Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ഇതിൽ 45 പേരുടെ ഉറവിടം വ്യക്തമല്ല; 880 പേർക്ക് രോഗമുക്തി നേടി; അഞ്ച് പേർ രോഗം ബാധിച്ചു മരിച്ചു; 22 ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിച്ചു; കോവിഡ് രോഗികളുടെ സമ്പർക്കപട്ടികയുടെ ഭാഗമായി മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാൻ പൊലീസിന് അനുമതിയുണ്ടെന്നും മുഖ്യമന്ത്രി; തിരുവനന്തപുരത്തെ തീരമേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ; ഇതിൽ 45 പേരുടെ ഉറവിടം വ്യക്തമല്ല; 880 പേർക്ക് രോഗമുക്തി നേടി; അഞ്ച് പേർ രോഗം ബാധിച്ചു മരിച്ചു; 22 ആരോഗ്യ പ്രവർത്തകരും കോവിഡ് ബാധിച്ചു; കോവിഡ് രോഗികളുടെ സമ്പർക്കപട്ടികയുടെ ഭാഗമായി മൊബൈൽ ഫോൺ രേഖകൾ പരിശോധിക്കാൻ പൊലീസിന് അനുമതിയുണ്ടെന്നും മുഖ്യമന്ത്രി; തിരുവനന്തപുരത്തെ തീരമേഖലയിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ ഇന്നും ആയിരം കടന്നു. സംസ്ഥാനത്ത് ഇന്ന് 1212 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. 880 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. കാസർഗോസ് സ്വദേശി ഷംസുദീൻ 53, തിരുവനന്തപുരം സ്വദേശി കനകരാജ് 50, എറണാകുളം സ്വദേശി മറിയംകുട്ടി 77, കോട്ടയം കാരപ്പുഴ സ്വദേശി ടിപി ദാസപ്പൻ, കാസർകോഡ് സ്വദേശി ആദംകുഞ്ഞ്, ഇടുക്കി സ്വദേശി അജിതൻ 55 എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗബാധിതരിൽ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 28664 പരിശോധനകൾ നടത്തി. പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 266, മലപ്പുറം 261 , എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസർകോട് 68, ഇടുക്കി 42, കണ്ണൂർ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5.

കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് തീരദേശമേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. അവശ്യഭക്ഷ്യവസ്തുകൾ വിൽക്കുന്ന എല്ലാ കടകൾക്കും രാവിലെ ഏഴ് മുതൽ മൂന്ന് വരെ പ്രവർത്തിക്കാം. ആലുവയിൽ രോഗവ്യാപനം കുറഞ്ഞു വരുന്നു എന്നാൽ പശ്ചിമ കൊച്ചിയിൽ ആശങ്ക തുടരുന്നു. ചെല്ലാനത്തും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ഉരുൾപൊട്ടൽ ഉണ്ടായ മേപ്പാടി മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയവരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് രാക്ഷാപ്രവർത്തനം നടത്തിയവരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പരിശീലനം നൽകും. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നു. മത്സ്യവിപണനകേന്ദ്രങ്ങൾ, മൊത്തവിൽപ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നും മറ്റിടങ്ങളിലേക്ക് വിൽപ്പനയ്ക്ക് പോകുന്ന സ്ത്രീകളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഫലം നെഗറ്റീവായവർ മാത്രമേ വിൽപ്പനയ്ക്ക് പോകാവൂവെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് പ്രതിരോധത്തിനായി അതിനൂതന വിദ്യകൾ പരീക്ഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള കോണ്ടാക്ട് ട്രേസിംഗിനായാണ് കോവിഡ് രോഗികളുടെ കോൾ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നത്. ഈ വിവരങ്ങൾ എവിടെയും കൊടുക്കില്ല എവിടെയും പങ്കുവയ്ക്കില്ല. ഇക്കാര്യത്തിൽ അനാവശ്യആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്ടിമുടിയിലെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഇയാളുമായി ഹൈറിസ്‌ക് കോണ്ടാക്ടിൽ വന്ന 26 പേരിൽ 12 പേരുടെ ഫലം നെഗറ്റീവാണ്. ഇതിന്റെ ഉറവിടം വ്യക്തമല്ല. സമ്പർക്കപ്പട്ടികയിലുള്ള എല്ലാ മാധ്യമപ്രവർത്തകരും ക്വാറന്റീനിൽ പോകേണ്ട അവസ്ഥയാണ് വന്നത്. നേരത്തെ തന്നെ മാധ്യമപ്രവർത്തകർക്കും പൊതുപ്രവർത്തകർക്കും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയതാണ്.

അതിനാൽ തന്നെ വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ ദുരന്തസ്ഥലത്തേക്ക് നിരവധിപ്പേർ സംസ്ഥാനം കടന്നു വരുന്നുണ്ട്. അതിനാൽ ജാഗ്രത പാലിക്കണം. പെട്ടിമുടിയിലെ രക്ഷാപ്രവർത്തകർക്ക് നടത്തിയ സെന്റിനൽസ് സർവ്വേയിൽ ആലപ്പുഴയിൽ നിന്നുള്ള ഒരു ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്നാണ് എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കിയിത്. എൻഡിആർഎഫിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. രാജമല എസ്റ്റേറ്റിൽ പ്രത്യേക കോവിഡ് പരിശോധനാകേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP