Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിൻവലിക്കാത്ത നിയമം നടപ്പിലാക്കാനില്ലെന്നു പറഞ്ഞു കോടതിയിൽ തടിതപ്പാനാവില്ല; പിൻവലിച്ചു നിയമഭയിൽ ബിൽ കൊണ്ടു വന്നു പ്രതിസന്ധി മറികടക്കാൻ നീക്കം; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് തന്നെ സൂചന; ജനകീയ പ്രതിരോധത്തിന് മുമ്പിൽ തോറ്റു പിന്മാറിയെങ്കിലും വാശി കൈവിടാതെ പിണറായി

പിൻവലിക്കാത്ത നിയമം നടപ്പിലാക്കാനില്ലെന്നു പറഞ്ഞു കോടതിയിൽ തടിതപ്പാനാവില്ല; പിൻവലിച്ചു നിയമഭയിൽ ബിൽ കൊണ്ടു വന്നു പ്രതിസന്ധി മറികടക്കാൻ നീക്കം; ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ബിൽ കൊണ്ടുവരുമെന്ന് തന്നെ സൂചന; ജനകീയ പ്രതിരോധത്തിന് മുമ്പിൽ തോറ്റു പിന്മാറിയെങ്കിലും വാശി കൈവിടാതെ പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് വകുപ്പിലെ ഭേദഗതിക്കെതിരെ നിയമം കൊണ്ടുവന്നു പുലിവാലു പിടിച്ച പിണറായി സർക്കാറിന് ഇനിയും വാശി തീർന്നിട്ടില്ലെന്ന് സൂചന. ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ വേണ്ടിയുള്ള നിയമം കൊണ്ടുവരാനുള്ള ആലോചനയിൽ തന്നെയാണ് സർക്കാർ. സമൂഹമാധ്യമങ്ങളിലെ അതിക്രമങ്ങളും അധിക്ഷേപങ്ങളും തടയാൻ കേരള നിയമസഭയിൽ പുതിയ ബിൽ കൊണ്ടുവരാനാണ് ഇപ്പോഴത്തെ നിലയിൽ സാധ്യതയുള്ളത്. നിലവിൽ ഓർഡിനൻസ് നിലനിൽക്കേ അത് റദ്ദു ചെയ്യാൻ സാധിക്കില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ ഓർഡിനൻസ് പിൻവലിക്കാൻ ഗവർണറോട് വീണ്ടും ആവശ്യപ്പെടുക.

നിലവിലുള്ള ഓർഡിനൻസ് ഉടൻ പിൻവലിക്കാൻ റിപ്പീലിങ് ഓർഡിനൻസിനു ഗവർണറോടു മന്ത്രിസഭയ്ക്കു ശുപാർശ ചെയ്യാം. ഒരു ഓർഡിനൻസ് ഒപ്പിട്ടതിനു തൊട്ടുപിന്നാലെ അതു പിൻവലിച്ചു മറ്റൊരു ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചാൽ ഗവർണർ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക സർക്കാരിനും സിപിഎമ്മിനുമുണ്ട്. നിലവിലെ ഓർഡിനൻസിന്റെ ഭേദഗതി നിയമസഭയിൽ കൊണ്ടുവരാനുള്ള സാധ്യതയും സർക്കാരിനു മുന്നിലുണ്ട്. എന്നാൽ, ഭേദഗതിക്കെതിരെയുള്ള ഹർജികൾ കോടതി പരിഗണിക്കുമ്പോൾ പിടിച്ചുനിൽക്കണമെങ്കിൽ അടിയന്തര നടപടി കൂടിയേ തീരൂ.

പ്രാബല്യത്തിലുള്ള നിയമം പിൻവലിക്കുന്നതിനു പകരം നടപ്പാക്കില്ലെന്നു പറയാൻ സർക്കാരിനാകില്ലെന്നു വ്യക്തമാക്കി മുൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി.ഹരനുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി വിധിയുണ്ട്. 2008 ൽ ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുന്നതിൽ ഇളവ് അനുവദിക്കുന്ന വ്യവസ്ഥ മരവിപ്പിച്ച നിവേദിത പി.ഹരന്റെ ഉത്തരവിനെയാണു ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. ഭരണഘടനാ വ്യവസ്ഥകൾ ലംഘിച്ചു സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവു കോടതി അസാധുവാക്കുകയും ചെയ്തു.

എതിർപ്പുകൾ കണക്കിലെടുത്തുള്ള രാഷ്ട്രീയ തീരുമാനമാണ് സർക്കാരെടുത്തത്. ഇത് എങ്ങനെ നടപ്പാക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ല. തീരുമാനം പിൻവലിക്കുന്നത് എങ്ങനെ നടപ്പാക്കണമെന്ന ശുപാർശയോടെയാകും ഫയൽ ആഭ്യന്തരവകുപ്പിൽനിന്ന് നിയമവകുപ്പിലെത്തുക. നിയമസഭാപ്രമേയം വഴി ഓർഡിനൻസ് പിൻവലിക്കാൻ സാധിക്കും. നിയമസഭ ചേരുമ്പോൾ ഓർഡിനൻസ് പിൻവലിക്കാനുള്ള പ്രമേയം സർക്കാരിനു കൊണ്ടുവരാം. ജനുവരി ആദ്യം സഭ ചേരാനാണ് ആലോചന. എന്നാൽ, സാങ്കേതികമായി ഓർഡിനൻസ് പിൻവലിക്കുന്നതുവരെ നിയമം പ്രാബല്യത്തിലുണ്ടാകും. അതുവരെ ഈ നിയമപ്രകാരം നൽകുന്ന പരാതികളിൽ കേസെടുക്കാൻ പൊലീസിനു ബാധ്യതയുണ്ടാകുമെന്നുമാണ് ലഭിക്കുന്ന സൂചനകൾ.

നിയമസഭ ചേരുന്നതു മുതൽ 42 ദിവസത്തിനുള്ളിൽ ഓർഡിനൻസ് നിയമമാക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ സ്വമേധയാ ഓർഡിനൻസിനു പ്രാബല്യമുണ്ടാകില്ല. അത്തരത്തിൽ സ്വാഭാവിക മരണത്തിന് ഓർഡിനൻസിനെ വിട്ടുനൽകാം. എന്നാൽ, സഭാ സമ്മേളനത്തിൽ നിയമഭേദഗതി വലിയ വിമർശനത്തിനു വഴിതെളിക്കുമെന്നതിനാൽ ആ വഴി സ്വീകരിക്കാനിടയില്ല. ഈ സാഹചര്യത്തിലാണ് സാമൂഹ്യ മാധ്യമങ്ങളെ നിയമന്ത്രിക്കാൻ കഴിയുന്ന പുതിയ നിയമത്തിന് സർക്കർ ഒരു്ങുന്ന്ത. അഭിപ്രായ സ്വാതന്ത്ര്യം ചൂണ്ടിക്കാട്ടി ഐ.ടി. നിയമം ലഘൂകരിച്ച സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ ഇത്തരമൊരു നിയമത്തിന്റെ സാധുതനോക്കിയേ സർക്കാരിന് ആ വഴി തിരഞ്ഞെടുക്കാനാകൂ.

അതിനിടെ സംസ്ഥാന സർക്കാരിന്റെ വിവാദ പൊലീസ് ഭേദഗതി നിയമപ്രകാരമുള്ള ആദ്യ പരാതി ഇടത് അനുഭാവിക്കെതിരെയാണെന്നതും ശ്രദ്ധേയമായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ അപമാനിക്കാൻ ശ്രമിച്ചെന്നു കാട്ടി ലീഗ് നാട്ടിക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് വലപ്പാട് പൊലീസിനു പരാതി നൽകിയത്. നാട്ടിക സ്വദേശിയായ ഇടത് അനുഭാവി സമൂഹമാധ്യമത്തിലൂടെ വ്യാജഫോട്ടോ പ്രചരിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഔദ്യോഗിക നിർദ്ദേശം ലഭിച്ച ശേഷമേ കേസെടുക്കാനാകൂ എന്നു പൊലീസ് പരാതിക്കാരനെ അറിയിച്ചു. എന്നാൽ, പരാതി പിൻവലിക്കാൻ നിർദേശിച്ചതായി ഫിറോസ് വ്യക്തമാക്കുകയാിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP