവൽ സിസ്റ്റമായതിനാൽ അത്തരത്തിലുള്ള രാജ്യങ്ങളിലേക്ക് പോകുന്നവരുടെ കണക്ക് ഇതിൽ പെട്ടിട്ടില്ല. ഇത് വിഎഫ്എസ് കണക്കുകൾ മാത്രമായതിനാൽ യഥാർത്ഥത്തിൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് പോകുന്നവരുടെ എണ്ണം ഇതിലും അധികമായിരിക്കുമെന്നും വെളിപ്പെട്ടിട്ടുണ്ട്. നിങ്ങൾക്ക് ഒരു സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ടും എയർലൈൻ ടിക്കറ്റുകളുമുണ്ടെങ്കിൽ ചെന്നിറങ്ങുന്ന രാജ്യത്ത് നിന്നും അപ്പോൾ അവിടുത്തെ വിസ ലഭ്യമാക്കുന്ന സംവിധാനമാണ് വിസ ഓൺ എറൈവൽ. ഇത്തരം വിസയിൽ പരമാവധി 30 ദിവസം വരെയാണ് പ്രസ്തുത രാജ്യത്ത് താമസിക്കാനാവുന്നത്.

വിവിധ രാജ്യങ്ങളിലെ വിസകൾക്ക് അപേക്ഷിക്കുന്നവരിൽ കൂടുതലുമുള്ളത് ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ നിന്നുള്ളവരല്ലെന്നതും എടുത്ത് പറയേണ്ടുന്ന കാര്യമാണ്. മറിച്ച് രാജ്യത്തെ ടയർ-2 ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ളവരാണ് ഇത്തരത്തിൽ വിസക്കായി കൂടുതലായി അപേക്ഷിക്കുന്നത്. എന്നാൽ മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളുരു, എന്നീ ഇന്ത്യൻ മെട്രൊ നഗരങ്ങളിൽ നിന്നുള്ള വിസ അപേക്ഷകരും ക്രമേണ വർധിച്ച് വരുന്നുണ്ട്. ജലന്ധർ, ചണ്ഡീഗഡ് പോലുള്ള ഇന്ത്യയിലെ ടയർ 2 സിറ്റികളിൽ നിന്നുള്ള വിസ അപേക്ഷകരുടെ എണ്ണത്തിൽ വർഷം തോറും കുത്തനെ വർധനവുണ്ടാകുന്നുവെന്നാണ് വിഎഫ് ഡാറ്റകൾ വെളിപ്പെടുത്തുന്നത്. വിദേശയാത്രകൾക്ക് പ്രാധാന്യം കൊടുക്കുന്നവർ രാജ്യത്ത് ഏറി വരുന്നുവെന്നാണ് വിസ അപേക്ഷകളിലെ വർധനവ് വെളിപ്പെടുത്തുന്നത്.

ചെറിയ നഗരങ്ങളിൽ നിന്നുള്ള അപേക്ഷകർ ഈ വളർച്ചയിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം നഗരങ്ങളിൽ നിന്നുള്ളവർ മുമ്പത്തെതിനേക്കാൾ കൂടുതലായി വിദേശത്തേക്ക് പോകുന്നുണ്ടെന്നാണ് വിഎഫ്എസ് ഗ്ലോബൽ റീജിയണൽ ഗ്രൂപ്പ് സിഒഒ ഫോർ മിഡിൽ ഈസ്റ്റ്, സൗത്ത് ഏഷ്യ, ചൈന ആയ വിനയ് മൽഹോത്ര എടുത്ത് കാട്ടുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ നിന്നുള്ള വിദേശയാത്രകൾ വർധിച്ച് വരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. യൂണിയൻ ടൂറിസം മിനിസ്ട്രി ഡാറ്റ അനുസരിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വിദേശങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ച് കൊണ്ടിരിക്കുകയാണ്.

2017ൽ മൊത്തം 2.4 കോടി ഇന്ത്യക്കാരാണ് വിദേശത്തേക്ക് പോയത്. മുമ്പത്തെ വർഷത്തെ 2.2 കോടി പേരിൽ നിന്നുള്ള വർധനവാണിത്. 2000ത്തിൽ വെറും 44.2 ലക്ഷം പേരായിരുന്നു വിദേശത്തേക്ക് പോയിരുന്നത്. 2016ൽ 2.2 കോടി പേരാണ് വിദേശത്തേക്ക് ഇന്ത്യയിൽ നിന്നും പോയത്. എല്ലാ ആവശ്യങ്ങൾക്കുമായി വിദേശങ്ങളിലേക്ക് പോയവർ ഇതിലുൾപ്പെടുന്നു. 2025 ഓടെ വിനോദയാത്രകൾക്ക് മാത്രമായി 1.4 കോടി ഇന്ത്യക്കാർ വിദേശങ്ങളിലേക്ക് പോകുമെന്നാണ് സെന്റർ ഫോർ ഏവിയേഷൻ ആൻഡ് എക്സ്പീഡിയ കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിരക്കിയ ജോയിന്റ് റിപ്പോർട്ട് പ്രവചിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP