Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു; രോഗബാധ ഏറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരം; അൺ എയ്ഡഡ് അടക്കം സകല സ്‌കൂളുകളും കോളേജുകളും അടച്ചു; ഏഴാം ക്ലാസു വരെയുള്ള പരീക്ഷകളും റദ്ദാക്കി; പള്ളിപ്പെരുന്നാളുകളും ക്ഷേത്രോത്സവങ്ങളും നിരോധിച്ചു; വിവാഹ ആഘോഷങ്ങൾക്കും നിരോധനം; ശബരിമല ദർശനത്തിനും നിരോധനം ഏർപ്പെടുത്തി; മദ്രസകളും സൺഡേ സ്‌കൂളുകളും ഉണ്ടാവില്ല; പൊതുപരിപാടികൾക്കും മതപരമായ ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 12 ആയി ഉയർന്നു; രോഗബാധ ഏറ്റവരിൽ രണ്ടു പേരുടെ നില ഗുരുതരം; അൺ എയ്ഡഡ് അടക്കം സകല സ്‌കൂളുകളും കോളേജുകളും അടച്ചു; ഏഴാം ക്ലാസു വരെയുള്ള പരീക്ഷകളും റദ്ദാക്കി; പള്ളിപ്പെരുന്നാളുകളും ക്ഷേത്രോത്സവങ്ങളും നിരോധിച്ചു; വിവാഹ ആഘോഷങ്ങൾക്കും നിരോധനം; ശബരിമല ദർശനത്തിനും നിരോധനം ഏർപ്പെടുത്തി; മദ്രസകളും സൺഡേ സ്‌കൂളുകളും ഉണ്ടാവില്ല; പൊതുപരിപാടികൾക്കും മതപരമായ ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ ബാധ പിടിവിട്ടു കുതിക്കുന്നു. ഇന്ന് ആറ് പേർക്ക് കൂടി കോറോണ ബാധിച്ചതോടെ 12 പേർക്ക് കൂടി വൈറസ് ബാധിച്ചു. നാല് പേർ കോട്ടയത്തും രണ്ട് പേർ പത്തനംതിട്ടയിലുമാണ് കൊറോണ ബാധയേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറ്റാലിയിൽ നിന്നെത്തിയവരുടെ മാതാപിതാക്കളുടെ നിലയാണ് ഗുരുതരമായി തുടരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി ബന്ധമുള്ള രണ്ടു പേർക്കാണ് പത്തനംതിട്ടയിൽ രോഗബാധ കണ്ടെത്തിയത്. ഇവർ കോഴഞ്ചേരിയിലെ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.

ഈ സാഹചര്യത്തിൽ കൊവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട് അസാധാരണ കരുതലിലേക്ക് പോകാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ മാത്രം രോഗബാധ സംശയിച്ച് 19 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ശ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ കുടുംബവുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് രണ്ടു പേർക്കു കൂടി രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചിരുന്ന മൂന്ന് പേർക്ക് രോഗം പൂർണമായി മാറി. ചികിത്സയിലുള്ളവരിൽ 12പേർ ഇറ്റലിയിൽ നിന്നും വന്നവരാണ്. എട്ടു പേർ അവരുമായി സമ്പർക്കം പുലർത്തിയവരാണ്. 1116 പേരാണ് നിരീക്ഷണത്തിലുള്ളത്. 967 പേർ വീടുകളിലാണ്.149 പേർ ആശുപത്രികളിലാണ്.-മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ രീതിയിലുള്ള ഇടപെടലും ജാഗ്രതയും പോര കോവിഡ് 19 നിയന്ത്രിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്‌കൂളുകളും അടച്ചിടും. സി.ബി.എസ്.ഇ ഐ.സി.എസ്.ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്‌പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും. സർക്കാർ പൊതുപരിപാടികൾ മുഴുവൻ മാറ്റിവക്കും. രോഗവിവരങ്ങളോ യാത്രാ വിവരങ്ങളോ മറച്ചു വക്കരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.അതേസമയം, എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയുണ്ടാകും എന്നാൽ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ഇതിനൊപ്പം കോളേജുകളിലും റെഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. എന്നാൽ സർവകലാശാല പരീക്ഷകൾമാറ്റമില്ലാതെ നടക്കും. കോറോണയുടെ പശ്ചാത്തലത്തിൽ ക്വാറന്റൈൻ ചെയ്തിട്ടുള്ളതോ നിരീക്ഷണത്തിൽ ഉള്ളതോ ആയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി നൽകും. ഉത്സവങ്ങൾ, കൂട്ട പ്രാർത്ഥനകൾ, മറ്റ് മതപരമായ ചടങ്ങുകൾ, ജനങ്ങൾ കൂട്ടം ചേരുന്ന പരിപാടികൾ എന്നിവ ഒഴിവാക്കണമെന്ന് സർക്കാർ അഭ്യർത്ഥിക്കും. ശബരിമല തീർത്ഥാടനത്തിനും നിയന്ത്രണമേർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെടും.

കോളജുകളിൽ ക്ലാസുകൾ ഒഴിവാക്കും. എന്നാൽ, കോളജ് പരീക്ഷകൾക്കും പ്രാക്ടിക്കലിനും മാറ്റമുണ്ടാകില്ല. ഒന്നുമുതൽ ഏഴുവരെയുള്ള സ്‌കൂളുകൾ പൂർണമായി അടച്ചിടും. എട്ട്, ഒമ്പത് ക്ലാസുകൾ പ്രവർത്തിക്കില്ലെന്നും പരീക്ഷ മാത്രമേ നടക്കുവെന്നും അറിയിച്ചു. അംഗനവാടിയിൽ നിന്ന് കുട്ടികൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ വീടുകളിലെത്തിക്കും. മാർച്ചിലെ സർക്കാറിന്റെ എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. മദ്രസകൾ, സൺഡേ സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെ അവധി നൽകാൻ നിർദ്ദേശിച്ചു. ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കരുതെന്നും കർശന നിർദ്ദേശം. ജനങ്ങൾ തടിച്ചുകൂടുന്ന ഉഇത്സവങ്ങൾ വഴി കൊറോണ വൈറസ് വ്യാപനത്തിനുള്ള സാഹചര്യം കൂടുകയാണെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിക്കുന്നത്. അതിനാൽ തന്നെ ഉത്സവാഘോഷങ്ങൾ പൂർണമായി ഒഴിവാക്കും. സംസ്ഥാനത്തിന് അതീവ ജാഗ്രതാ നിർദ്ദേശമമാണ് മുഖ്യമന്ത്രി പുറപ്പെടിവിച്ചിരിക്കുന്നത്. വിവാഹാ ആഘോഷങ്ങൾ ഉൾപ്പടെ ഒഴിവാക്കാനും മുഖ്യമന്ത്രി നിർദ്ദേശിക്കുന്നു.

നിരീക്ഷണത്തിലുള്ളവർക്ക് സൗജന്യ ഭക്ഷണം സർക്കാർ ഉറപ്പാക്കും. സർക്കാർ തീരുമാനം നടപ്പാക്കുമെന്ന് സി.ബി.എസ്.ഇ സ്‌കൂൾ മാനേജ്മന്റെ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇന്ദിര രാജൻ അറിയിച്ചു. കേരളത്തിൽ ആറു പേർക്ക് കോവിഡ്19 ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പത്തനംതിട്ടയിൽ അഞ്ചു പേർക്കും കൊച്ചിയിൽ മൂന്നു വയസുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലിരുന്ന രണ്ട് വയോധികർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം ആറ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇറ്റലിയിൽ നിന്നെത്തിയ അച്ഛനും അമ്മയും മകനും, ഇവരുടെ ബന്ധുക്കൾ, കോട്ടയത്തെ രണ്ട് ബന്ധുക്കൾ, കൊച്ചിയിലെ നഴ്സായ യുവതിയുടെ മൂന്നരവയസുകാരി കുട്ടി എന്നിവരിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വിശദമാക്കുന്നത് രണ്ട് പേരുടെ നിലഗുരുതരനമാണെന്നാണ്. വയോധികരായവരാണ് മരണത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് കോവിഡ് 19 രോഗം ആശങ്കാ ജനകമായ വിധത്തിൽ പടർന്നു പിടിക്കുന്നത്.. പത്തനംതിട്ടയിലാണ് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചത്. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന രണ്ട് പേർക്കുമാണ് ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യം രോഗബാധ സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നും വന്ന റാന്നി സ്വദേശികളുമായി അടുത്ത് ഇടപഴകിയവർക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. ഇറ്റലിയിൽ നിന്നും വന്ന ദമ്പതികൾ, ഇവരുടെ മകൻ, അയൽവാസികളും ബന്ധുക്കളുമായി ഒരു സ്ത്രീയും പുരുഷനും എന്നീ അഞ്ച് പേർക്ക് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി അടുത്ത് ഇടപഴകിയവരിൽ നിന്നും രോഗലക്ഷങ്ങൾ കണ്ടെത്തിയ 21 പേരെ കോഴഞ്ചേരി ആശുപത്രിയിലെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു ഇവരിൽപ്പെട്ട രണ്ട് പേർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

നിലവിൽ 21 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നുണ്ട്. ഇതിൽ രണ്ട് പേർക്കാണ് ഇപ്പോൾ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ രണ്ട് പേരുമായി അടുത്തിടപഴകിയവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ച രണ്ട് പേർ കഴിഞ്ഞ ദിവസങ്ങളിൽ ആരൊടൊക്കെ ഇടപഴകി എന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി രോഗബാധ സ്ഥിരീകരിച്ചു കൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് അറിയിച്ചു. നേരത്തെ എഴ് പേരടങ്ങിയ എട്ട് സംഘങ്ങളെ രോഗികൾ ഇടപെട്ടവരെ കണ്ടെത്താനായി നിയോഗിച്ചിരുന്നു. ഈ സംഘങ്ങളുടെ എണ്ണം 11 ആക്കി ഇപ്പോൾ ഉയർത്തിയിട്ടുണ്ടെന്ന് നൂഹ് വ്യക്തമാക്കി. നിലവിൽ കോലഞ്ചേരി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണ് രോഗബാധ സ്ഥിരീകരിച്ചവർ ഉള്ളത്. കൊറോണ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആയിരത്തിന് മുകളിൽ ആളുകളാണ് നീരീക്ഷണത്തിലുള്ളത്.

പ്രധാന തീരുമാനങ്ങൾ:

1. ഏഴാം ക്ലാസുവരെ പരീക്ഷയില്ല.
2. എട്ട് മുതൽ അതീവ സുരക്ഷാ മുൻകരുതലോടെ പരീക്ഷ.
3. സി.ബി.എസ്.ഇ ഉൾപ്പെടെ എല്ലാ സ്?കൂളുകളും കോളജ്, മദ്റസ, അംഗൻവാടി, പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ മാർച്ച് 31 വരെ അടച്ചിടും.
4. രോഗ ലക്ഷണങ്ങളുള്ളവരെ പരീക്ഷ എഴുതിക്കില്ല.
5. ട്യൂഷൻ, സ്പെഷൽ ക്ലാസുകൾ തുടങ്ങിയവക്കും മാർച്ച് 31 വരെ അവധി
6. എല്ലാ വിഭാഗങ്ങളുടെയും ഉത്സവങ്ങൾ ഒഴിവാക്കണം. ജനങ്ങളുടെ അനിയന്ത്രിതമായ കൂടിച്ചേരൽ അപകടം സൃഷ്ടിക്കും.
7. തിയറ്ററുകളും നാടകശാലകളും അടച്ചിടും. കലാ സാംസ്കാരിക പരിപാടികൾ ഒഴിവാക്കും.
8. സർക്കാർ ഓഫിസുകളിൽ രോഗബാധ നിയന്ത്രിക്കാൻ മുൻകരുതലെടുക്കും.
9. വിവാഹം ചടങ്ങുകൾ മാത്രമായി ലളിതമാക്കണം. കൂടുതൽപേർ ഒത്തുചേരുന്നത് ദോഷം ചെയ്യും.
10. ശബരിമലയിൽ നിത്യപൂജ മാത്രം നടത്തുക. ദർശനത്തിന് പോകുന്നത് ഒഴിവാക്കുക.
11. സർക്കാർ പൊതു പരിപാടികൾ എല്ലാം ഒഴിവാക്കും
12. ഇറ്റലി, ഇറാൻ, സിങ്കപ്പൂർ തുടങ്ങിയ രോഗബാധിത രാജ്യങ്ങളിൽനിന്ന്? വരുന്നവർ സ്വമേധയാ നിരീക്ഷണത്തിന് വിധേയമാകണം. സർക്കാർ സംവിധാനങ്ങളെ ബന്ധപ്പെടണം. മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടരുത്.
13. യാത്രാവിവരങ്ങൾ ആരും മറച്ചുവെക്കരുത്. അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. ആദ്യം രോഗം ബാധിച്ച ഇറ്റലിയിൽനിന്ന് വന്നവരുടെ അലംഭാവമാണ് സ്ഥിതി വഷളാക്കിയത്.
14. സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കും.
15. വിമാനത്താവളങ്ങളിൽ കൂടുതൽ നിരീക്ഷണവും ഇടപെടലും നടത്തും.
16. ആലപ്പുഴ, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സ്രവ പരിശോധന സൗകര്യം. വിമാനത്താവളങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തും.
17. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക്? ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ കലക്?ടർമാർക്ക് നിർദ്ദേശം നൽകി.
18. വിദേശികൾ കേരളത്തിലെത്തിയാൽ അറിയിക്കണം.
19. മാസ്കുകളും സാനിറ്റെസറും കൂടുതൽ ഉൽപാദിപ്പിക്കും.
20. യാത്ര മുടങ്ങുന്നത് മൂലം വിദേശത്ത് ജോലി ചെയ്യുന്നവർ നേരിടുന്ന പ്രയാസം പരിഹരിക്കും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാറുമായി സംസാരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP