Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിറഗർഭിണിയെ മൂന്ന് ദിവസം മുമ്പ് പരിശോധിച്ച് മടക്കിയത് ഇനിയും പ്രസവത്തിന് 10 ദിവസം കൂടിയുണ്ടെന്ന് പറഞ്ഞ്; രാത്രിയിൽ വേദന തുടങ്ങിയെങ്കിലും കാര്യമാക്കിയില്ല; പുലർച്ച അസഹനീയമായപ്പോൾ ഓട്ടോയിൽ ഹോസ്പിറ്റിലിലേക്ക്; കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ വിളിച്ചത് 108ലേക്ക്; പത്തു മിനിറ്റു കൊണ്ട് പാഞ്ഞെത്തിയ ആംബുലൻസിലേക്ക് കയറ്റിയതും പ്രസവം; പൊതു പണിമുടക്ക് ദിനത്തിൽ അമൃതയ്ക്കും വൈശാഖിനും കിട്ടിയത് പെൺകണിയെ; കണ്ണൂരിൽ നിന്നൊരു സുഖപ്രസവ കഥ

നിറഗർഭിണിയെ മൂന്ന് ദിവസം മുമ്പ് പരിശോധിച്ച് മടക്കിയത് ഇനിയും പ്രസവത്തിന് 10 ദിവസം കൂടിയുണ്ടെന്ന് പറഞ്ഞ്; രാത്രിയിൽ വേദന തുടങ്ങിയെങ്കിലും കാര്യമാക്കിയില്ല; പുലർച്ച അസഹനീയമായപ്പോൾ ഓട്ടോയിൽ ഹോസ്പിറ്റിലിലേക്ക്; കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ വിളിച്ചത് 108ലേക്ക്; പത്തു മിനിറ്റു കൊണ്ട് പാഞ്ഞെത്തിയ ആംബുലൻസിലേക്ക് കയറ്റിയതും പ്രസവം; പൊതു പണിമുടക്ക് ദിനത്തിൽ അമൃതയ്ക്കും വൈശാഖിനും കിട്ടിയത് പെൺകണിയെ; കണ്ണൂരിൽ നിന്നൊരു സുഖപ്രസവ കഥ

എം മനോജ് കുമാർ

കണ്ണൂർ: പൊതുപണിമുടക്ക് ദിന പുലർച്ചയ്ക്ക് 108 ആംബുലൻസിൽ അമ്മയ്ക്ക് സുഖപ്രസവം. ഇന്നു പുലർച്ചെ നാലെ മുക്കാലോടെ ആംബുലൻസിൽ നടന്ന സുഖപ്രസവത്തിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കണ്ണൂരിലുള്ള വൈശാഖ്-അമൃത ദമ്പതികൾക്കാണ് പൊതുപണിമുടക്ക് ദിനത്തിൽ പെൺകുഞ്ഞ് പിറന്നു വീണത്. പൊതുപണിമുടക്ക് കാരണം വഴി മുടങ്ങിയപ്പോഴാണ് രക്ഷയൊരുക്കി ആംബുലൻസ് കടന്നുവന്നത്.

ഇരുപത്തിയഞ്ചുകാരിയായ അമൃതയുടെ രണ്ടാമത്തെ പ്രസവമാണ് നിനച്ചിരിക്കാതെ 108 ആംബുലൻസിൽ നടന്നത്. ആദ്യപ്രസവത്തിൽ ആൺ കുഞ്ഞാണ്. പക്ഷെ രണ്ടാം പ്രസവത്തിൽ ദമ്പതികൾ ആഗ്രഹിച്ച പോലെ പെൺകുഞ്ഞിനെ തന്നെ ലഭിക്കുകയും ചെയ്തു. 108 ആംബുലൻസ് സർവീസ് വാർത്തകളിൽ വിവാദങ്ങളുടെ തോഴനായി തന്നെയാണ് നിലകൊള്ളുന്നതെങ്കിലും ഒട്ടനവധി ജീവിതങ്ങൾക്കാണ് ഈ ആംബുലൻസ് സർവീസ് കനിവിന്റെയും സേവനത്തിന്റെയും കൈത്തിരിയായി മാറുന്നത്. കണ്ണൂർ പേരാവൂരിൽ നിന്നുള്ള ഈ സുഖ പ്രസവവാർത്തയും ഇത്തരം ഒരു സന്ദേശം തന്നെയാണ് സമൂഹത്തിൽ പടർത്തുന്നതും.

കണ്ണൂർ നേടുംപൊയിൽ സ്വദേശികളായ ദമ്പതികൾ തലശ്ശേരി സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്. മൂന്നു ദിവസം മുൻപ് ഇവർ ആശുപത്രിയിൽ എത്തിയിരുന്നു. ഇനിയും പത്ത് ദിവസമെങ്കിലും കഴിഞ്ഞേ പ്രസവം നടക്കൂ എന്നാണ് അന്ന് ആശുപത്രിയിൽ നിന്നും പറഞ്ഞത്. അതിനാൽ ഇവർ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പക്ഷെ ഇന്നലെ രാത്രിയോടെ നേരിയ രീതിയിൽ അമൃതയ്ക്ക് വേദന തുടങ്ങിയിരുന്നു. പക്ഷെ സമയം ആയിട്ടില്ലെന്ന ധാരണയിൽ അവർ വീട്ടിൽ തന്നെ നിന്നു. പക്ഷെ പുലർച്ചെ കഴിഞ്ഞും വേദന അധികരിച്ചതോടെയാണ് ഇവർ സമീപത്തുള്ള ഓട്ടോ എടുത്ത് നേരെ തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് നീങ്ങിയത്.

ഓട്ടോ മുന്നോട്ടു പോയതോടെ വേദന കൂടി. ഓട്ടോ നിർത്താനോ മുന്നോട്ടു പോകാനോ കഴിയാത്ത അവസ്ഥ വന്നു. ഇതോടെയാണ് ഇവർ 108 ആംബുലൻസുമായി ബന്ധപ്പെടുന്നത്. ഓട്ടോയ്ക്ക് പിന്നാലെ അത്യാവശ്യമായി എത്തണം എന്നാണ് കൂടെയുണ്ടായിരുന്നവർ 108-ൽ വിളിച്ച് ആവശ്യപ്പെട്ടത്. ആംബുലൻസ് ആ സമയത്ത് പേരാവൂരായിരുന്നു. ഓട്ടോയാണെങ്കിൽ ഇടയാറിലും. പത്തു മിനിട്ട് കൊണ്ടാണ് ഇവർ ഇടയാറിൽ എത്തി ഓട്ടോയെ കണ്ടുപിടിച്ചത്. ഓട്ടോയിൽ നിന്നും ആംബുലൻസിലേക്ക് കയറ്റിയതും പ്രസവം കഴിയുകയും ചെയ്തു.

പ്രസവം എടുത്ത 108 ആംബുലൻസിലെ ഹണിമോളുടെ പ്രതികരണം:

നാലെ മുക്കാലോടെയാണ് പ്രസവം നടക്കുന്നത്. അവർ കണ്ണൂർ നെടുംപുറം ചാൽ എത്തിയിരുന്നു, ഞങ്ങൾ പേരാവൂരിലായിരുന്നു. പേരാവൂരിൽ നിന്നും പത്ത് മിനിട്ടുകൊണ്ട് ഇടയാറിൽ എത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. അവർ ഓട്ടോയിൽ തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് നീങ്ങുകയായിരുന്നു. ഇതിന്നിടയിലാണ് പ്രസവവേദന കലശലായത്. അതോടെ അവർ ഓട്ടോയിൽ നിന്നും 108 ആംബുലൻസിലേക്ക് വിളിച്ചു. ഇടയാറിൽ എത്തിയപ്പോൾ ഞങ്ങൾ അവർ സഞ്ചരിച്ച ഓട്ടോ കണ്ടെത്തി. ആംബുലൻസിൽ കയറ്റുമ്പോൾ വേദനയുണ്ടായിരുന്നു.

ഞങ്ങളുടെ പരിചരണം നൽകവേ തന്നെ അമൃതയ്ക്ക് വേദന കൂടി. ഈ സമയത്തുകൊച്ചിന്റെ തല പുറത്ത് വരുകയും ചെയ്തു. ഇതോടെ ആ സ്ഥലത്ത് ആംബുലൻസ് നിർത്തി. അപ്പോൾ മാനന്തേരി എത്തിയിരുന്നു. പ്രസവം ഞങ്ങൾ ആംബുലൻസിൽ തന്നെ എടുത്തു. കുഞ്ഞു അപ്പോൾ കരയുകയും ചെയ്തു. അതുകൊണ്ട് തന്നെ കുഴപ്പമില്ല എന്ന് ഞങ്ങൾക്ക് മനസിലായി. അപ്പോൾ അഞ്ച് മണി കഴിഞ്ഞ് പത്ത് മിനിട്ട് ആയിരിക്കണം. തൊട്ടടുത്ത് സർക്കാർ ആശുപത്രി ഉള്ളത് കൂത്ത്പറമ്പിലാണ്.

ഈ ആശുപത്രിയിലേക്ക് ഞങ്ങൾ അമ്മയെയും കുഞ്ഞിനേയും മാറ്റി. ഇവർ ആശുപത്രിയിൽ സുഖമായിരിക്കുന്നു. ഞാനും പൈലറ്റ് ധനേഷുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. എല്ലാം ഒരു കുഴപ്പവും കൂടാതെ കഴിഞ്ഞു-ഹണിമോൾ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP