Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ചോരയിൽ കുളിച്ച് അർധനഗ്നമായ നിലയിൽ പന്ത്രണ്ട്കാരിയുടെ മൃതദേഹം കണ്ടെത്തിയത് വീടിന് പിറക് വശത്തായി; കൃഷിസ്ഥലത്ത് നിന്ന് വീട്ടുകാർ തിരിച്ചെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന മകളെ; വായിൽ സ്പാനർ കുത്തിക്കയറ്റിയും സ്വകാര്യഭാഗങ്ങളിൽ അടക്കം മുറിവുകൾ കാണപ്പെട്ട നിലയിലും മൃതദേഹം; രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഞെട്ടിക്കുന്ന വാർത്ത

മറുനാടൻ ഡെസ്‌ക്‌

കാൺപുർ: ഉത്തർപ്രദേശിൽനിന്ന് വീണ്ടും നടുക്കുന്ന വാർത്ത. ഹാമിർപുരിലെ ചികാസി പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 വയസുകാരിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. അർധനഗ്‌നമായ നിലയിൽ പെൺകുട്ടിയുടെ വീടിന് പുറകുവശത്താണ് മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കളും സഹോദരങ്ങളും കൃഷിസ്ഥലത്ത് ജോലിക്ക് പോയതിനാൽ പെൺകുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിന് പുറകുവശത്ത് പെൺകുട്ടിയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ പറഞ്ഞു.

ചോരയിൽ കുളിച്ച് അർധനഗ്‌നമായ നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നതെന്ന് പൊലീസും അറിയിച്ചു. തലയിലും മുഖത്തും സ്വകാര്യഭാഗങ്ങളിലും പരിക്കേറ്റിരുന്നു. വായിൽ സ്പാനർ പോലെയുള്ള ഉപകരണം കുത്തിക്കയറ്റിരുന്നതായും പൊലീസ് പറഞ്ഞു. ബലാത്സംഗം ചെയ്ത ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് തെളിവുകളടക്കം ശേഖരിച്ചെന്നും പ്രദേശവാസികളായ ചിലരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP