Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 956; ഉറവിടമറിയാത്ത കേസുകൾ 114; 784 പേർ രോഗമുക്തരായി ആശുപത്രി വിട്ടുപ്പോൾ ഏഴ് മരണങ്ങൾ; 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി; ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയിൽ; കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം; മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ചത് 35 തൊഴിലാളികൾക്ക്

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 956; ഉറവിടമറിയാത്ത കേസുകൾ 114; 784 പേർ രോഗമുക്തരായി ആശുപത്രി വിട്ടുപ്പോൾ ഏഴ് മരണങ്ങൾ; 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി; ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളത് മലപ്പുറം ജില്ലയിൽ; കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം; മൂന്ന് ദിവസത്തിനിടെ രോഗം ബാധിച്ചത് 35 തൊഴിലാളികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 784 പേർ രോഗമുക്തരായി ആശുപത്രി വിട്ടു. 7 പേർ മരിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പർക്കത്തിലൂടെ 956 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ 106 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 73 പേർക്കും രോഗം സ്ഥീരികരിച്ചു. ഉറവിടമറിയാത്ത കേസുകൾ 114 ആണ്. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഏഴ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ(52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കർ(64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ(50), കൊല്ലം മയിലക്കാട് സ്വദേശി ദേവദാസ്(45), കാസർകോട് നീലേശ്വരം സ്വദേശി മുഹമ്മദ്കുഞ്ഞ്(65), വയനാട് കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി(65) എന്നിവരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കോവിഡ് പോസിറ്റീവായവരുടെ എണ്ണം, ജില്ല തിരിച്ച്: തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട 4, കോട്ടയം 40, ഇടുക്കി 10, ആലപ്പുഴ 30, എറണാകുളം 101, തൃശൂർ 40, പാലക്കാട് 147, മലപ്പുറം 255, കോഴിക്കോട് 66, വയനാട് 33, കണ്ണൂർ 61, കാസർകോട് 146.

കോഴിക്കോട് അതിഥി തൊഴിലാളികൾക്കിടയിൽ രോഗവ്യാപനം ഉണ്ടായതായി മുഖ്യമന്ത്രി അറിയിച്ചു. മൂന്നു ദിവസത്തിനിടെ ജില്ലയിൽ രോഗം ബാധിച്ചത് 35 തൊഴിലാളികൾക്കാണ്. തിരുവനന്തപുരത്തെ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാർജ് ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. സമ്പർക്ക വ്യാപനം വർദ്ധിക്കുന്ന തിരുവനന്തപുരം റൂറലിൽ ബോധവത്കരണ പ്രവർത്തനങ്ങൾക്കും ജാഗ്രതാ നടപടികൾ ശക്തമാക്കാനും ഹർഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. സാമൂഹിക അകലം അടക്കം സുരക്ഷാ മാർഗ്ഗങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാനാണ് നടപടി. മാസ്‌ക ധരിക്കുന്നതിൽ അടക്കം പ്രചാരണം നൽകും.

കാസർകോട്, കണ്ണൂർ, കോഴിക്കോട് റൂറൽ, സിറ്റി, പാലക്കാട് വയനാട്, തൃശ്ശൂർ സിറ്റി, എറണാകുളം എന്നിവിടങ്ങളിൽ ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ തൃപ്തികരമാണ്. പുതിയ നിയന്ത്രണങ്ങൾക്ക് രൂപം നൽകാൻ ഐജിമാർ ഡിഐജി ജില്ലാ പൊലീസ് മേധാവി എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. തീരദേശത്തെ പ്രശ്‌ന പരിഹാരത്തിനും ഏകോപനത്തിനും ഐജി ശ്രീജിത്തിന് ചുമതല നൽകി. കോസ്റ്റൽ പൊലീസ് ഐജി ശ്രീജിത്തിനെ സഹായിക്കും. ജനമൈത്രി പൊലീസിന്റെ സേവനം സംസ്ഥാനത്ത് എല്ലായിടത്തും വിനിയോഗിക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആലപ്പുഴ പാണാവള്ളിയിൽ പുതിയ കോവിഡ് ക്ലസ്റ്റർ രൂപപ്പെട്ടിട്ടുണ്ട്. എണറാകുളം ജില്ലയിൽ ഫോർട്ട് കൊച്ചി ക്ലസ്റ്ററിലാണ് രോഗ വ്യാപനം കൂടുതൽ . ഫോർട്ട് കൊച്ചി മട്ടാഞ്ചേരി പ്രദേശങ്ങളിൽ രോഗ വ്യാപനം കൂടുതലാണ്. ആലുവ ക്ലസ്റ്ററിൽ രോഗ വ്യാപനം കുറയുകയാണ്. കൂടുതൽ സ്ഥലങ്ങളിൽ ഇളവുകൾ നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

മലപ്പുറം ജില്ലയിൽ കോവിഡ് കേസുകൾ കൂടുകയാണ്. ഇന്നലെമാത്രം 144 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചു. ഇന്ന് ആകെ 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ അതിഥി തൊഴിലാളികൾക്കിടയിൽ രോഗ വ്യാപനം കൂടുതലാണ്. ലോക്ക് ഡൗൺ കാലത്ത് കർണാടക മണ്ണിട്ടചച്ച മാക്കൂട്ടം പാത ചരക്ക് വാഹന നീക്കത്തിനായി തുറന്നു. കോവിഡ് പരിശോധനയും വിവരശേഖരണവും ഇവിടെ തുടരും. വൈകീട്ട് ആറ് മണിവരെ ആയിരിക്കും വാഹനങ്ങൾക്ക് പ്രവേശനം. കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് വേണം വണ്ടികൾ വരാൻ. തിരക്ക് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധയും ക്രമീകരണവും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP