Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് 19 ബാധ; കാസർകോട് ആറും കണ്ണൂരിലും എറണാകുളത്തും മൂന്ന് വീതവും കൊറോണ ബാധിത കേസുകൾ; രോഗബാധിതർ എല്ലാവരും എത്തിയത് ഗൾഫിൽ നിന്നും; കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ഉയർന്നു; ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 70 പേരെ; 2566 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു; ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 228 പേർ; 52,285 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു; നിരോധനാജ്ഞ അടക്കമുള്ള കർശന നടപടികൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ് 19 ബാധ; കാസർകോട് ആറും കണ്ണൂരിലും എറണാകുളത്തും മൂന്ന് വീതവും കൊറോണ ബാധിത കേസുകൾ; രോഗബാധിതർ എല്ലാവരും എത്തിയത് ഗൾഫിൽ നിന്നും; കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ഉയർന്നു; ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 70 പേരെ; 2566 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു; ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 228 പേർ; 52,285 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു; നിരോധനാജ്ഞ അടക്കമുള്ള കർശന നടപടികൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ആശങ്കപ്പെടുത്തിക്കൊണ്ട് 12 പേർക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 52 ഉയർന്നിട്ടുണ്ട്. കാസർകോട് ആറും കണ്ണൂരിലും എറണാകുളത്തും മൂന്ന് വീതവും കൊറോണ ബാധിത കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. രോഗബാധിതർ എല്ലാവരും എത്തിയത് ഗൾഫിൽ നിന്നുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 70 പേരെയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. 2566 പേർക്ക് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് 228 പേരാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 52,285 പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു അവസ്ഥയാണ് ഉള്ളത്. നിരീക്ഷണത്തിൽ കഴിയുന്നവരും ജനങ്ങളും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ അടക്കമുള്ള കർശന നടപടികൾ വേണ്ടിവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരാധനാലയങ്ങൾ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോട് ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ കാസർകോട് ജനറൽ ആശുപത്രിയിലും ഒരാൾ എറണാകുളം മെഡിക്കൽ കോളജിലുമാണ് ചികിൽസയിലുള്ളത്. കണ്ണൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ടു പേർ തലശേരി ജനറൽ ആശുപത്രിയിലും ഒരാൾ കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. എറണാകുളത്ത് മൂന്നു പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. കോവിഡ് ബാധ വ്യാപിക്കാതിരിക്കുന്നതിനു ശ്രമിക്കണമെന്നു മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എല്ലാവരും കോവിഡ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ജാതിമത രാഷ്ട്രീയ ഭേതമന്യേ എല്ലാവരും മനുഷ്യരെന്ന ഒറ്റ ചിന്തയിൽ ഒരുമയോടെയാണ് മുന്നേറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലർക്ക് നേരം വെളുത്തിട്ടില്ല. ഞങ്ങൾക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ഇപ്പോഴും ചിലർ. സംസ്ഥാനത്തെ സംരക്ഷിക്കാൻ ഒരു വിഭാഗം ഉറക്കമിളച്ചിരിക്കുന്നു. എല്ലാവരുംചേർന്ന് ഒരു പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ ശ്രമിക്കുന്നു. അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കുകൂടി വേണ്ടിയാണ് ഈ സംവിധാനം. നാടിന്റെ നന്മയ്ക്കായി സർക്കാരിന് നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കത്തോലിക്കാ സഭ കുർബാന അടക്കം ഒഴിവാക്കി കൊണ്ട് സർക്കാറിനോട് സഹകരിച്ചിട്ടണ്ട്. ദേവസ്വം ബോർഡുകളിൽ ഉത്സവങ്ങൾ അടക്കം ചടങ്ങുകൾ മാത്രമാക്കി മാറ്റാൻ തീരുമാനിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

ചില ആരാധനാലയങ്ങളിൽ ആൾക്കൂട്ടം എത്തുന്നു. അതു ഒഴിവാക്കണം. ഇപ്പോൾ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ വേണ്ടി വരും. സർക്കാർ വിട്ടു വീഴ്‌ച്ച ചെയ്യില്ലെന്ന് മുന്നറിയിപ്പ്. കാസർക്കോട് നിരുത്തരവാദത്തിന്റെ ഉദാഹരണമായി മാറിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാൻ വേണ്ടി പൊലീസിന് ചുമതല നൽകുകയാണെന്നം അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തനങ്ങളുമായി ബന്ധപ്പെട്ട് പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റ്, എൻ 95 മാസ്‌ക്, ട്രിപ്പിൾ ലെയർ മാസ്‌ക്, ഡബിൾ ലെയർ മാസ്‌ക്, ഹാന്റ് റബ്ബ് സൊല്യൂഷൻ, ഇൻഫ്രാറെഡ് തെർമ്മോമീറ്റർ തുടങ്ങി അടിയന്തര ചികിത്സ സാമഗ്രികൾ ലഭ്യമാക്കുന്നതിനെ കുറിച്ചുള്ള ആലോചനയുംതുടങ്ങി. ഇതിനായി ആരോഗ്യമന്ത്രി കെ കെ ഷൈലജ, വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. കെ.എം.എസ്.സി.എൽ. എം.ഡി. ഡോ. നവജ്യോത് ഖോസ, വ്യവസായ വകുപ്പ് ഡയറക്ടർ പ്രേംകുമാർ, ടെക്സ്റൈൽസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ജയരാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മറ്റു രാജ്യങ്ങളിൽ കോവിഡ് 19 വരുത്തിയിരിക്കുന്ന വ്യാവസായിക സ്തംഭനത്തിന്റെ വെളിച്ചത്തിൽ അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യം വ്യാപകമായി നേരിടുന്നതിനാൽ ഇത്തരം ചികിത്സാ സാമഗ്രികൾക്ക് ഉണ്ടായിരിക്കുന്ന ക്ഷാമം പരികരിക്കുന്നതിന് തദ്ദേശിയമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനായിരുന്നു യോഗം. സംസ്ഥാനത്തിനാവശ്യമായ മുഴുവൻ ഹാന്റ് റബ്ബ് സൊലൂഷനും കെ.എസ്.ഡി.പി.എൽ വഴി ലഭ്യമാക്കും. നിലവിലുള്ള സാഹചര്യത്തിൽ ഗ്ലൗസ് വ്യാവസായിക വകുപ്പുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്നതിനും ആശുപത്രികളിൽ ചികിത്സയിലിരിക്കുന്ന രോഗികൾക്കാവശ്യമായ ബെഡ് ഷീറ്റ്, പില്ലോ കവർ, ടവൽ എന്നിവ കൈത്തറി സഹകരണ സംഘം മുഖേന ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.

മാസ്‌കുകളും പേഴ്സണൽ പ്രൊട്ടക്ഷൻ കിറ്റുകളും നിർമ്മിക്കുന്നത് പ്രത്യേകതരത്തിലുള്ള അസംസ്‌കൃത വസ്തുക്കൾ ആവശ്യമാണ്. അതിനാൽ എത്രയും വേഗം അത് പ്രാദേശികമായി ലഭ്യമാക്കി തദ്ദേശിയമായി അവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ വ്യവസായ വകുപ്പ് ഡയറക്ടറേയും ടെക്സ്റൈൽസ് കോർപറേഷൻ മാനേജിങ് ഡയറക്ടറേയും ചുമതലപ്പെടുത്തി. അടിയന്തര ചികിത്സയ്ക്ക് ആവശ്യമായ ഓക്സിജൻ വിതരണം മുടങ്ങാതിരിക്കാൻ വേണ്ട നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP